"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
കാത്തിരിക്കാം  നമുക്കൊരുമയോടെ....
കാത്തിരിക്കാം  നമുക്കൊരുമയോടെ....
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= മേഘ അജിത്
| ക്ലാസ്സ്=  3 F  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെൻറ് ജോസഫ്സ് എൽ പി ജി എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35213
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:52, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചറിവ്


മനുഷ്യൻ മനുഷ്യന് നാശം ഉണ്ടാക്കുമ്പോൾ
പ്രകൃതിയും വായുവും കൈ മലർത്തുന്നു
മഹാ മാരികൾ പെറ്റുപെരുകുമ്പോൾ
 മനുഷ്യനുമിന്നിതാ കൈ മലർത്തുന്നു
ഇനിയും പഠിക്കില്ല വാശി കുറയ്ക്കില്ല
ഇനിയും വലുതൊക്കെ വന്നു പോയാലും
മനുഷ്യന് മാറാൻ മനസില്ല പോലും..

കണ്ണിനു കാണാത്ത കണികകൾക്കിന്നു
വലിയ മനുഷ്യനെ തളർത്തുവാനായി..
മനുഷ്യന് മാറുവാൻ മനസില്ല പോലും
ചിന്തയെ മാറ്റുവാൻ കണികയ്ക്കും ആവില്ല.
മത്സരം മുറുകുന്നു വാശിയുറയ്ക്കുന്നു...

ഒന്നിന് പിന്നാലെ ഒന്നായ് എത്തുമ്പോൾ
കൗതുക കാഴ്ചയിൽ ധരിത്രി നിറയുന്നു
കോടി ജനങ്ങളിൽ ഭീതി ജനിപ്പിച്ച
കണികയെ നിന്നെ നമിക്കുന്നു ഞങ്ങൾ..
യാഗങ്ങളില്ല ധ്യാനങ്ങൾ ഇല്ല
പരസ്പരം കാണുമ്പോൾ ഭീതി മാത്രം..
വിശ്വാസം ഇന്നിതാ ഗതി മാറി പായുന്നു
ദേവാലയങ്ങൾ ശൂന്യമായി തുടരുന്നു..
അടിപിടി ഇല്ല ആൾക്കൂട്ടമില്ല
വിജനമായി വീഥികൾ പുഞ്ചിരിക്കുന്നു
ജീവന് ഭീഷണി
നിലനിൽപ് സംശയം...
ആകുല ചിന്തകൾ ബാക്കി നിൽക്കേ
കാത്തിരിക്കാം നമുക്കൊരുമയോടെ
കാത്തിരിക്കാം നമുക്കൊരുമയോടെ....
 

മേഘ അജിത്
3 F സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത