"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/കരയാതിരിയ്ക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:52, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കരയാതിരിയ്ക്കാൻ

        
  
കുഞ്ഞേ കരയരുത്
എന്റെ ഹരിതകവും നീലിമയും മായ്ചപ്പോൾ
ഞാൻ കരഞ്ഞില്ലല്ലോ

ചവറുകൾ കൊണ്ടെന്റെ
ശ്വാസം നിലപ്പിച്ചതും
പച്ചിളം ചെടികൾക്ക്
തല പൊക്കാൻ കഴിയാഞ്ഞതും
കണ്ടിട്ടും കാണാതെ പോയില്ലെ...
കുഞ്ഞേ കരയരുത്...

 പുകമറ കൊണ്ടാകാശ നീലിമ മറച്ചതും
മഴുവും മൺവെട്ടിയും ഹൃദയം പിളർത്തതും
അറിയാതെ - പിഴവൊന്നു മാത്രമായല്ലൊ
കരുതിയുള്ളൂ ഞാൻ
കുഞ്ഞേ കരയരുത്....

ഇന്നെന്റെ ശ്വാസം നിലയ്ക്കുമ്പൊഴും
താങ്ങായി തണലായി
നിൽക്കാൻ കൊതിക്കുന്നു
എന്നിരുന്നാലും മറക്കുമല്ലോ
ഈയൊരു കാലവും

കുഞ്ഞേ കരയരുത്.....

മിനൽ
5എ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത