"എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/ശുചിത്വ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/ശുചിത്വ കേരളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വ കേരളം


പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ യഥാർഥത്തിൽ നമ്മുടെ പ്രവർത്തനങ്ങളുടെ ദൂഷ്യ ഫലങ്ങളാണ്. വീടിന്റെ അകം വൃത്തിയാക്കുന്നതിൽ നാം വളരെ അധികം ശ്രദ്ധിക്കുന്നവരാണ്. എന്നാൽ ഭക്ഷ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുകളും അലക്ഷ്യമായി വലിച്ചെറിയുന്നത് നമ്മുടെ സ്വഭാവമാണ്. ജീവിതശൈലി പാടെ മാറ്റിയപ്പോൾ മാലിന്യങ്ങളുടെ അളവും കൂടിവന്നു. വലിയ കെട്ടിടങ്ങളും ഫ്ലാറ്റുകളും നിറഞ്ഞതോടെ അയലത്തെ മുറ്റത്തും റോഡിലും പുഴയിലും തോടിലുമെല്ലാം അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്വഭാവവും നമ്മുടേതാണ്.വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ദിവസവും കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്യുന്ന നമ്മൾ ചുറ്റുപാടും ശുചിയാക്കാൻ മറക്കുന്നു.

സമ്പൂർണ ശുചിത്വ നാം കൈവരിക്കേണ്ടതുണ്ട്. ഇതിന് കൈകോർത്തിറങ്ങാൻ എല്ലാവരും തയ്യാറാകണം. അല്ലെങ്കിൽ മഹാമാരികൾ നമ്മെ വിട്ടുപോവില്ല. സമ്പൂർണ ശുചിത്വത്തിനായി നമുക്ക് കൈ കോർക്കാം...

ഫാത്തിമ ഹിബ
1D എ. എൽ. പി. എസ് മുണ്ടംപറമ്പ,
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം