"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/ഓർമ്മയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/ഓർമ്മയ്ക്കായി" സംരക്ഷിച്ചിരിക്കുന്നു: schoolwik...) |
||
(വ്യത്യാസം ഇല്ല)
|
00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഓർമ്മയ്ക്കായി
അപ്പു ഇന്ന് പതിവിലും നേരത്തെ എണീറ്റു. വെളിയിലേക്ക് നോക്കിയപ്പോൾ അപ്പുകണ്ടത്, സങ്കടത്തോടെ നിൽക്കുന്ന അച്ഛനെയും അമ്മയെയും അയൽക്കാരെയും ആണ്. അവനൊന്നും മനസ്സിലായില്ല ചേച്ചി.... ചേച്ചി....... എന്തുപറ്റി? എന്താ എല്ലാവരും കരയുന്നേ? ചേച്ചി അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. നമ്മുടെ മാമൻ...... നമ്മുടെ മാമൻ.... എന്തുപറ്റി മാമന്? മാമൻ ആശുപത്രിയിലാ മാമൻ ആശുപത്രിയിലാ മോനേ. അതിനെന്താഎല്ലാവരും കരയുന്നേ? അമ്മേ.... എന്തുപറ്റി എന്റെ മാമന്? അപ്പോൾ ഒരു വണ്ടി അവിടെ വന്നു നിന്നു. അമ്മ കരഞ്ഞു കൊണ്ട് ഓടി. പുറകെ ചേച്ചിയും ഞാനും. ആ കാഴ്ച കണ്ട് ഞാൻ ഞെട്ടിപ്പോയി, എന്നെ ഏറെ സ്നേഹിച്ച എന്റെ മാമൻ. പക്ഷേ അമ്മ ഇടയ്ക്കിടയ്ക്ക് മാമനുമായി വഴക്കിടുന്നത് ഞാൻകേട്ടിട്ടുണ്ട്. എന്റെബാലുഎന്തിനാ ഇങ്ങനെ നീ കുടിച്ച് നശിക്കുന്നത്? മദ്യത്തിന് അടിമയായ മാമൻ എപ്പോഴും എന്നോട് പറയാറുണ്ടായിരുന്നു, മോനേ നീ എന്നെ പോലെ ആകരുത്. നീ പഠച്ചു നല്ല മിടുക്കനായി വളരണം. വലുതാവുമ്പോൾ അച്ഛനെ അച്ഛനെയും അമ്മയെയും നോക്കണം. ഈ വാക്കുകൾ അവനെ വല്ലാതെ സങ്കടപ്പെടുത്തി. മാമനെ അവസാനമായി ഒന്നുകൂടി നോക്കി. അവൻ മനസ്സിൽ ഉറച്ച തീരുമാനമെടുത്തു. ഇല്ല മാമാ ഞാൻ ഒരിക്കലും നശിക്കില്ല. മദ്യവും മയക്കുമരുന്നും ഞാൻ ഉപയോഗിക്കില്ല. ഈശ്വരൻ നല്കിയിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്ആരോഗ്യമുള്ള ശരീരം അത് ഞാൻ നശിപ്പിക്കില്ല.... അപ്പോഴും അപ്പുവിന്റെ കണ്ണ് നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു.................................
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ