"എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
{{BoxBottom1
{{BoxBottom1
| പേര്=    അർജുൻ കൃഷ്ണ
| പേര്=    അർജുൻ കൃഷ്ണ
| ക്ലാസ്സ്=    (1 എ )<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    1 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     N.S.S.K.L.P.S Pallickal    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  39444
| സ്കൂൾ കോഡ്=  39444
| ഉപജില്ല=  കുളക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുളക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

17:37, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലം

ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരാൻ പോകുന്നത് ഒരു കഥയാണ്, പക്ഷേ അത് നമ്മളുടെ ജീവിതവും ആണ്. നമ്മളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു അത് നമ്മളെ ഒരുപാട് മാറ്റി. അങ്ങനെ നമ്മൾ പഴയ രീതികൾ മറന്നു, പക്ഷേ കാലം മറന്നില്ല. കാലങ്ങൾ നമ്മളെ നമ്മളുടെ പഴയ കാലങ്ങളിലേക്ക് തിരിച്ചു കൊണ്ടുപോയി. എങ്ങനെ ആണെന്ന് അറിയാമോ?. ഇങ്ങനെ കൊറോണ എന്ന ഒരു മഹാമാരി ലൂടെ നമ്മൾ നമ്മളുടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വിട്ടു. എങ്ങനെയെന്നോ, പറയാം. പണ്ട് നമ്മളുടെ വീടുകളിൽ കൃഷി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ ആയിരുന്നു പാചകം ചെയ്തു കഴിച്ചിരുന്നത്. പക്ഷേ ഇപ്പോൾ അങ്ങനെയാണോ - അല്ല, നമ്മൾ ഇപ്പോൾ കടയിൽ നിന്നും വാങ്ങി പാചകം ചെയ്തു കഴിക്കുന്നു. അതിനുശേഷവും നമ്മൾക്ക് മതിയായില്ല നമ്മളുടെ ഓരോ കുട്ടികളും മാറിത്തുടങ്ങി. എങ്ങനെയെന്നോ, നമ്മൾ പണ്ട് വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ തിരിച്ചു കയറുമ്പോൾ നമ്മളെല്ലാവരും കൈകളും കാലുകളും വൃത്തിയായി കഴുകി മാത്രമേ വീട്ടിലേക്ക് കയറുകയുള്ളൂ. പക്ഷേ ഇപ്പോൾ നമ്മൾ അങ്ങനെയാണോ അല്ല. അതിൽനിന്നും നമ്മൾ മാറി ഇപ്പോൾ നമ്മൾ നമ്മളുടെ പാദരക്ഷകൾ വീടിനകത്തേക്ക് കൊണ്ടുപോകും. നമ്മൾ കൈകളും കാലുകളും കഴുകുക ഇല്ല. അതിൽ നിന്നും നമ്മൾ പിന്നെയും മാറി. പണ്ട് നമ്മളുടെ കല്യാണങ്ങൾ ഒക്കെ വീടുകളിലായിരുന്നു, ഇപ്പോൾ അങ്ങനെയാണോ - അല്ല. അതിൽ നിന്നും മാറി നമ്മൾ പുറത്ത് മണ്ഡപങ്ങളിൽ കല്യാണങ്ങൾ നടത്താൻ തുടങ്ങി അത് എന്തിനാണെന്ന് ?. വീട്ടിൽ ആകുമ്പോൾ 50 പേരെ മാത്രമേ വിളിക്കാൻ പറ്റുകയുള്ളൂ, പുറത്താവുമ്പോൾ 500 പേര് വിളിക്കാം. ഇതിലും തീർന്നില്ല പിന്നെയും നമ്മൾ ഒരുപാട് മാറി. ആ മാറ്റങ്ങൾ നമ്മൾക്ക് ആവശ്യം ഇല്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു അല്ലേ?. അങ്ങനെയാണ് കാലം. നമ്മൾ എത്ര മാറിയാലും കാലം നമ്മളെ ഒരിക്കലും മാറ്റില്ല. ഇതിൽ നിന്നും നമ്മൾ എന്താണ് പഠിക്കേണ്ടത് പഴയ കാലത്തെ പോലെ നിങ്ങൾ വീട്ടിൽ വെക്കുന്ന ആഹാരങ്ങൾ മാത്രം കഴിക്കുക. വീട്ടിനകത്തേക്കു കയറുന്നതിനുമുമ്പ് കൈകളും കാലുകളും വൃത്തിയായി കഴുകിയതിനു ശേഷമേ വീടുകളിൽ കയറുകയുള്ളൂ. അതുപോലെ ഇനി വീടുകളിൽ മാത്രമേ കല്യാണ ചടങ്ങുകൾ നടത്തുകയുള്ളൂ. അതുപോലെ നമ്മൾ നമ്മുടെ പഴയ കാലത്തിലേക്ക് തിരിച്ചുപോയി മഹാമാരി എന്ന ഈ മാരക രോഗത്തെ തിരിച്ചടിച്ചു നമ്മളുടെ ജീവനും ജീവിതവും തിരിച്ചുപിടിക്കുമെന്ന് നമ്മൾ നമ്മൾക്ക് തന്നെ ഉറപ്പുനൽകാം.

ഇതൊരു കഥയല്ല നമ്മളുടെ ജീവിതമാണ്.

അർജുൻ കൃഷ്ണ
1 എ എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം