"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
(ചെ.) ("തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/കോവിഡ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

  കോവിഡ്   

ഒരുപാട് പ്രതീക്ഷയിൽ
ഇരുന്നൊരു ലോകത്ത്
വില്ലനായ് വന്നവൻ കോവിഡ്

ചെയ്യാത്ത തെറ്റിന്റെ പേരിൽ മനുജനെ
കൊന്നൊടുക്കുന്ന ഭീകരൻ
പണമുള്ളവനും പണമില്ലാത്തവനും
എല്ലാം ഇന്നീ ഭൂമിയിൽ സമന്മാർ

മദ്യവുമില്ല മയക്കുമരുന്നില്ല
കൊല്ലും കൊലവിളി ഒന്നുമില്ല
മാലിന്യമുക്ത ജലാശയങ്ങൾ
മനോഹരമാണീ കാഴ്ച കാണാൻ
മാനവരാശിയെ സ്നേഹം പഠിപ്പിക്കാൻ
വന്നവനാണോ കോവിഡ്

അർജ്ജുൻ ഉദയ്
4 A ജി.എൽ.പി.എസ്.കുതിരപ്പന്തി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത