"ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ ഒരു പരീക്ഷണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു പരീക്ഷണ കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
{{BoxBottom1 | പേര്= ദേവദർശ് ഒ കെ | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ശങ്കരവിലാസം യു.പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 14669 | ഉപജില്ല= കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | {{BoxBottom1 | പേര്= ദേവദർശ് ഒ കെ | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ശങ്കരവിലാസം യു.പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 14669 | ഉപജില്ല= കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |
21:59, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു പരീക്ഷണ കാലം
പ്രതീക്ഷിക്കാതെ ഈ അവധിക്കാലം പ്രയാസത്തോടെ കടന്നുപോവുകയാണ്. മാർച്ച് പകുതി മുതൽ വാർഷിക പരീക്ഷകളൊക്കെ മാറ്റിവച്ച് സ്കൂളുകൾ അടച്ചു. കൊറോണ വ്യാപനം കാരണം ജനങ്ങൾ എല്ലാവരും വീട്ടിൽ കഴിയുന്നു. എന്റെ വീട്ടിൽ അച്ഛനും അമ്മയും ഞാനുമാണുള്ളത്. ഓരോ ദിവസവും എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. അധികവും ടി.വി കാണാറുള്ളതിനാൽ അമ്മ വഴക്ക് പറയാറുണ്ട്. എന്നാൽ ഇടയ്ക്ക് വാർത്തയും കാണാറുണ്ട്. അക്കങ്ങൾ കൊണ്ട് ചിത്രം വരച്ചും ഡ്രോയിങ് ബുക്കുകളിൽ കളർ നൽകിയും, ലുഡോ, കാരംസ്, ഏണിയും പാമ്പും , എന്നീ കളികളും അച്ഛനമ്മമാർക്കൊപ്പം ഞാൻ കളിക്കാറുണ്ട്. മുൻപ് കിട്ടിയ പച്ചക്കറി വിത്തുകൾ വീട്ടിലെ അടുക്കളയുടെ പുറകിൽ മണ്ണിട്ട് നട്ടു. ദിവസവും ഞാൻ അതിനെ ശ്രദ്ധിക്കാറുണ്ട്. രാവിലെയും വൈകിട്ടും വെള്ളം നനയ്ക്കാറുണ്ട്. അമ്മയും എന്നെ സഹായിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞ് അതിന് ഇലകൾ വന്നു. അപ്പോഴാണ് അപ്പുറത്തെ വീട്ടിലെ കോഴികൾ വന്ന് അവയെല്ലാം നശിപ്പിച്ചത്. എനിക്ക് സങ്കടമായി.........! പിന്നെ , വെയിലു കൊണ്ട് അവ ഉണങ്ങിപ്പോയി. വെയിലിന്റെ ചൂട് കൂടി വരികയാണ്. ചൂടായതിനാൽ ഞാനും അച്ഛനും മൊട്ട അടിച്ചു. പിന്നെ ഞാൻ പക്ഷികൾക്ക് കുടിക്കാൻ ഒരു പാത്രത്തിൽ വെള്ളം വച്ചു കൊടുത്തിട്ടുണ്ട്. പക്ഷേ, പക്ഷികൾ പേടിച്ചിട്ടാവും വന്നില്ല .... ഇടയ്ക്ക് പച്ചക്കറി മുറിച്ചിട്ടും, പാത്രം കഴുകിയും , വീട് വൃത്തിയാക്കിയും ഞാൻ അമ്മയെ സഹായിക്കാറുണ്ട്. കൊറോണ മുന്നറിയിപ്പ് ഉള്ളതിനാൽ ഞാൻ ഇടയ്ക്കിടക്ക് കൈകൾ സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകുന്നുണ്ട്. അമ്മ ചിലപ്പോൾ കുറച്ച് കണക്ക് തന്നു ചെയ്യിക്കാറുമുണ്ട്.. വേറെ എന്തെങ്കിലും ഉണ്ടാക്കാനും മറ്റും എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അതിനു വേണ്ട ഉപകരണങ്ങൾ എന്റെ കയ്യിലില്ല. കടകൾ തുറക്കാത്തതു കൊണ്ട് വാങ്ങാനും കഴിയില്ല..................
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം