"പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം കരുതലോടെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (14045 എന്ന ഉപയോക്താവ് കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം കരുതലോടെ... എന്ന താൾ പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം കരുതലോടെ... എന്നാക്കി മാറ്റിയിരിക്കുന്നു: ഔദ്യോഗികമായി സ്‌കൂളിന്റെ പേര് മാറ്റിയിരിക്കുന്നു )
 
(വ്യത്യാസം ഇല്ല)

10:59, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

അതിജീവിക്കാം കരുതലോടെ...

പോരാടുവാൻ നേരമായിന്നു
കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
നലയടികളിൽ നിന്ന് മുക്തി നേടാം ....

ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്ത ദാനം
അല്പകാലം നാമൊന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട...

പരിഹാസ രൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരെ കേട്ടുകൊൾ
നിങ്ങൾ തകർക്കുന്നൊരു ജീവനല്ലാ
ഒരു ജനതയെ ത്തന്നയല്ലേ ....

ആരോഗ്യ രക്ഷയ്ക്ക് നൽകുന്ന ക്ലേശങ്ങൾ
പാലിച്ചീടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ ഒരുമനസ്സോടെ ശ്രമിക്കാം ...

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ഭീതിയില്ലാതെ അകലാം നമുക്കിനി
പിന്നീടടുക്കാവാനായി ....

ശ്രദ്ധയോടെ ഈ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്ക് വേണ്ടി
പ്രാർത്ഥനയോടെ തകർക്കാമീ കണ്ണിയെ
ആരോഗ്യ നന്മയ്ക്ക് വേണ്ടി....

 

ദേവാംഗന സുരേഷ് ബാബു
8 ഡി കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത