"എലാങ്കോട് എൽ.പി.എസ്./അക്ഷരവൃക്ഷം/നക്ഷത്ര തലയുള്ള കുഞ്ഞ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എളാംകോഡ് എൽ.പി.എസ്/അക്ഷരവൃക്ഷം/നക്ഷത്ര തലയുള്ള കുഞ്ഞ് എന്ന താൾ എലാങ്കോട് എൽ.പി.എസ്./അക്ഷരവൃക്ഷം/നക്ഷത്ര തലയുള്ള കുഞ്ഞ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:09, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം
നക്ഷത്ര തലയുള്ള കുഞ്ഞ്
പണ്ടൊരിടത്ത് സുന്ദരിയായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവളുടെ പേര് ഡയാന എന്നായിരുന്നു. അവൾ നല്ല മനസ്സുള്ള ഒരു ആട്ടിടയത്തി ആയിരുന്നു. ഒരു ദിവസം ആടിനെ മേക്കാൻ കൊണ്ടുപോയപ്പോൾ കുറേ കുതിരകളുടെ ശബ്ദം കേട്ടു. അവൾ വിചാരിച്ചു ഏതോ രാജ്യത്തിൽ നിന്ന് വരുന്ന സൈന്യമാണെന്ന്. ആ ശബ്ദം കേട്ടയുടനെ വീട്ടിലേക്കോടി. അവൾ ഭയന്ന് എല്ലാ ദിവസവും മച്ചിന്റെ മുകളിൽ പോയി ചുറ്റും നിരീക്ഷിക്കും. ഒരു ഭിവസം അവൾ മച്ചിന്റെ മുകളിൽ നിന്നപ്പോൾ സുന്ദരിയായൊരു മാലാഖ പ്രത്യക്ഷപ്പെട്ടു. എന്നിട്ടവളോട് പറഞ്ഞു " ഡയാന, നിന്നെ ഞാൻ എല്ലാ ദിവസവും കാണാറുണ്ട്. നിന്റെ മനസ്സ് നല്ലതാണ്. നിന്റെ മനസ്സിന്റെ നന്മയ്ക്ക് ഞാനൊരു സമ്മാനം തരാം. കുറച്ചു ദിവസത്തിനു ശേഷം നിനക്ക് രണ്ടു നക്ഷത്ര തലയുള്ള കുഞ്ഞുങ്ങൾ ജനിക്കും. അത് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി.മാലാഖ അപ്രത്യക്ഷയായി. ഇക്കാര്യം ഒരു മന്ത്രവാദിനി മനസ്സിലാക്കി. കുറച്ചു ദിവസത്തിന് ശേഷം നക്ഷത്ര തലയുള്ള കുഞ്ഞുങ്ങൾ ജനിച്ചു.ഒരു ദിവസം അവൾ ഉറങ്ങിക്കിടക്കുമ്പോൾ മന്ത്രവാദിനി കുഞ്ഞുങ്ങളെ തട്ടികൊണ്ടു പോയി നദിയിലൊഴുക്കി. അപ്പോൾ നദിക്കരയിലൂടെ സഞ്ചരിക്കുകയായിരുന്ന രാജകുമാരൻ ആ കുട്ടികളെ കാണുകയും അവരെ കൊട്ടാരത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഡയാന ദു:ഖത്തോടെ കുട്ടികളെ തേടിയലഞ്ഞു. ഒടുവിൽ അവൾ പറഞ്ഞു എന്റെ കുഞ്ഞുങ്ങളെ കണ്ടെത്തി തരുന്നയാളെ ഞാൻ വിവാഹം കഴിക്കും ഇതറിഞ്ഞ രാജകുമാരൻ പട്ടാളക്കാരെ അയച്ച് ഡയാനയെ കൊട്ടാരത്തിൽ വരുത്തി. കൊട്ടാരത്തിലെത്തിയ ഡയാനയ്ക്ക് നക്ഷത്ര കുഞ്ഞുങ്ങളെ കാണിച്ചു കൊടുത്തു. അവൾക്കു സന്തോഷമായി.അവൾ പറഞ്ഞു ഞാനങ്ങയെ വിവാഹം കഴിക്കാം.ഇതു കേട്ട രാജകുമാരൻ പറഞ്ഞു.നീ സുന്ദരിയാണ് ' എന്നാൽ രാജ്ഞിയാക്കണമെങ്കിൽ നി നിന്റെ കഴിവു തെളിയിക്കണം' തുടർന്ന് ഒരു കൊല്ലം നീണ്ടു നിന്ന പരീക്ഷകളിൽ വിജയിയായ ഡയാനയെ രാജകുമാരൻ വിവാഹം കഴിച്ചു.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 07/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ