"ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/പരിസ്ഥിതി മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/പരിസ്ഥിതി മനോഹരി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aks...) |
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി മനോഹരി
മൂക്ക് കൈകൊണ്ട് മറച്ച് റോഡിലൂടെ ആളുകൾ നടന്നകലുന്നു കണ്ണുകൾ റോഡരികിൽ ചത്ത്, പുഴുവരിച്ചു കിടക്കുന്ന കാക്കയിലേക്കാണ്. എല്ലാവരും നോക്കി പോകുന്നതല്ലാതെ ഒന്ന് മറവു ചെയ്യുവാനോ, ഒരിത്തിരി മണ്ണ് അതിന്മേൽ ഇടുവാനോ ശ്രമിക്കുന്നില്ല. കാക്കകൾ കൂട്ടമായി അവിടവിടായി പറന്നു നടന്നു കരയുകയാണ്, ചുറ്റുപാടുകൾ ആകെ ബഹളം നിറഞ്ഞിരിക്കുന്നു. എന്തോ ഒരു അസ്വസ്ഥത അലയടിക്കുന്നു. ഭക്ഷണശാലയിൽ തിരക്ക് വളരെ കുറച്ചായി അനുഭവപ്പെടുന്നു. തൊട്ടടുത്തുള്ള പൂക്കടയിൽ ഇരിക്കുന്ന പൂക്കൾക്ക് സൗരഭ്യം കുറഞ്ഞു, അതിൽ നിന്നും ഒരു ദുർഗന്ധം വമിക്കുന്നു. പിതൃക്കൾക്ക് ബലിനടത്താനും, കുട്ടികൾക്ക് ചോറൂണിനായും. സന്തോഷപൂർവ്വം കൈയാട്ടി വിളിച്ചിട്ടുണ്ട്, ആ കറുത്ത കാക്കയെ. പക്ഷെ ഇന്ന് ആ പുഴുവരിച്ചു കിടക്കുന്ന കാക്കയെ ആരും നോക്കുന്നുപോലുമില്ല. എന്നാൽ, ഒരുപക്ഷെ മനുഷ്യത്വം ഉള്ളെരാൾ, പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനെന്നോണം അതിനെ മറവു ചെയ്യാനുള്ള ദൗത്യം ഏറ്റെടുക്കുന്നു. പാരിസ്ഥിതിക അവബോധം ഇല്ലാത്ത മറ്റു ചിലർ ഇതു നമുക്കും ചെയ്യാമായിരുന്നെന്ന് മന്ത്രിച്ച് നടന്നകലുന്നു. നമ്മുടെ ചുറ്റുപാട്, നമ്മുെ പരിസ്ഥിത് സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടേയും കടമയും ഉത്തരവാദിത്തവുമാണ്.നമ്മളോരോരുത്തരും വിചാരിച്ചാൽ ശ്രമിച്ചാൽ ഇത് സാധ്യമാകും.ശ്രമം എന്നതൊരു മഹാമാരിയാണ്. നമ്മുടെ ഹൃദയത്തെ സൂക്ഷിച്ച്, സംരക്ഷിക്കും പോലെ അത്ര മനോഹരമാണ് നമ്മുടെ പരിസ്ഥിതി, നമ്മുടെ പ്രകൃതി, നമ്മുടെ ചുറ്റുപാട്.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ