"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/കോവിഡ്19 ഉത്ഭവവും ചരിത്രവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പരിശോധിക്കൽ)
വരി 23: വരി 23:
| color= 2
| color= 2
}}
}}
{{Verification|name=Nixon C. K. |തരം= ലേഖനം }}

10:19, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19 ഉത്ഭവവും ചരിത്രവും


കോവിഡ് 19 എന്ന രോഗം മൂലം ഒരു മാസത്തിലേറെയായി ലോകം മുഴുവൻ അടച്ചുപൂട്ടിയ അവസ്ഥയിലാണ് .എന്താണ് കോവിഡ് എന്ന് നമുക്ക് പരിശോധിക്കാം. മാരകമായ ഒരു സാംക്രമിക രോഗമാണ് കോവിഡ്.ചൈനയിൽ ഒരു ദശകം മുമ്പുണ്ടായ സാർസ് എന്ന രോഗത്തിന് കാരണമായ വൈറസിന്റെ രൂപാന്തരമാണ് കോവിഡ് 19. കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ നഗരത്തിലാണ്.ഏതാനും ദിവസങ്ങൾക്കകം തന്നെ വൈറസ് ആയിരക്കണക്കിന് ആളുകളിലേക്ക് വ്യാപിച്ചു.രോഗം പിടിപെട്ട പ്രായാധിക്യമുള്ള നിരവധിയാളുകൾ മരണമടഞ്ഞു.വുഹാനിൽ നിന്നും ചൈനീസ് പൗരന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചതിന്റെ ഫലമായി ലോകരാജ്യങ്ങളിൽ കോവിഡ് രോഗം പടർന്നുപിടിച്ചു. ജനുവരി 30നാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്.അത് കേരളത്തിൽ ആലപ്പുഴ ജില്ലയിലാണ്.സംസ്ഥാനത്ത് ഇന്ന്,ഏപ്രിൽ 22 ബുധനാഴ്ച്ച രാവിലെ വരെയുള്ള കണക്കനുസരിച്ചു 426 പേർക്ക് രോഗം സ്ഥിരീകരിച്ചു.എന്നാൽ 2 പേർക്ക് മാത്രമേ മരണം സംഭവിച്ചുള്ളൂ.426 പേരിൽ 307 പേർക്ക് രോഗം ഭേദമായി.ഇതിനു കാരണം കേരളത്തിന്റെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ്. അതേസമയം,ലോകമൊട്ടാകെ 26 ലക്ഷത്തോളം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു.1,77,000ത്തിലധികം ആളുകൾ മരണമടഞ്ഞു. ഇന്ത്യയിൽ ആകെ 19,984 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.640 പേർ മരിച്ചു.പനിയും ശ്വാസതടസ്സവുമാണ് കോവിഡിന്റെ ലക്ഷണങ്ങൾ.അതുകൊണ്ട് പനി വന്നാൽ ഉടൻ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണമെന്ന് ലോക ആരോഗ്യ സംഘടന നിർദേശിക്കുന്നു.

അലീഷ ഫാത്തിമ
8N ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം