"എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
15:02, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മൾ അതിജീവിക്കും
2019 ൽ ചൈനയിലെ വുഹാനിൽ നിന്നും ആളുകൾ തുരുതുരെ മരിച്ചു വീഴുകയായിരുന്നു. മരിച്ചു വീഴുന്നത് കണ്ട് ആളുകൾ അവരെ ആശുപത്രിയിൽ എത്തിച്ചു. അപ്പോൾ ഡോക്ടർമാർക്ക് മനസ്സിലായി നമ്മൾ കഴിക്കുന്ന വന്യജീവികൾ കാരണം ഒരു വൈറസ് ആ നാട്ടിലേക്ക് വന്നു. ചൈനയിലെ ആളുകൾ ഭയന്നു. പിന്നെയും കുറെ ആളുകൾ അങ്ങനെ മരിച്ചു വീഴുന്നു. മറ്റുള്ള നാട്ടിലൊന്നും ഇത പകരില്ല എന്ന് വിചാരിച്ചിരിക്കുമ്പോൾ അവിടെയും പിടിപെട്ടു. അവസാനം നമ്മുടെ കേരളത്തിലും അത് പിടിപെട്ടു. കേരളത്തിൽ എല്ലാ ജില്ലകളിലും ഈ വൈറസ് വന്നു. ഇത പകരാതിരിക്കാൻ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. എല്ലാവരോടും വീട്ടിൽ തന്നെ ഇരിക്കാൻ പറഞ്ഞു. പോലീസിനും ഡോക്ടർമാർക്കും പണി കൂടി. പുരത്തിറങ്ങുന്നവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകും. എല്ലാവരും ജാഗ്രതയിലായി. യാത്രകൾ പൂർണമായി നിരോധിച്ചു. കടകൾ എല്ലാം അടച്ചിട്ടു. അങ്ങനെ 2019 ഡിസംബറിൽ തുടങ്ങിയ രോഗം 2020 ഏപ്രിൽ വരെ എത്തി നിൽക്കുന്നു.ഇനിയും എത്ര കാലം നീണ്ടു നിൽക്കുമെന്ന് പറയാൻ സാധിക്കില്ല. ഈ അസുഖത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വ്യക്തി ശുചിത്വവും ജാഗ്രതയുമാണ് ഇതിൻറെ പരിഹാരം. ഇതിനു മുമ്പ് നമ്മൾ പ്രളയത്തേയും നിപ്പ വൈറസിനെയും തോൽപ്പിച്ചിരുന്നു. പക്ഷെ ഈ ചെറുവൈറസ് ലോകമാകെ വിറപ്പിക്കുന്നു. നമ്മൾ മനുഷ്യർ മൃഗങ്ങളെയും പക്ഷികളേയും കൂട്ടിലടക്കുന്ന പോലെ നമ്മളെ കൊറോണ കൂട്ടിലടച്ചു. പ്രകൃതിയെ മുഴുവൻ മനുഷ്യർ നശിപ്പിച്ചിരുന്നു. കൊറോണ കാരണം ആളുകൾ പുറത്തിറങ്ങാത്തതു കൊണ്ട് പുഴകളും കുളങ്ങളും വൃത്തിയായി. ഈ വൈറസ് പ്രകൃതി നൽകിയ ശിക്ഷയാണ്.എത്ര വലിയവനാണെങ്കിലും നിസ്സാരനായ ഈ വൈറസ് എല്ലാവരെയും നശിപ്പിക്കുകയാണ്.ഇതൊരു തിരിച്ചറിവാണ്. മനുഷ്യൻറെ അഹങ്കാരത്തിനുള്ള തിരിച്ചടിആണെന്ന തിരിച്ചറിവ്. പ്രതിരോധത്തിലൂടെ മാത്രമേ ഇതിനെ തുരത്താൻ സാധിക്കൂ. അതിനാൽ നല്ല ഒരു നാളെക്കായ് പ്രാർഥിക്കാം..അതിജീവിക്കാം..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം