"എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ എന്ന ഭീകരൻ | | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ |
10:34, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന ഭീകരൻ
കൊറോണ....!ലോക മാനവരാശിയെ ഒന്നടങ്കം നടുക്കി. എന്തിനും ഏതിലും മുമ്പിലുണ്ടായിരുന്ന അമേരിക്ക പോലും ഈ ഭീകരതയ്ക്ക് മുന്നിൽ മുട്ടുകുത്തി.പിഞ്ചു കുഞ്ഞുങ്ങളാണെന്നോ പ്രായം കൂടിയവരാണെന്നോ നോക്കാതെ.. കൊറോണ പിടിച്ചു കയറി. ജാതിയോ മതമോ നിറമോ അവനൊന്നുമല്ല. കൊ വിഡ് -19 എന്ന പേരും അവനുണ്ട്. ലോകത്തിലെ 185 രാജ്യങ്ങളിലും നിമിഷങ്ങൾക്കകം അത് വളർന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ആ ഭീകരൻ. ഇതിൽ ഭഹു ഭൂരിപക്ഷ പ്രദേശങ്ങളിൽ കൊറോണ വളർച്ചയുടെ കാലഘട്ടമാണ്. എന്തിന് ദൈവത്തിൻ്റെ സ്വന്തം നാടായ കൊച്ചു കേരളത്തിലും. ഇറ്റലിയുൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലൊന്നും കൊറോണയെ പിടിച്ചുകെട്ടാൻ പോയിട്ട് ' തടഞ്ഞു നിർത്താൻ നോക്കിയിട്ട് പോലും വിജയിച്ചില്ല. അതേ സമയം ചൈനയും ദക്ഷിണ കൊറിയയും ജപ്പാനും ഈ യുദ്ധത്തിൽ താൽക്കാലികമായി മേൽകൈ നേടീട്ടുമുണ്ട്. അപ്പോൾ ഈ യുദ്ധം വിജയിക്കാൻ പറ്റുന്നതാണ് എന്ന ഉദാഹരണങ്ങളുമുണ്ട്. എങ്ങനെയാണ് നമ്മൾ ഈ യുദ്ധത്തിൽ പങ്കാളിയാവുക! അത് തന്നെയാണ് സത്യം! ഇതൊരു സാധാരണ ഹർത്താലോ,ബന്തോ ഒന്നുമല്ല.കഴിഞ നൂറ് വർഷത്തിനിടയിൽ മനുഷ്യ കുലം നേരിട്ടിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് നമ്മളോരോരുത്തർക്കുമറിയാം. രണ്ടാം ലോകമഹായുദ്ധ കാലത്ത് പോലും ഇത്രയും രാജ്യങ്ങളൊരുമിച്ച് ഒരു വെല്ലുവിളിയെ നേരിട്ടിട്ടില്ല. വിമാനങ്ങളും റെയിൽവേയും ഉണ്ടായതിന് ശേഷം ഇന്ന് വരെ ആ സഞ്ചാരങ്ങൾ പൂർണ്ണമായും നിർത്തലാക്കുന്ന കാലമുണ്ടായിട്ടില്ല.ഇനിയുള്ള കാലം കൊറോണയ്ക്ക് മുമ്പും പിമ്പും എന്ന കാലഘട്ടമായിട്ടാവും അറിയപ്പെടാൻ പോവുന്നത്.ഈ കാലഘട്ടത്തെ നിസാരമായി കാണരുത്. തമാശയായി എടുക്കുകയും അരുത്. പല തലമുറകൾക്കിടക്ക് മാത്രം വന്ന് ചേരുന്ന ഒരു വെല്ലുവിളിയാണിത്. ലോകത്ത് ഒരു രാജ്യവും അതെത്ര സമ്പന്നമായാൽ പോലും ഇങ്ങനെയൊരു വെല്ലുവിളിക്ക് സജജമല്ല. ഈ യുദ്ധത്തിൽ ആര് ജയിക്കുമെന്ന് സമ്പത്തിനേയോ സൈന്യത്തിനേയോ സർക്കാരിനേയോ ആശ്രയിച്ചല്ലയിരിക്കുന്നത്. ഈ വെല്ലുവിളിയെ ഇറ്റലിയും, അമേരിക്കയും, ചൈനയും, ജപ്പാനും, യൂറോപ്പുമെല്ലാം നേരിടുന്ന ചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. നമ്മുടെ ജനസംഖ്യയോട് ചേർന്ന് നിൽക്കുന്ന ഉദാഹരണങ്ങൾ ദക്ഷിണ കൊറിയയേയുടേയും ഇറ്റലിയുടേതുമാണ്. ഏതാണ്ട് ഒരു മാസം മുമ്പ് രണ്ട് സ്ഥലങ്ങളിലും കൊറോണ positive കേസുകൾ നൂറിനടുത്തായിരുന്നു.ഇറ്റലിയിൽ വെറും നാല് കേസുകൾ മാത്രം. ഇന്നിപ്പോൾ ഇറ്റലിയിലെ കേസുകളുടെ എണ്ണം അറുപതിനായിരം കവിഞ്ഞു. മരണം ആറായിരവും.ഇറ്റലിയിൽ കാര്യങ്ങൾ അൽപം വൈകിപ്പോയി. അതു കൊണ്ട് തന്നെ അവിടുത്തെ ആരോഗ്യരംഗത്തിന് കൈകാര്യം ചെയ്യുന്നതിലപ്പുറത്തേക്ക് അസുഖം വളരുകയും ചെയ്തു.ഇറ്റലിയേയും ദക്ഷിണ കൊറിയയേയും അപേക്ഷിച്ച് നമ്മുടെ ആരോഗ്യരംഗത്തെ ഭൗതിക സാഹചര്യങ്ങൾ വളരെ കുറവാണ്. അതിനാൽ നമ്മുടെ ആരോഗ്യ സംവിധാനത്തിൻ്റെ പരിധിക്കുള്ളിൽ കേസുകളുടെ എണ്ണം നിർത്തുക എന്നതാണ് കേരളത്തിന്നുള്ള ആകെയുള്ള മാർഗം. വൈറസ് ബാധയുള്ള ഒരാൾ എത്ര പേർക്ക് ആ വൈറസ് നൽകുമെന്നതിനനുസരിച്ചിരിക്കും രോഗം പരക്കുന്നതിൻ്റെ വേഗത.ഒരാൾ ശരാശരി രണ്ട് പേരിലേക്ക് രോഗം പകർന്ന് നൽകിയാൽ രണ്ടിൽ നിന്ന് നാലിലേക്കും നാലിൽ നിന്ന് എട്ടിലേക്കും ഇപ്പോഴത്തെ നൂറ് പതിനായിരമാകാൻ രണ്ടാഴ്ച പോലും വേണ്ടി വരില്ല... നാം ഈ ഭീകരതയ്ക്ക് മുമ്പിൽ ഒരിക്കലും മുട്ടുക്കുത്തില്ല എന്ന ലക്ഷ്യത്തോടെ നാം ഈ കൊറോണയെ അതിജീവിക്കും ഒത്തൊരുമയോടേ...... ഭയമല്ല വേണ്ടത് ജാഗ്രതയാണ്. നമ്മൾ വിജയിക്കും.പ്രതീക്ഷയോടേ.....
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം