"എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/സ്നേഹം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...) |
(വ്യത്യാസം ഇല്ല)
|
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
സ്നേഹം
പരുക്കനായുള്ള ടീച്ചറുടെ വടിയുടെ അറ്റം മേശയിൽ വന്നു പതിച്ചപ്പോൾ ഉണ്ടായ ശബ്ദം കേട്ടാണ് പെട്ടെന്ന് രാഹുൽ കണ്ണുതുറന്നത് അത് ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടു "രാഹുൽ സ്റ്റാൻഡ് അപ്പ്" അവൻ ഒന്നുമറിയാതെ കണ്ണുമിഴിച്ച് ടീച്ചറെ നോക്കി "എന്താ ക്ലാസ്സിലിരുന്നു ഇരുന്നു ഉറങ്ങുകയാണോ നിന്റെ പേരൻസ്നെ കൂട്ടി നാളെ ക്ലാസ്സിൽ കയറിയാൽ മതി നിന്നെ ചീത്ത പറയാത്ത ഒരു ദിവസം ഇല്ല നീയെന്താ വീട്ടിൽ ഉറങ്ങാൻ ഒന്നും ഇല്ലേ ഈ പിരീഡ് കഴിയുമ്പോൾ അപ്പോൾ നീ എന്നെ ഒന്ന് കാണണം കേട്ടോ ഇരിക്ക്" അവൻ വേഗം ഇരിപ്പുറപ്പിച്ചു. ക്ലാസ് കഴിഞ്ഞു ടീച്ചർ പോയി അവൻ മെല്ലെ ടീച്ചറുടെ പുറകിലൂടെ നടന്നു സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ ടീച്ചർ അവനോട് സൗമ്യമായി ചോദിച്ചു "മോന് എന്താ പറ്റിയത് ക്ലാസിലിരുന്ന് ക്ലാസ് ശ്രദ്ധിക്കുക അല്ലേ വേണ്ടത്. നീ എന്താ പിന്നെ ഉറങ്ങുന്നത്" അവൻ ഒന്നും മിണ്ടിയില്ല. "നിനക്ക് എന്ത് വേണമെങ്കിലും എന്നോട് പറയാം എന്തെങ്കിലും പ്രശനം ഉണ്ടോ?" ടീച്ചർ ചോദിച്ചു. അവൻ കരയാൻ തുടങ്ങി. "എന്തിനാ കരയുന്നത്? ഞാൻ വഴക്കൊന്നും പറഞ്ഞില്ലല്ലോ കണ്ണു തുടച്ചേ എന്താ പ്രശനം ടീച്ചറോട് പറ ഞാൻ ശരിയാക്കി തരാം." "ടീച്ചർ........." അവൻ വിതുമ്പികൊണ്ടു പറയാൻ തുടങ്ങി "എന്നെ വീട്ടിൽ... എന്നെ ആർക്കും ഇഷ്ടമില്ല". ടീച്ചർ അവന്റെ തലയിൽ തലോടിക്കൊണ്ടു പറഞ്ഞു" അങ്ങനെ ഒന്നും ഇല്ല എല്ലാം മോന്റെ തോന്നലുകൾ ആണ്, ഞങ്ങൾക്കെല്ലാവർക്കും മോനെ ഇഷ്ടമാണല്ലോ അത് പോലെ വീട്ടുകാർക്കും ഇഷ്‌ട്ടം ആകും". "ഇഷ്ടമാണെങ്കിൽ ആരുമില്ലാത്ത മില്ലിൽ രാത്രി കിടക്കാൻ വീടോ? എന്നെ ഭക്ഷണം തരാതെ കിടക്കാൻ വിടോ?എന്നെ ആകെ ഇഷ്ടം എന്റെ മുത്തശ്ശിക്കു മാത്രമാണ്. ആ മുത്തശ്ശിയെ ആണെങ്കിൽ എന്റെ വീട്ടിൽ ഉള്ളവർക്ക് ഒരു വിലയും ഇല്ല. അവന്റെ മറുപടി കേട്ട് ടീച്ചർ നടുങ്ങി "എന്താ നീ പറഞ്ഞേ മില്ലിലോ അതെന്തിനാ?" ."ടീച്ചർ എന്നോട് ചോദിച്ചില്ലേ നീ എന്താ ഉറങ്ങാത്തത് എന്നു. ഞാൻ ഉറങ്ങിയിട്ട് രണ്ടു ദിവസം ആയി. എനിക്ക് ഒറ്റക്ക് അവിടെ കിടന്നിട്ട് ഉറക്കം വരുന്നില്ല. കുറെ കരയും പക്ഷെ ആരും കേൾക്കില്ല". അവൻ അതും പറഞ്ഞു കരയാൻ തുടങ്ങി. ടീച്ചർ അവനെ നെഞ്ചോട് ചേർത്തു നിർത്തി ആശ്വസിപ്പിച്ചു. "സാരമില്ല പോട്ടെ അമ്മയെ ഞാനൊന്നു കാണുന്നുണ്ട്" ടീച്ചർ അവനെ ക്ലാസ്സിലേക്ക് പറഞ്ഞു വിട്ടിട്ട് നേരെ ഹെഡ്മാസ്റ്ററോട് കാര്യങ്ങൾ വിശദീകരിച്ചു. സാമ്പത്തികമായി കുഴപ്പം ഇല്ലാത്തവരാണ് രാഹുലിന്റെ കുടുംബം പക്ഷെ അവന്റെ അമ്മ ചെറുപ്പത്തിലേ മരിച്ചു പോയി. അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചു അതിൽ രണ്ടു കുട്ടികളും ഉണ്ട്.അങ്ങനെ ടീച്ചറും ഹെഡ്മാസ്റ്ററും കൂടി അമ്മക്ക് ഫോൺ ചെയ്തു." രാഹുലിന്റെ കാര്യങ്ങൾ പറയാൻ ആണ് നാളെ സ്‌കൂളിൽ ഒന്നു വരണം." "നാളെ വരാൻ പറ്റില്ല ടീച്ചർ നാളെ കുറച്ചു തിരക്ക് ഉണ്ട്". ഇത്രയും പറഞ്ഞു അവർ ഫോൺ കട്ട് ചെയ്തു. ഹെഡ്മാസ്റ്ററും ടീച്ചറും കൂടി രാഹുലിന്റെ വീട്ടിൽ പോയി. അവിടെ വെച്ചു രണ്ടാനമ്മയെ കണ്ടു, ടീച്ചർ ചോദിച്ചു "എന്താ സ്കൂളിലേക്ക് വിളിച്ചിട്ട് വരാൻ പറ്റാത്തത്". അവർ ഒന്നും മിണ്ടിയില്ല. "അവൻ ഞങ്ങളോട് കുറച്ചു കാര്യങ്ങൾ പറഞ്ഞു അത് അറിയാൻ വേണ്ടി ആണ് ഞങ്ങൾ വന്നത്" കാര്യങ്ങൾ ടീച്ചർ വിശദീകരിച്ചു. പെട്ടന്ന് അവർക്ക് ദേഷ്യം വന്നു. "അവൻ അങ്ങനെ പറഞ്ഞോ ഇങ്ങു വരട്ടെ അവനു ഞാൻ കാണിച്ചു കൊടുക്കാം". ടീച്ചർ വളരെ രൗദ്ര ഭാവത്തോടെ അവരുടെ മുഖത്തേക്ക് നോക്കി പറഞ്ഞു "ഇനിയും അവനെ ഉപദ്രവിച്ചാൽ ഞങ്ങൾക്ക് നിയമപരമായി പരാതി കൊടുക്കേണ്ടി വരും. ഇനി ഇങ്ങനെ ഒന്നും പറയാൻ ഉള്ള ഇട വരുത്തരുത്". കാലങ്ങൾ വളരെ വേഗത്തിൽ നീങ്ങി രണ്ടാനമ്മക്ക് ടീച്ചർ പറഞ്ഞപോലെ കമ്മീഷനിൽ പേടി ഉണ്ടായതിനാൽ അവർ അവനെ നോക്കി വളർത്തി. രണ്ടാനമ്മയുടെ രണ്ടു മക്കളും പഠനാവശ്യത്തിനായി മറ്റു സ്ഥലങ്ങളിലേക്ക് പോയി. പഠിക്കാൻ മിടുക്കൻ ആണെങ്കിലും അവർ അവനു അതിനുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുത്തില്ല അവൻ ഇവിടെ തന്നെ നിന്നു മിടുക്കാനായി പഠിച്ചു. പെട്ടന്ന് രണ്ടാനമ്മക്ക് വയ്യാതെ ആയ ഒരവസ്ഥ ഉണ്ടായി. ചികിത്സ നടത്തിയപ്പോഴാണ് അറിഞ്ഞത് മാറാരോഗമായ കാൻസർ ആണെന്ന് രണ്ടു മക്കളെയും രാഹുൽ വിളിച്ചു വിവരം അറിയിച്ചെങ്കിലും അവർ വന്നില്ല. അമ്മയെ രാഹുൽ തന്നെ നോക്കി ചികിത്സ നടത്തി. അമ്മക്ക് രോഗ ശമനം ഉണ്ടാകാൻ തുടങ്ങി അവന്റെ സ്നേഹം കണ്ടു അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ട് അവൻ ചോദിച്ചു :"എന്ത് പറ്റി അമ്മേ.? ഒന്നുമില്ല എന്ന് തലയാട്ടി." മോന് അമ്മയോട് ദേഷ്യ വല്ലതും ഉണ്ടോ...? ""എന്തിനാ അമ്മേ എനിക്ക് ദേഷ്യം....? "ആ അമ്മയുടെ രണ്ട് മിഴികളും നിറഞ്ഞു ഒഴുകി.........സ്നേഹത്തിന്റെ വില പണത്തെക്കാൾ വലുതാണെന്ന് തിരിച്ചറിയാൻ ആ അമ്മക്ക് വലിയൊരു പരീക്ഷണം നേരിടേണ്ടി വന്നുവെങ്കിലും അതിന്റെ മാധുര്യം അവർ ഇപ്പോൾ അനുഭവിക്കുന്നു........ സ്നേഹം ലഭിക്കുക എന്നത് വലിയ കാര്യമാണ്. എന്നാൽ അത് നമ്മൾ ആഗ്രഹിക്കുന്നവരിൽ നിന്ന് ലഭിക്കുക എന്നത് ഏറ്റവും വലിയ കാര്യം തന്നെയാണ്.......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ