"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ നിസ്സഹായന്റെ നിലവിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിസ്സഹായന്റെ നിലവിളി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

19:29, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിസ്സഹായന്റെ നിലവിളി

നോക്കുവിൻ മർത്ത്യരേ,ഭൂമിതൻ മക്കളെ,
ജനനിതൻ മടിത്തട്ടിലേക്ക് .
കരങ്ങൾ പതിപ്പിച്ചു വർണ്ണാഭമാക്കി നാം ഇവിടം,
അതേകരങ്ങളാൽ കീറിമുറിച്ചു നാം ഭൂമിയെ.
പിഞ്ചു ചേവടികളാൽ നാദഭരിതമാക്കി നാം ഇവിടം,
ഒടുവിൽ തച്ചുടച്ചു നാം ആ മധുര ഗീതത്തെ.
നോക്കുവിൻ മർത്ത്യരേ,ഭൂമിതൻ മക്കളേ .....
നിറഞ്ഞുതുളുമ്പിയല്ലോ ജനനിതൻ മിഴികൾ
നിണമൊഴുകുന്നല്ലോ ആ ചാരുതയിൽനിന്ന് .
ധരണിതൻ മുറിപ്പാടിൽ നിന്നല്ലോ
ഒഴുകുന്നു നിലക്കാത്ത ജീവൻ .
ബലിഷ്‌ഠമായിരുന്ന കരങ്ങളിതാ ഇന്ന്
മാലിന്യം പേറി നിൽക്കുന്നു .
തേജസുറ്റ വദനങ്ങൾ കാർമേഘം പോൽ ഇരുണ്ടു.
"കുഞ്ഞുമക്കളെ" എന്ന് വിളിച്ച് ഉറക്കെക്കരയുന്ന
ധരിത്രിയെ കേൾക്കാം നമുക്കിന്ന് .
എന്നേ തുറക്കാമായിരുന്നു മിഴികൾ,
ഭാവി ഗുണമേകുവാൻ .
ഓർക്കുക മർത്ത്യരെ, ഉണരൂ യാന്ത്രിക ലോകത്തുനിന്ന്.
വരും ദിനങ്ങൾ നിറമുള്ളതാകട്ടേ...
ഇല്ലെങ്കിൽ ഒടുവിൽ
നിസ്സഹായനായി നിൽക്കേണ്ടി വരും.

അരവിന്ദ് ആർ
8 D നിസ്സഹായന്റെ നിലവിളി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത