"ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
{{BoxBottom1
{{BoxBottom1
| പേര് =ഫാത്തിമത്ത് സഫ.കെ.പി
| പേര് =ഫാത്തിമത്ത് സഫ.കെ.പി
| ക്ലാസ്സ് =ആറാംതരം
| ക്ലാസ്സ് =6
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 18: വരി 18:
| ഉപജില്ല=മാടായി
| ഉപജില്ല=മാടായി
| ജില്ല=കണ്ണൂ‍ർ
| ജില്ല=കണ്ണൂ‍ർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=4
| color=4
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

11:12, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്-19

കഴിഞ്ഞ കുറെ ദിവസങ്ങളായി നമ്മുടെയെല്ലാം ചർച്ചാവിഷയങ്ങളിലൊന്നായി മാറി കൊണ്ടിരിക്കുകയാണ് കൊറോണ. ലോകത്തെ ഭീതിലാഴ്ത്തുകയാണ് കൊറോണ. മുമ്പ് നാം എല്ലാവരും ചർച്ച ചെയ്തിരുന്നത് മറ്റ് പല വിഷയങ്ങളുമാണ് . എന്നാൽ ഇന്ന് എല്ലാവരുടെയും വർത്തമാനത്തിൽ വാദങ്ങളില്ല,തർക്കങ്ങളില്ല,ജയം തോൽവികളില്ല ,ഒരുമ മാത്രം. ...! ജീവൻ നിലനിർത്താൻ മാത്രം ശ്രദ്ധിക്കുകയാണ് നാം.. . അതിനായി എന്തിനും തയ്യാറാവുകയും ചെയ്യുന്നു. അതിസൂക്ഷ്മമായ ഒരു വൈറസ് നമ്മെയെടുത്ത് അമ്മാനമാടുമ്പോൾ ജീവന്റെ വില നാം അറിയുകയാണ്, അറിഞ്ഞു തുടങ്ങുകയാണ്.

എല്ലാ രാജ്യങ്ങളിലും ലോക്ഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂട്ടിൽ അകപ്പെട്ട മൃഗങ്ങളെ പോലെ വീട്ടിൽ അകപ്പെട്ടിരിക്കുകയാണ് മനുഷ്യർ. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും പുറപ്പെട്ട കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇതിന് ഇരയായിരിക്കുന്നത്.

എന്താണ് കൊറോണ വൈറസ്? എങ്ങനെ പ്രതിരോധിക്കും? മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതാണ്. മൈക്രോസ്കോപ്പിലൂടെ നീരിക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണിപ്പടുന്നത് കൊണ്ടായിരിക്കാം ക്രോൺ എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയത്. ചൈനയിലെ ഹുബൈ പ്രദേശങ്ങളിൽ 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. ന്യുമോണിയ വരെ ഇതിന്റെ ലക്ഷണമായി മാറാം. 10 ദിവസങ്ങളൾക്കിടയിലാണ് ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുന്നത്. ഈ വൈറസിനെതിരെ വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നതാണ് ഏറെ കഷ്ടം. സാമൂഹിക അകലമാണ് ഇതിനെ മറികടക്കാനുള്ള മാർഗം. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ്.

നാം വിഷമിക്കുമ്പോഴും പ്രകൃതി സന്തോഷത്തിലും സമാധാനത്തിലുമാണ്. അന്തരീക്ഷത്തിന്റെ ശ്വാസമുട്ടലിന് അൽപം ആശ്വാസമുണ്ട്. നദികളും കടലും അൽപം തെളിയുന്നുണ്ട്. തെരുവുകളിൽ ദുർഗന്ധം കുറയുന്നുണ്ട്. മരങ്ങളും മൃഗങ്ങങ്ങളും പക്ഷികളും നിർഭയരാണ്. നാം പ്രകൃതിയെ ദ്രോഹിച്ചാണ് ജീവിച്ചത് എന്നതിന്റെ ഓർമ്മപ്പെടുത്തലുകൂടിയാണ് ഇത്.

ഒരു കൂട്ടം മനുഷ്യർ നമുക്കായി പ്രയത്നിക്കുന്നുണ്ട്. മനസ്സ് കൊണ്ട് അവരോടൊപ്പം നാം ചേർന്ന് നിൽക്കണം. നാം ജീവിക്കുക തന്നെ ചെയ്യും.നിപ്പ വൈറസിനേയും പ്രളയത്തേയും അതിജീവിച്ച കേരളം മറ്റു സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മാതൃകയായി കൊണ്ടിരിക്കുകയാണ്. കൂടുതൽ മനോഹരമായ ദിവസങ്ങൾക്ക് വേണ്ടിയുള്ള ഒരു കാത്തിരിപ്പായി ഇതിനെ കാണാം. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങൾ നമ്മുടെ കൈയെത്തും ദൂരത്ത് നിന്ന് നമ്മെ മാടി വിളിക്കുന്നുണ്ട് എന്ന ശുഭപ്രതീക്ഷയോടെ ഒറ്റക്കെട്ടായി നിന്ന് കൊണ്ട് നമുക്ക് കൊറോണയെ അതിജീവിക്കാം.

ഫാത്തിമത്ത് സഫ.കെ.പി
6 ജി.എം.യു.പി.സ്കൂൾ മാടായി
മാടായി ഉപജില്ല
കണ്ണൂ‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം