"ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...) |
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
അന്നൊരു ഞായറാഴ്ചയായിരുന്നു "ലോകത്ത് പുതിയൊരു തരം വൈറസ് പടരുന്നു. മരണസംഖ്യ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്.ജനങ്ങൾ സുരക്ഷിതരായി വീട്ടിലിരിക്കുക." ദൂരദർശൻ ശബ്ദിച്ചു... വാർത്ത കേട്ട് അനു ചോദിച്ചു... എന്താ അമ്മേ ടീവീല് വാർത്ത വായിക്കുന്ന ചേട്ടൻ പറയുന്നേ...? " അത് ഒരുതരം വൈറസാ മോളേ... നമ്മുടെ നാട്ടില് പടരുന്നൂന്ന്. നമ്മൾ സമൂഹത്തിൽ നിന്ന് മാറി നിൽക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. എങ്കിലേ ഈ വൈറസിനെ നമുക്ക് തുരത്താൻ പറ്റൂ... " കേവലം അഞ്ചു വയസു മാത്രം പ്രായമുള്ള അനുമോൾക്ക് എല്ലാം മനസിലായില്ലെങ്കിലും എന്തൊക്കെയോ അമ്മയിൽ നിന്നും സ്വായത്തമാക്കിയ അവൾ നേരെ കുളിമുറിയിലേക്കു ചെന്ന് രണ്ടു കൈകളും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി. സീതേ... ഞാനൊന്ന് മാർക്കറ്റ് വരെ പോകുവാ... പെട്ടെന്ന് തിരിച്ചു വരാം.അത് അനുമോളുടെ അച്ഛൻ ശേഖരൻ കുട്ടിയുടെ ശബ്ദമായിരുന്നു. ദേ... നിങ്ങൾ വാർത്ത കാണുന്നില്ലേ... എന്നിട്ടും മണ്ടത്തരം കാണിക്കരുത്. "എല്ലാ ദിവസവും മാർക്കറ്റിൽ പോയില്ലെങ്കിൽ ലോകമൊന്നും അവസാനിക്കില്ല.മാർക്കറ്റിൽ പോയാൽ ചിലപ്പൊ ..." ഇത് കേട്ടുകൊണ്ട് നിന്നിരുന്ന അനുമോൾ ഓടി അച്ഛന്റെ അടുത്ത് വന്നു. ശബ്ദം ഒന്ന് കനപ്പിച്ച ശേഷം അവൾ പറഞ്ഞു... അച്ഛാ.. " ഇപ്പൊ വീട്ടിലിരിക്കേണ്ട സമയമാണ്. അത്യാവശ്യം ഒഴിവാക്കാൻ പറ്റാത്ത ആവശ്യങ്ങൾക്കേ നമ്മൾ പുറത്തുപോകാവൂ... പുറത്തു പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും വേണം... " അവൾ ഒരു നെടുവീർപ്പിട്ടു. കേട്ടോ...?" ഓ" ശേഖരൻ കുട്ടി പുഞ്ചിരിയോടെ പ്രതിവചിച്ചു. ഈ വൈറസിനെ തുരത്താൻ നാം സമൂഹത്തിൽ നിന്ന് അകലം പാലിക്കണം. എന്താ ശരിയല്ലേ അമ്മേ...? തീർച്ചയായും "രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ പ്രതിരോധിക്കുന്നതാണ്." ശേഖരൻ കുട്ടി മകളെ വാരിപ്പുണർന്ന് നെറ്റിയിൽ ചുംബിച്ചു .ഒരു രാജ്യം വെട്ടിപ്പിടിച്ച സന്തോഷത്തോടെ അവൾ പുഞ്ചിരിച്ചു...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ