"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം.. എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം.. എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം..
പരിസ്ഥിതി ഭീഷണികൾ ധാരാളം നേരിടുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. സാമ്പത്തിക നേട്ടത്തിനുവേണ്ടി മനുഷ്യൻ യാതൊരു നിയന്ത്രണവുമില്ലാതെ പരിസ്ഥിതിയെ ചൂഷണം ചെയ്തതിന്റെ ഫലമാണ് നാം അനുഭവിച്ച പ്രളയമുൾപ്പടെയുള്ള പ്രകൃതിദുരന്തങ്ങൾ പലതും. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി ഇനിയെങ്കിലും നാം ഉണർന്നു പ്രവർത്തിക്കേണ്ടതായുണ്ട്. പരിസ്ഥിതി ദുർബ്ബലപ്രദേശങ്ങളായ പശ്ചിമഘട്ട മലനിരകളെ സംരക്ഷിച്ചുനിർത്തുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. നമ്മുടെ പ്രദേശത്തെ അനുദിനം വർധിക്കുന്ന മാലിന്യത്തിൽ നിന്നും മുക്തി നേടുന്നതിനും, ജലസ്രോതസ്സുകളും നദികളും ശുചീകരിച്ചു പുനരുജ്ജീവിപ്പിക്കുന്നതിനും, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഹരിതകേരള മിഷനിലൂടെയുള്ള സമഗ്രശുചിത്വ മാലിന്യസംസ്കരണ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. നാടിന്റെ പച്ചപ്പും ജലസ്രോതസ്സുകളും വീണ്ടെടുക്കുകവഴി പരിസ്ഥിതിയെ നമുക്ക് സംരക്ഷിച്ചു നിർത്താം, ഇല്ലെങ്കിൽ അത് മാനവരാശിയുടെ തന്നെ ഉന്മൂലനത്തിനു കാരണമാകും എന്നു നാം ഓരോരുത്തരും ഓർക്കുക..
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം