"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/പരിസ്ഥതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പരിശോധിക്കൽ) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/അക്ഷരവൃക്ഷം/പരിസ്ഥതി സംരക്ഷണം എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/പരിസ്ഥതി സംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
11:19, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥതി സംരക്ഷണം
എല്ലാ ജീവജാലങ്ങളും സസ്യങ്ങളും അടങ്ങുന്നതാണ് നമ്മുടെ പരിസ്ഥിതി.പരിസ്ഥിതി സംരക്ഷിയ്ക്കേണ്ടത് അത്യാവശ്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിയ്ക്കുന്നത്.പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ മനുഷ്യരുടേയും ജീവജാലങ്ങളുടേയും ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്തുന്നു.പരസ്പര ആശ്രയത്തോടെയാണ് സസ്യങ്ങളും ജീവജാലങ്ങളും പുലരുന്നത്. സസ്യങ്ങളും ജീവജാലങ്ങളും നിലനിൽപ്പിനായി പരസ്പരപൂരകങ്ങളായി നിലകൊള്ളുന്നു.വനനശീകരണവും അനിയന്ത്രിതമായ മണ്ണെടുക്കലും പ്രകൃതിയോടുള്ള കടന്നുകയറ്റവും മനുഷ്യരാശിയേയും ജീവജാലങ്ങളേയും സാരമായി ബാധിയ്ക്കുന്നു. നമ്മുടെ നിലനൽപ്പിനെതന്നെ സാരമായി ബാധിയ്ക്കുന്ന മറ്റൊരു വിപത്താണ് പ്ലാസ്റ്റിക്ക്.പ്ലാസ്റ്റിക്ക് കൊണ്ടുള്ള മലിനീകരണം മനുഷ്യനും പ്രകൃതിയ്ക്കും മറ്റ് ജീവജാലങ്ങൾക്കും ഒരുപോലെനിലനിൽപ്പിനുതന്നെ ഭീഷണിയായിത്തീർന്നിട്ടുണ്ട്.ജൈവഘടനയിൽ സാരമായ മാറ്റംവരുത്താൻ പ്ലാസ്റ്റിക്കിനു കഴിയും.വ്യവസായ മലിനീകരണം നമ്മുടെ പുഴകളെ നശിപ്പിയ്ക്കുന്നതിൽ മുഖ്യ പങ്ക് വഹിയ്ക്കുന്നു.ഒപ്പം അനിയന്ത്രിതമായ മണൽവാരലും പുഴകൾ നശിയ്ക്കുന്നതിന് കാരണമാണ്.44 നദികളുള്ള കേരളത്തിൽ സമൃദ്ധമായി ഒഴുകുന്ന നദികൾ വിരളമായി ഒതുങ്ങി.പഴയകാല നാടൻ കൃഷിരീതകളിൽ നിന്ന് വിഭിന്നമായി അമിതമായ രാസവള പ്രയോഗങ്ങളും പ്രകൃതിയെ സാരമായി ബാധിയ്ക്കുന്നുണ്ട്. പ്രകൃതിയെ സംരക്ഷിയ്ക്കേണ്ടത് നാമോരോരുത്തരുടേയും കടമായാണ്.1972മുതൽ ജൂൺ2 പരിസ്ഥിതിദിനമായി ആചരിച്ചുവരികയാണല്ലോ.ഈ ദിനം വെറും ആചരണത്തിലൊതുക്കാതെ യുക്തിപൂർവ്വം പ്രവർത്തിച്ച് ഇനിവരുന്ന തലമുറയ്ക്കുവേണ്ടി നമ്മുടെ ഭൂമിയെ കാത്തുസൂക്ഷിയ്ക്കാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 10/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം