"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കാം രോഗമകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം പാലിക്കാം രോഗമകറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 35: | വരി 35: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= കഥ}} |
22:24, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം പാലിക്കാം രോഗമകറ്റാം
ഒരു കോളനിയിൽ അപ്പു, അക്കൂ എന്നു പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ഇവരിൽ അക്കു വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമായിരുന്നു. അതിന് വേണ്ടി അവൻ്റെ മാതാപിതാക്കൾ പ്രോത്സാഹനം നൽകുമായിരുന്നു. എന്നാൽ അപ്പുവും വീട്ടുകാരും ഇതിന് വിപരീതം ആയിരുന്നു. അവൻ്റെ വീട്ടിലും പരിസരത്തുമായി പ്ലാസ്റ്റിക്ക് കുപ്പികളും ചിരട്ടകളും തുണിത്തരങ്ങളും ചിന്നി ചിതറിക്കിടക്കുകയും ആഹാരാവശിഷ്ടങ്ങളും കിടക്കുകയും ചെയ്തിരുന്നു. ഇതുമൂലം കൊതുകും മറ്റു കീടങ്ങളും പെരുകുകയും എലികൾ പോലുള്ള ജീവികൾ അധികരിക്കുകയും ചെയ്തു. ഒരിക്കൽ അക്കു ഇത് കണ്ടു. നമുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അക്കു അപ്പുവിനോട് പറഞ്ഞു. അതുമൂലം നമുക്ക് ധാരാളം അസുഖങ്ങൾ അകറ്റി നിർത്തുവാനും ആരോഗ്യം സംരക്ഷിക്കുവാനും സാധിക്കുന്നു. പക്ഷേ അവൻ്റെ ഉപദേശങ്ങൾ അപ്പുവിന് ഇഷ്ടപ്പെട്ടില്ല. അവൻ അക്കുവിനോട് നീരസം പ്രകടിപ്പിക്കുകയാണ് ചെയ്തത്. മൂന്നാല് ദിവസം കഴിഞ്ഞ് അപ്പുവിനെ കാണാനില്ലാത്തതിനാൽ അക്കു അവൻ്റെ വീട്ടിൽ ചെന്ന് അവനെ അന്വേഷിച്ചപ്പോൾ പനിയും ചർദിയുമായി അപ്പുവിനെ ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയാണ് എന്ന് അവൻ്റെ മുത്തശ്ശി പറഞ്ഞു. രക്തം പരിശോധിച്ച ശേഷം അവന് ഡങ്കിപ്പനിയാണന്ന് ഡോക്ടർമാർ പറഞ്ഞത്. അപ്പോഴാണ് അപ്പുവിനും വീട്ടുകാർക്കും അക്കു പറഞ്ഞതിൻ്റെ ഗൗരവം മനസ്സിലായത്. അതിനുശേഷം അപ്പുവും വീട്ടുകാരും അവൻ്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ തുടങ്ങി. (കൂട്ടുകാരേ നമ്മുടെ വീടും പരിസരവും എപ്പോഴും നാം വൃത്തിയായി സൂക്ഷിക്കുക അതുമൂലം നമ്മുടെ ആരോഗ്യം സംരക്ഷിക്കാം)
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ