"വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ കോവിഡിനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കോവിഡിനോട്   <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

17:45, 1 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡിനോട്  

കൂട്ടിനായ് വന്നൊരു കൂട്ടുകാരാ
നിന്നെ കൂട്ടില്ല കൂട്ടില്ല ഞങ്ങൾ
നാശത്തിൻ വക്കില്ലെത്തിക്കും നിൻ
ചതിയിൽ വീഴില്ല ഞങ്ങൾ
ക്ഷണമില്ല നിനക്കെൻ വീട്ടിലും നാട്ടിലും
ലോകത്തെവിടെയുമെന്നോർക്കിൻ
ശുചിത്വവും ശ്രദ്ധയും ഞങ്ങൾ തന്നായുധം
ഒപ്പം മരുന്നും മാസ്‌കും
പുറത്തേയ്ക്കില്ലിനി വീട്ടിൽ മാത്രം
എന്നു പ്രതിജ്ഞയെടുപ്പൂ ഞങ്ങൾ
ഇറ്റലിയും ബ്രിട്ടനും സ്പെയിനും
ഇന്ത്യയും ലോകത്തെവിടെയും നിൻ കളിയാട്ടം
വൻകിട ശക്തിയാം അമേരിക്കയും
മുട്ടുമടക്കി നിൻ മതിലീലയിൽ
 മൃതിയടയുന്നു മർത്യഗണം
നിൻ ചതിയുടെ കെണിയിലകപ്പെട്ട്‌
എങ്കിലും രോഗമേ നീയൊന്നോർക്കുക
പതനം നിന്നുടെ അരികിൽത്തന്നെ
ഓടിക്കും നിന്നെയീ പാരിൽനിന്ന്
മനസ്സുകൾ കോർക്കാം നന്മയ്ക്കായ്
നല്ലൊരു നാളെ കാണ്മതിനായ്
 ആരോഗ്യം കാക്കും കാവൽക്കാരെ
സഹസ്രാദി നന്ദിയേകുന്നിതാ
നിൽക്കുന്നു നിങ്ങൾ തൻ മുൻപിൽ
അഞ്ജലീബദ്ധരായ് ഞങ്ങൾ

ജുവൽറോസ് പ്രിൻസൺ
3 ബി വി എൽ പി എസ് കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത