"സെന്റ്,ജോർജ്ജ്സ്എൽ പി എസ് ആരക്കുന്നം/അക്ഷരവൃക്ഷം/പുഴയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പുഴയുടെ രോദനം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 35: | വരി 35: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
20:56, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പുഴയുടെ രോദനം
ഹായ് !കുറച്ചു ദിവസങ്ങൾ ആയിട്ട് നല്ല ഉന്മേഷം.!ഈ തെളിഞ്ഞ വെള്ളത്തിൽകൂടി ഇങ്ങനെ ഊളിയിട്ട് നീന്താൻ എന്തു സുഖമാണ്.!!പുഴയിലെ ജലനിരപ്പിനു മുകളിൽ വന്നു പൊങ്ങി നോക്കിയിട്ട് കരിമീൻ കുഞ്ഞ് വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു. അവിടെ നീന്തിക്കളിക്കുന്ന മറ്റു മീനുകളും വളരെ സന്തോഷത്തിലാണ്. "എത്ര നാളായി നമ്മളിങ്ങനെ സ്വച്ഛമായി ജീവിച്ചിട്ട്? ഈ പുഴയിൽ മുഴുവൻ മലിനജലം ആയിരുന്നില്ലേ? മലിനജലത്തിൽ ഒന്ന് ശ്വസിക്കാൻ പോലും നമ്മൾ എത്ര പാടുപെട്ടിരുന്നു.! അല്ലേ?" നീന്തി കളിക്കുന്നതിനിടയിൽ മീനുകൾ തമ്മിൽ പറഞ്ഞു. "പ്ലാസ്റ്റിക്!മാലിന്യങ്ങൾ വകഞ്ഞു മാറ്റി അല്ലേ നമ്മളിവിടെ നീന്തി ഇരുന്നത്.? !!എത്രയോ പ്രാവശ്യം നമ്മൾ അബദ്ധത്തിൽ പ്ലാസ്റ്റിക് വിഴുങ്ങിയിട്ടുണ്ട്.!" "ഇപ്പോൾ എന്താ ഇവിടെ മാലിന്യങ്ങൾ ഇല്ലാത്തത്?" കരിമീൻ കുഞ്ഞിന് സംശയമായി. "അതോ.. അതിന് കാരണമുണ്ട്. ഇപ്പോൾ ആളുകൾ പുഴയിലേക്ക് മാലിന്യങ്ങൾ എറിയുന്നില്ല." വാള അമ്മാവൻ പറഞ്ഞു. "അതെന്താ അങ്ങനെ?" കരിമീൻ കുഞ്ഞിന് വീണ്ടും സംശയം. "അത് അമ്മാവൻ പറഞ്ഞു തരാം.. നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻപോലും പറ്റാത്ത ഒരു കുഞ്ഞൻ വൈറസ്.. കൊറോണ എന്നാണ് ആ ഭീകരന്റെ പേര്. ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ്. അനേകം പേർ ഈ വൈറസ് ബാധിച്ചു മരിച്ചു. രോഗവ്യാപനം തടയാൻ വേണ്ടി ലോകം മുഴുവൻ ലോക്ക് ഡൗൺ ചെയ്തിരിക്കുകയാണ്." "ഈ ലോക്ക് ഡൗൺ എന്നുവച്ചാൽ എന്താ അമ്മാവാ? " "അതോ..അത് കടകമ്പോളങ്ങളും വ്യവസായശാലകളും ഗതാഗത സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം കുറച്ചുനാളത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ആളുകൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിഞ്ഞുകൂടുന്നു. "ഓ അത് ശരി.. അപ്പോൾ.. അതാണല്ലേ ഇവിടെ ഇപ്പോൾ മാലിന്യങ്ങൾ ഒന്നും കാണാത്തത്." കരിമീൻ കുഞ്ഞിന്കാര്യം മനസ്സിലായി. "ഈ ലോക്ക് ഡൗൺ തീരുമ്പോൾ വ്യവസായശാലകൾ വീണ്ടും പുഴയിലേക്ക് മാലിന്യം ഒഴുക്കും. ആളുകൾ മാലിന്യം വലിച്ചെറിയും.. ഇല്ലേ അമ്മാവാ? " സംസാരം ശ്രദ്ധിച്ചു കൊണ്ടിരുന്ന വരാൽ കുഞ്ഞിന് സംശയം. "അങ്ങനെ ഉണ്ടാകില്ല എന്നുതന്നെ നമുക്ക് വിശ്വസിക്കാം മക്കളേ.. ഈ മഹാമാരി മനുഷ്യരുടെ കണ്ണുതുറപ്പിച്ചിട്ടുണ്ട്. അവർക്ക് തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്.. അവർ പ്രകൃതിയിലേക്ക് മടങ്ങുക തന്നെ ചെയ്യും. പ്രകൃതിയെ സ്നേഹിക്കും." അതു കേട്ട് പുഴ ചിരിച്ചു.. പുഴ ചിരിക്കുന്നത് കണ്ട് മീനുകളും ചിരിച്ചു.. ഇതു കണ്ട് പുഴവക്കിൽ ഇരുന്ന തവളകളും ചിരിച്ചു.. പുഴയുടെയും പുഴയോരത്തിന്റെയും ഈ ചിരി ഇനി മായാതിരിക്കട്ടെ....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ