"എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
'''ഗണിതം - ആവീർഭാവവും വളർച്ചയും''' | ''''''ഗണിതം - ആവീർഭാവവും വളർച്ചയും'''''' | ||
ഗണിതത്തിൻെറ ചരിത്രത്തിലൂടെയുള്ള വളർച്ച മനസിലാക്കുന്നത് ഗണിതപഠനം അർഥവത്താക്കാൻ സഹായകമാണ്. മനുഷ്യൻെറ ആവശ്യങ്ങൾക്കനുസരിച്ചാണ് ഗണിത ശാസ്ത്രത്തിൻെറ വളർച്ച . പ്രകൃതിയിൽ നിന്നു കിട്ടുന്നവ മാത്രം ഭക്ഷിച്ചും നായാടിയും ആടുമാടുകളെ മേയ്ച്ചും നടന്ന മനുഷ്യക്കൂട്ടങ്ങൾക്ക് എണ്ണുവാൻ മാത്രം അറിഞ്ഞാൽ മതിയായിരുന്നു. | |||
എണ്ണൽ സംഖ്യകളും അവയുടെ ക്രീയകളും മാത്രമായിരുന്ന ആദ്യ ജനതയുടെ ഗണിതം .കൂട്ടായി കൃഷി ചെയ്യുകയും ഒരു സ്ഥലത്ത് തന്നെ താമസം ഉറപ്പിക്കുകയും ചെയ്‍തതോടെ മനുഷ്യസമൂഹങ്ങൾക്ക് പലതരം അളവുകൾ (നീളം ,പരപ്പളവ് വ്യാപ്തം) കൈകാര്യം ചെയ്യേണ്ടതായി വന്നു. ഭാഗങ്ങളെ സൂചിപ്പിക്കുന്ന ഭിന്ന സംഖ്യകൾ നിർമ്മിക്കേണ്ടതായി വന്നു. ഇങ്ങനെ ഭൗതികമായ ആവശ്യങ്ങൾ ഒന്നുമില്ലാതെ തികച്ചും ഗണിതത്തിൻെറ സൗകര്യത്തിനു വേണ്ടി പിൽക്കാലത്ത് സൃഷ്‍ട്ടിക്കപ്പെട്ടവയാണ് ന്യൂനസംഖ്യകൾ. ഇങ്ങനെ പ്രാഥമികമെന്ന് കരുതുന്ന സംഖ്യകൾ പോലും വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലത്തിൽ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് മനുഷ്യൻ ഉണ്ടാക്കിയതാണെന്നും നൂറ്റാണ്ടുകളിലൂടെയാണ് അവ ഇന്നത്തെ രൂപത്തിലായതെന്നും തിരിച്ചറിയേണ്ടതുണ്ട്.ജ്യാമിതിയുടെ ചരിത്ര പശ്ചാത്തലം ചർച്ച ചെയ്യുന്നതിലൂടെജ്യാമിതീയ പഠനം സുഗമമാക്കുന്നു. ഈ രീതിയിൽ ചരിത്ര പശ്ചാത്തലത്തിൽ ഉള്ള പഠനം ഗണിതത്തെ കൂടുതൽ അർഥപൂർണ്ണമാക്കുകയും,താൽപര്യം ഉളവാക്കുകയും ഗവേഷണ മനോഭാവം വളർത്തുകയും ചെയ്യുന്നു | എണ്ണൽ സംഖ്യകളും അവയുടെ ക്രീയകളും മാത്രമായിരുന്ന ആദ്യ ജനതയുടെ ഗണിതം .കൂട്ടായി കൃഷി ചെയ്യുകയും ഒരു സ്ഥലത്ത് തന്നെ താമസം ഉറപ്പിക്കുകയും ചെയ്‍തതോടെ മനുഷ്യസമൂഹങ്ങൾക്ക് പലതരം അളവുകൾ (നീളം ,പരപ്പളവ് വ്യാപ്തം) കൈകാര്യം ചെയ്യേണ്ടതായി വന്നു. ഭാഗങ്ങളെ സൂചിപ്പിക്കുന്ന ഭിന്ന സംഖ്യകൾ നിർമ്മിക്കേണ്ടതായി വന്നു. ഇങ്ങനെ ഭൗതികമായ ആവശ്യങ്ങൾ ഒന്നുമില്ലാതെ തികച്ചും ഗണിതത്തിൻെറ സൗകര്യത്തിനു വേണ്ടി പിൽക്കാലത്ത് സൃഷ്‍ട്ടിക്കപ്പെട്ടവയാണ് ന്യൂനസംഖ്യകൾ. ഇങ്ങനെ പ്രാഥമികമെന്ന് കരുതുന്ന സംഖ്യകൾ പോലും വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലത്തിൽ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് മനുഷ്യൻ ഉണ്ടാക്കിയതാണെന്നും നൂറ്റാണ്ടുകളിലൂടെയാണ് അവ ഇന്നത്തെ രൂപത്തിലായതെന്നും തിരിച്ചറിയേണ്ടതുണ്ട്.ജ്യാമിതിയുടെ ചരിത്ര പശ്ചാത്തലം ചർച്ച ചെയ്യുന്നതിലൂടെജ്യാമിതീയ പഠനം സുഗമമാക്കുന്നു. ഈ രീതിയിൽ ചരിത്ര പശ്ചാത്തലത്തിൽ ഉള്ള പഠനം ഗണിതത്തെ കൂടുതൽ അർഥപൂർണ്ണമാക്കുകയും,താൽപര്യം ഉളവാക്കുകയും ഗവേഷണ മനോഭാവം വളർത്തുകയും ചെയ്യുന്നു | ||
21:24, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഗണിതം
സംഖ്യകളിലുടെ ലോകത്തെ വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്നതാണ് ഗണിതത്തിൻെറ അടിസ്ഥാന സ്വഭാവം. വസ്തുതകളെ സംഖ്യകളുപയോഗിച്ച വിവരിക്കുമ്പോഴാണ് വ്യക്തമായി മനസിലാക്കാൻ കഴിയുന്നത് അതുകൊണ്ടുതന്നെ സംഖ്യാ പ്രധാനമായ ഭാഷയാണ് ഗണിതം എന്ന് പറയാം. ഗണിതം പ്രായോഗികമായ കണക്കുകൂട്ടലുകൾക്കപ്പുറം യുക്തിയിലധിഷ്ഠിതമാണ്.
'ഗണിതം - ആവീർഭാവവും വളർച്ചയും'
ഗണിതത്തിൻെറ ചരിത്രത്തിലൂടെയുള്ള വളർച്ച മനസിലാക്കുന്നത് ഗണിതപഠനം അർഥവത്താക്കാൻ സഹായകമാണ്. മനുഷ്യൻെറ ആവശ്യങ്ങൾക്കനുസരിച്ചാണ് ഗണിത ശാസ്ത്രത്തിൻെറ വളർച്ച . പ്രകൃതിയിൽ നിന്നു കിട്ടുന്നവ മാത്രം ഭക്ഷിച്ചും നായാടിയും ആടുമാടുകളെ മേയ്ച്ചും നടന്ന മനുഷ്യക്കൂട്ടങ്ങൾക്ക് എണ്ണുവാൻ മാത്രം അറിഞ്ഞാൽ മതിയായിരുന്നു. എണ്ണൽ സംഖ്യകളും അവയുടെ ക്രീയകളും മാത്രമായിരുന്ന ആദ്യ ജനതയുടെ ഗണിതം .കൂട്ടായി കൃഷി ചെയ്യുകയും ഒരു സ്ഥലത്ത് തന്നെ താമസം ഉറപ്പിക്കുകയും ചെയ്‍തതോടെ മനുഷ്യസമൂഹങ്ങൾക്ക് പലതരം അളവുകൾ (നീളം ,പരപ്പളവ് വ്യാപ്തം) കൈകാര്യം ചെയ്യേണ്ടതായി വന്നു. ഭാഗങ്ങളെ സൂചിപ്പിക്കുന്ന ഭിന്ന സംഖ്യകൾ നിർമ്മിക്കേണ്ടതായി വന്നു. ഇങ്ങനെ ഭൗതികമായ ആവശ്യങ്ങൾ ഒന്നുമില്ലാതെ തികച്ചും ഗണിതത്തിൻെറ സൗകര്യത്തിനു വേണ്ടി പിൽക്കാലത്ത് സൃഷ്‍ട്ടിക്കപ്പെട്ടവയാണ് ന്യൂനസംഖ്യകൾ. ഇങ്ങനെ പ്രാഥമികമെന്ന് കരുതുന്ന സംഖ്യകൾ പോലും വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലത്തിൽ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് മനുഷ്യൻ ഉണ്ടാക്കിയതാണെന്നും നൂറ്റാണ്ടുകളിലൂടെയാണ് അവ ഇന്നത്തെ രൂപത്തിലായതെന്നും തിരിച്ചറിയേണ്ടതുണ്ട്.ജ്യാമിതിയുടെ ചരിത്ര പശ്ചാത്തലം ചർച്ച ചെയ്യുന്നതിലൂടെജ്യാമിതീയ പഠനം സുഗമമാക്കുന്നു. ഈ രീതിയിൽ ചരിത്ര പശ്ചാത്തലത്തിൽ ഉള്ള പഠനം ഗണിതത്തെ കൂടുതൽ അർഥപൂർണ്ണമാക്കുകയും,താൽപര്യം ഉളവാക്കുകയും ഗവേഷണ മനോഭാവം വളർത്തുകയും ചെയ്യുന്നു
'ഗണിത ക്ലബ്ബ്'
കുട്ടികളിലെ ഗണിതാഭിരുചി വളർത്താൻ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് ഗണിത ക്ലബ്ബ് . കുട്ടികളിൽ ഗണിതാവബോധം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു. ഗണിതാദ്ധ്യാപകരായ സജീവ് സാറും ബിന്ദുടീച്ചറും ബിസോണ ടീച്ചറും ഇതിന് നേതൃത്വം വഹിക്കുന്നു.സബ്‍ജില്ലാ, ജില്ലാതല ശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനായി കുട്ടികളെ തയ്യാറാക്കി വരുന്നു.