"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/മിലിയും മാളുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/മിലിയും മാളുവും എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/മിലിയും മാളുവും എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
17:20, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മിലിയും മാളുവും
ഒരു ഗ്രാമത്തിൽ മിലി എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. സ്വഭാവശുദ്ധിയിലും ശുചിത്വ പരിപാലനത്തിലും മിടുക്കി ആയിരുന്നു. എന്നാൽ അവളുടെ വീടിനടുത്ത് മാളു എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു.ആ കുട്ടിക്ക് ശുചിത്വത്തിന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലായിരുന്നു. ആരു പറഞ്ഞാലും അനുസരിക്കില്ലായി രുന്നു. അതുകൊണ്ട് എപ്പോഴും അസുഖങ്ങൾ ആയിരുന്നു. ആശുപത്രിയിൽ പോകാനേ നേരം ഉണ്ടായിരുന്നുള്ളൂ. അങ്ങനെ കൂട്ടുകാർക്കെല്ലാം അവളോട് ഇഷ്ട മില്ലാതായി. അപ്പോൾ കൂട്ടുകാരിയായ മിലി വിചാരിച്ചു. മാളുവിനെ ഒരു നല്ല കുട്ടി ആക്കി മാറ്റണം. അതിനായി അവൾ ഒരു വിദ്യ പ്രയോഗിച്ചു. കൂട്ടുകാരെയെലാം വിളിച്ച് മിലി പറഞ്ഞു മാളുവിനെ നല്ല കുട്ടിയാകാൻ അവളെ കണ്ടാൽ ആരും മിണ്ടരുത്. കളിക്കും കൂട്ടരുത്. അവളുടെ ഈ വൃത്തിയില്ലായ്മ എല്ലാവരോടും പറയുകയും വേണം.അങ്ങനെ കൂട്ടുകാർ ഒക്കെ വെറുപ്പ് ആയത് മാളുവിൽ വളരെയധികം വിഷമം ഉണ്ടാക്കി. ഒരു ദിവസം മിലിയെഫോണിൽ വിളിച്ച് എന്റെ വീട്ടിലേക്ക് വരാൻ മാളു പറഞ്ഞു. വീട്ടിൽ ചെന്ന മിലി അതിശയിച്ചു. കുളിച്ച് വൃത്തിയായി വീടും പരിസരവും വൃത്തിയാക്കി നിൽക്കുന്ന മാളുവിനെ ആണ് കണ്ടത്. മിലിക്ക് സന്തോഷമായി. മാളു പറഞ്ഞു എന്നോട് ക്ഷമിക്കൂ. എനിക്ക് എന്റെ തെറ്റ് മനസ്സിലായി. ഇപ്പോൾ എനിക്ക് അസുഖങ്ങളും ഇല്ല.അപ്പോൾ മിലി പറഞ്ഞു ഞാനാണ് ഇതെല്ലാം കൂട്ടുകാരെ കൊണ്ട് ചെയ്യിച്ചത്. മാളു മിലിയെ കെട്ടിപ്പിടിച്ചു. അങ്ങനെ മാളു എല്ലാവർക്കും പ്രിയപ്പെട്ടവളായി. ശുചിത്വം നമ്മുടെ ആരോഗ്യത്തെയും പ്രകൃതിയെയും യും ഗുണമേന്മയുള്ള താക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 08/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ