"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പ്രകൃതി ഭംഗിയും ഐശ്വര്യ സമൃദ്ധിയും കൈകോർത്തുനിൽക്കുന്ന നാട് പച്ചപട്ടുപരവതാനി തീർത്ത വയലുകളും പുൽമേടുകളും പനിനീർചോലകളും , കുളിരരുവികളും പ്രകൃതിയെ മനോഹരമാക്കുന്നു. എന്നാൽ കടലും കായലും പുഴയും മനുഷ്യനും, പ്രകൃതിയും കൈകോർത്തുനിൽക്കുന്ന സുന്ദരമായ നാട് . ഇന്ന് സ്വപ്നത്തിൽ മാത്രമൊതുങ്ങിക്കൂടുന്നു.

പ്രകൃതിയെ ഒരു വന്യ ജീവിയായിക്കാണുകയും,അതിക്രമിച്ച് കീഴടക്കുകയുമാണ് മനുഷ്യന്റെ ലക്ഷ്യം. എന്നാൽ പ്രകൃതിയിലെ ഉത്പന്നങ്ങളില്ലാതെ മനുഷ്യന് ജീവിക്കാനുമാകില്ല.മാവൂർ റയോൺസിൽ നിന്നും പുറത്തേക്കൊഴുക്കിയിരുന്ന മെർക്കുറി പോലെയുള്ള കൊടും വിഷം ചാലിയാറിലെ മത്സ്യങ്ങളിലൂടെ മനുഷ്യരിലേക്കെത്തിയപ്പോഴും, കാസർകോഡ് ജില്ലയിലെ ഒരു കൂട്ടം മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്നതും, അത് എൻഡോ‍സൾഫാനാണെന്നും തിരിച്ചറിഞ്ഞപ്പോഴും മാത്രമാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം നാമറിഞ്ഞത് സ്വന്തം വീട്ടിലെ മാലിന്യം വീട്ടിൽ തന്നെ സംസ്കരിച്ച് മാതൃകയാകുന്നതിനു പകരം പൊതു സ്ഥലങ്ങളിലേക്ക് വലിച്ചെറിയുകയാണ്.അങ്ങനെ ഓരോ മനുഷ്യനും പരിസ്ഥിതിയെ മലിനമാക്കുന്നു .


നന്ദന രാധാകൃഷ്ണൻ
8 B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം