"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പ്രകൃതി എന്ന അമ്മ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
  <center> <poem>
  <center> <poem>


  ഒരു തൈ നടുമ്പോൾ                                          
                                          
                            ഒരു തൈ നടുമ്പോൾ
                                              ഒരു തൈ നടുമ്പോൾ
                                               ഒരു തണൽ നടുന്നു
                                               ഒരു തണൽ നടുന്നു
                                               നടു നിവർക്കാതൊരു
                                               നടു നിവർക്കാതൊരു

15:24, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി എന്ന അമ്മ

പ്രക‍ൃതി അമ്മയാണ്.അമ്മയെ വേദനിപ്പിക്കുന്നത് ഒരു നല്ല കുട്ടിയുടെ ലക്ഷണമല്ല.നമ്മുടെ അമ്മയാണ് പരിസ്ഥിതി.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവ‍‍ർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകുന്നു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചുതുടങ്ങിയത്.

                    എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപ്പമാണ്

ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ.പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായുംവനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം.പക്ഷെ നമ്മൾ പ്രകൃതിയോട് ചെയ്യുന്നതോ വളരെയേറെ ക്രൂരതയും.എന്തിനുവേണ്ടിയാണ് ഇതൊക്കെ ആർക്ക് വേണ്ടിയാണ്.നമ്മുടെ അടുത്ത തലമുറയ്ക്ക്ഈ പ്രകൃതി വേണ്ടേ?നമ്മുടെ ഓരോ ക്രൂരമായ ചലനവും പ്രകൃതിയെ ദോഷകരമായി ബാധിക്കാറുണ്ട്.

                    പ്രധാനമായും പ്രകൃതി ഇല്ലാതാകൂന്നത് വികസനം മൂലമാണ്.കാരണം,വികസനത്തിനു വേണ്ടി കുന്നുകൾ ഇടിക്കുന്നു,റോഡുകൾക്കുവേണ്ടി കായലും വയലും നികത്തുന്നു,

റോഡിന്റെ വിതി കൂട്ടുവാൻ വേണ്ടി മരങ്ങൾ മുറിക്കുന്നു,മണ്ണിടിക്കുന്നു.ഇതുമാത്രം പോരെ ഉരുൾ പൊട്ടലിനും മറ്റ്പ്രകൃതിദുരന്തങ്ങൾക്കും. മനുഷ്യൻ സ്വികരിച്ചു വരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് അപകടത്തി- ലായേക്കാം.ഭൂമിയിലെ ചൂടിന്റെ വർദ്ധന,കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ,ഉപയോഗശൂന്യ-മായ മരു‍ഭൂമികളുടെ വർദ്ധന,ശുദ്ധജലക്ഷാമം,ജൈവവൈവിധ്യശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.

                     2018-ൽ ഉണ്ടായ വെള്ളപ്പൊക്കം നമ്മൾ കേരളീയർ ഒരുപാട് ഭയപ്പെട്ടു,ഒരുപാടു പേരുടെ ജീവനെടുത്തു,ഒരുപാടു പേരുടെ വീടുകൾ നഷ്ടപ്പെട്ടു.എന്തു കൊണ്ടാണ്

ഇതു സംഭവിച്ചത്?എല്ലാം നമ്മൾ പ്രകൃതിയോട് ചെയ്യുന്ന ക്രൂരത മൂലമാണ്.കുന്നിടിച്ചും,മരങ്ങൾവെട്ടിയും എന്നുവേണ്ട എന്തെല്ലാം ചെയ്യാൻ പറ്റുമോ അതെല്ലാം നമ്മൾ പ്രകൃതിയോട് ചെയ്യുന്നു.

ഇന്ത്യയെപോലുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്. പേമാരിമൂലമുണ്ടാകുന്ന ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലഭൂയിഷ്ടിയെ

ഹനിക്കുന്നു.വരൾച്ച,വനനശീകരണം,അനാരോഗ്യകരമായഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുകമായ ദിശയിലേക്ക് നമ്മെ നയിക്കുന്നു.ഇതിനെ നമ്മൾ തടയണം.നമ്മൾ മരങ്ങൾ നട്ടുപിടിപ്പിക്കണം.

                     പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രാധാന്യം ഉണ്ട്.പരിസ്ഥിതിയെ സംരക്ഷിക്കു-ന്നതുമൂലം വായുമലിനീകരണവും മറ്റു പ്രശ്നങ്ങളും കുറയുന്നു.ആഗോളതാപനം,മലിനീകരണം, കാലാവസ്ഥാ വ്യതിയാനം മുതലായവ ഉണ്ടാകുകയും ചെയ്യുന്നു.പ്രകൃതിയെ സംരക്ഷിക്കുേണ്ടത് നമ്മുടെ കടമയാണ്.അടുത്ത തലമുറയ്ക്കുവേണ്ടിനമുക്കു പ്രകൃതിയെ സംരക്ഷിക്കാം മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക്ഒരു പ്രാധാന പങ്കുണ്ട്.കാരണം ഇത് നമ്മുടെ ഭവനമാണ്.നമ്മുടെ അമ്മയാണ് പ്രകൃതി, പ്രകൃതിയില്ലാതെ മനുഷ്യൻ ഇല്ല.ജലമലിനീകരണവും പ്ലാസ്റ്റിക്കിന്റെ അമിത വർദ്ധനവും നമ്മൾതടയണം. തടയുക മാത്രമല്ല അതിനെതിരെ പ്രവർത്തിക്കുകയും വേണം.


                                         
                                              ഒരു തൈ നടുമ്പോൾ
                                              ഒരു തണൽ നടുന്നു
                                              നടു നിവർക്കാതൊരു
                                              കുളിർ നിഴൽ നടുന്നു.
                    
                                                                      -ഒ.എൻ.വി കുറുപ്പ്
 

മുഹ്സിന അഷറഫ്
9C ഗവൺമെന്റ് എച്ച് എസ്സ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം