"എസ്സ് എൻ എൽ പി എസ്സ് മറവൻതുരുത്ത്/അക്ഷരവൃക്ഷം/'''പരിസ്ഥിതി'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഞാൻ ഇവിടെ പ്രതിപാദിക്കുവാൻ പോകുന്ന വിഷയമാണ് പരിസ്ഥിതി.


കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിയ്ക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. കരയും കടലും മഞ്ഞും മഴയുമെല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാക്കി.
പ്രപഞ്ച പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ ജീവന്റെ ആദ്യ കണം ഭൂമിയിൽ നാമ്പെടുത്തു. ദശലക്ഷക്കണക്കിന് വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിൽ ഭൂമി ഇന്നു കാണുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയായി മാറി. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സ്വച്ഛന്ദ സുന്ദരമാക്കിത്തീർത്തു.വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളേയും നമുക്ക് പരിസ്ഥിതിയെന്നു വിളിക്കാം. ആധുനിക കാഴ്ചപ്പാടുകളനുസരിച്ച് മനുഷ്യന്റെ അമിതമായ കൈകടത്തലുകളില്ലാത്ത പ്രക്യതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്തിൽ കഴിയുന്ന ഇടങ്ങൾ സന്തുലിതമായ പരിസ്ഥിതി എന്ന സങ്കൽപ്പത്തിന് ചേർന്നവയാണ്.
ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മണ്ണ്, ജലം, വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങളാണ്.
വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളേയും നമുക്ക് പരിസ്ഥിതിയെന്നു വിളിക്കാം. ആധുനിക കാഴ്ചപ്പാടുകളനുസരിച്ച് മനുഷ്യന്റെ അമിതമായ കൈകടത്തലുകളില്ലാത്ത പ്രക്യതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്തിൽ കഴിയുന്ന ഇടങ്ങൾ സന്തുലിതമായ പരിസ്ഥിതി എന്ന സങ്കൽപ്പത്തിന് ചേർന്നവയാണ്.
ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മണ്ണ്, ജലം, വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങളാണ്.നമ്മുടെ പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്. ജീവിയുടെ ജീവിത ചുറ്റുപാട് ആവാസവ്യവസ്ഥ എന്നാണറിയപ്പെടുന്നത്. ഒരു ആവാസവ്യവസ്ഥ നിലനിൽക്കുന്നതാകട്ടെ അവിടെ ജീവിക്കുന്ന ജീവജാലങ്ങളുടെ പരസ്പര ഇടപെടലുകളുടെ അടിസ്ഥാനത്തിലായിരിക്കും. മനുഷ്യർക്കുമാത്രമല്ല മറ്റു ജീവജാലങ്ങൾക്കും സ്വന്തമായ ഒരു ആവാസവ്യവസ്ഥയും അതിനെ സ്വാധീനിക്കുന്ന പരിസ്ഥിതിയും ഉണ്ട്.
ഒരു ജീവിയുടെ പരിസ്ഥിതി എന്നത് അതിന് ജീവിക്കുന്നതിനാവശ്യമായ സാഹചര്യമൊരുക്കുന്ന പ്രകൃതിയിലെ എല്ലാ ഘടകങ്ങളും ചേർന്നാണ് രൂപപ്പെടുന്നത്. ഇതിൽ ജീവീയ ഘടകങ്ങൾക്കും അജീവിയ ഘടകങ്ങൾക്കും പ്രാധാന്യമുണ്ട്. നമ്മുടെ ചുറ്റുപാടുമുള്ള പല ജീവിവർഗങ്ങളും നമ്മുടെ ജീവിതത്തെ അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കുന്നു. അതുപോലെ എല്ലാ ജീവജാലങ്ങളും തങ്ങളുടെ നിലനിൽപ്പിനായി ആശ്രയിക്കുന്ന ഒരു ആവാസവ്യവസ്ഥയുണ്ടായിരിക്കും. അവിടുത്തെ ഭൗമാന്തരീക്ഷവും കാലാവസ്ഥയും അവയുടെ ജീവിതത്തെ സ്വാധീനിക്കുന്നു.
പരിസ്ഥിതി രൂപപ്പെടുന്നത്
പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതിവിജ്ഞാനക്കുറിച്ചും പഠിക്കുമ്പോൾ, പരിസ്ഥിതി എങ്ങനെ രൂപം പ്രാപിച്ചു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യ ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടെയും ഫലമായോ മറിച്ച് പ്രകൃതിദത്തമായോ രൂപപ്പെട്ട ഒന്നാണ് പരിസ്ഥിതി. ജീവജാലങ്ങളും പ്രക്യതിയും തമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിയുടെ നിലനിൽപ്പിനാധാരം. ഓരോന്നിനും ജീവിക്കുന്നതിനാവശ്യമായ ചുറ്റുപാടുകൾ ഒരുക്കുന്നതും പരിസ്ഥിതിതന്നെ. ജീവജാലങ്ങളുടെ സ്വഭാവം നിർണയിക്കുന്നതിലും പരിസ്ഥിതിക്ക് പങ്കുണ്ട്. ജീവീയ ഘടകങ്ങളും അജീവീയഘടകങ്ങളും ചേർന്നാണ് പരിസ്ഥിതി രൂപപ്പെടുന്നതെന്ന് നാം കണ്ടുവല്ലോ. പരിസ്ഥിതിയിൽ കാണുന്ന ജീവനുള്ള എല്ലാ വസ്തുക്കളും ജീവീയഘടകങ്ങളിൽപ്പെടുന്നു. ഭൗമാന്തരീക്ഷം, കാലാവസ്ഥ, സൂര്യപ്രകാശം തുടങ്ങിയവ അജീവീയ ഘടകങ്ങളിലും. ഇതിൽ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളുമടങ്ങുന്ന ജീവീയ ഘടകങ്ങൾ ബയോസിനോസ് എന്നറിയപ്പെടുന്നു. ജീവീയഘടകങ്ങൾ നിലനിൽക്കുന്നത് ജൈവമണ്ഡലത്തിലാണ്. ശിലാമണ്ഡലവും ജലമണ്ഡലവും അന്തരീക്ഷവും ചേർന്നതാണ് ജൈവമണ്ഡലം. ജൈവമണ്ഡലത്തിലെ ജീവനുള്ളവയും ഇല്ലാത്തവയും തമ്മിലുള്ള പരസ്പരബന്ധത്തിലൂടെ പരിസ്ഥിതി രൂപപ്പെടുന്നു. ഇവയിൽ ഓരോ ഘടകവും മറ്റൊന്നിന്റെ നിലനിൽപ്പിനെ സ്വാധീനിക്കുന്നു.ജീവജാലങ്ങളുടെ പരസ്പരബന്ധവും അവയ്ക്ക് പരിസ്ഥിതിയുമായുള്ള ബന്ധവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഒരേ വർഗ്ഗത്തിൽപെട്ട ജീവികൾ നിലനിൽപ്പിനുവേണ്ടി പരസ്പരം മത്സരിക്കുകയും സഹകരിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനു വേണ്ടി മറ്റുള്ളവയെ ഇരകളാക്കുകയും മറ്റുള്ളവയുടെ ഇരകളാവുകയും ചെയ്യുന്ന അവസ്ഥയാണ് ജീവജാലങ്ങൾക്ക് പരിസ്ഥിതിയിലുള്ളത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ജീവി വർഗം വർധിക്കുകയോ കുറയുകയോ ചെയ്യുന്നത് പരിസ്ഥിതിയുടെ നിലനിൽപ്പിന് ഭീഷണിയാണ്. നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുവാൻ ബാധാസ്ഥരാണ്. നമ്മൾ മനുഷ്യർ തന്നെ നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നാം നമ്മുടെ വീട്ടിൽനിന്ന് തന്നെ തുടങ്ങണം. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മരങ്ങൾ വെട്ടിനശിപ്പിക്കാതെ പുതിയ തൈകൾ വെച്ചു പിടിപ്പിക്കണം. പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുന്നതിന്റെ മറ്റൊരു കാരണമാണ്  പ്ലാസ്റ്റിക്കിന്റെ ദൂരൂപ യോഗം . ഉപയോഗശേഷം പ്ലാസ്റ്റിക്ക് വലിച്ചെറിയുകയോ, കത്തിക്കുകയോ ചെയ്യരുത്. നമ്മൾ മാലിന്യങ്ങൾ പുഴകളിലേക്കും, തോടുകളിലേക്കും, കുളങ്ങളിലേക്കും വലിച്ചെറിയരുത്. നാം നമ്മുടെ പുഴകളും, തോടുകളുമൊക്കെ വൃത്തിയായി സൂക്ഷിക്കണം.
          "മരം ഒരു വരം"
</p>
{{BoxBottom1
| പേര്= അഭിനന്ദ്. റ്റി. എ
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്സ് എൻ എൽ പി എസ്സ് മറവൻതുരുത്ത്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45226
| ഉപജില്ല=  വൈക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:01, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം