"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 5 }} <p> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=jayasankarkb| | തരം= ലേഖനം}} |
21:45, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
നമ്മൾ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന വാക്കാണ് രോഗപ്രതിരോധം. പക്ഷെ രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞ ഒരു തലമുറയായി നമ്മൾ മാറികൊണ്ടിരിക്കുകയാണ്.മരുന്നുകളില്ലാതെ ജീവിക്കാൻ സാധിക്കാത്ത ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.അതിന് പ്രധാനകാരണം നമ്മുടെ ഭക്ഷണരീതിയും ശുചിത്വമില്ലായ്മയുമാണ്.അതുകൊണ്ട് നമ്മൾ എപ്പോഴും ശുചിത്വമുള്ളവരായിരിക്കണം.വെള്ളം,വായു എന്നിവ മലിനമാക്കാതെ സൂക്ഷിക്കുക.ശുദ്ധജലം സംരക്ഷിക്കുക.ഭക്ഷണവസ്തുക്കൾ വിഷരഹിതമായി ഉൽപാദിപ്പിക്കുക.വിഷം കലരാത്ത ചുറ്റുപാടുകൾ സൃഷ്ടിക്കുക.രോഗപ്രതിരോധത്തിനായി ചെയ്യേണ്ട ആദ്യ പടികളാണിവ. ഈ കാലഘട്ടത്തിൽ ജീവിത ശൈലികളുടെ ഫലമായി ചെറുപ്പത്തിൽ തന്നെ രോഗത്തിന് അടിമയായി തീരുന്നു.ആരോഗ്യം നിലനിർത്താനും രോഗങ്ങളെ ചെറുത്തു തോൽപിക്കാനും ശരീരത്തിനുള്ള രോഗപ്രതിരോധശേഷിയെ ജീവിതശൈലിയിൽ വന്ന മാറ്റം നശിപ്പിക്കുന്നു. ഇങ്ങനെ ശരീരം പലതരത്തിലുള്ള രോഗങ്ങൾക്ക് അടിമപ്പെടുകയാണ്.ജീവിതശൈലി രോഗങ്ങളുടെ പ്രധാനകാരണം നമ്മുടെ ഭക്ഷണരീതിയാണ്.ആഹാര രീതിയാൽ വന്ന മാറ്റം നമ്മുടെ രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്നു.ഫാസ്റ്റ് ഫുഡ്,എണ്ണയിൽ പൊരിച്ചതുമായ ഭക്ഷണവസ്തുക്കളുടെ അമിത ഉപയോഗം,ബേക്കറി പലഹാരങ്ങളുടെ അമിത ഉപയോഗം എന്നിവ മൂലമാണ് അസുഖങ്ങൾ ഉണ്ടാവുന്നത്.രോഗപ്രതിരോധത്തിനായി നല്ല ഭക്ഷണ ശീലത്തിലൂടെ,നല്ല വ്യായാമത്തിലൂടെ വൃത്തിയുള്ള പരിസരത്തിലൂടെ ഓരോരുത്തർക്കും രോഗപ്രതിരോധശേഷി ആർജ്ജിക്കാം.അതിനായി നമ്മൾ എല്ലാവരും കൈകോർക്കാം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം