"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് എച്ച്.എസ്. രാമനാട്ടുകര/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:54, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളം എല്ലാ മേഖലയിലും ഏറെ മുൻപന്തിയിലാണെങ്കിലും ശുചിത്വവുമായി ബന്ധപ്പെട്ട പ്രശനങ്ങളിൽ ഏറെ പിന്നിലുമാണ്. അതിനാൽതന്നെ ഓരോ വർഷക്കാലവും നമുക്ക് പലവിധ അസുഖങ്ങൾക്കും ഹേതുവാകുന്നു. ഇത് മാത്രമല്ല ശുചിത്വമില്ലായ്മ രൂക്ഷമാകുന്നതിനനുസരിച്ച് പകർച്ച വ്യാധികളായ രോഗങ്ങൾ നമ്മെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നത് വ്യക്തം. നമ്മുടെ സംസാനത്തിന്റെ രണ്ട് കാലങ്ങൾ നമ്മൾ പഠനം നടത്തി താരതമ്യം ചെയ്യുബോൾ അറിയാൻ കഴിയുന്നത് വളരെയധികം വിത്യസ്ത മായ വസ്തുതകളാണ്. ഒന്ന് നമ്മുടെ പൂർവ്വികൻമാർ ജീവിച്ചിരുന്ന കാലം..... നമ്മുട പൂർവ്വികൻമാർ അന്ന് അവരുടേതല്ലാത്ത കാരണം കൊണ്ട് വിദ്യഭ്യാസം നേടാൻ പിന്നിലാണെങ്കിലും വൃത്തിയുടെ കാര്യത്തിൽ ഏറെ ശ്രദ്ധയും കരുതലും ഉണ്ടായിരുന്നു എന്നത് നമ്മൾ അംഗീകരി ച്ചേ പറ്റൂ, അതാണ് പുരാതന കാലം തെളിയിച്ചത്. പാളകൾ തുന്നിക്കൂട്ടി ചെറി ബക്കറ്റുകൾ, ഓലകൊണ്ട് മുടഞ്ഞ പായകൾ, തുണികൾ കൊണ്ടുണ്ടാക്കിയ സഞ്ചികൾ, നമ്മുടെ വീട്ട് വളപ്പിൽ നിന്നും പരിസരത്ത് നിന്നും കിട്ടുന്ന പലവിധ ചെടികളിൽ നിന്നും വിവിധ രോഗങ്ങൾക്കുള്ള പച്ചമരുന്നുകൾ തുടങ്ങിയ മികച്ച ഉദാഹരണങ്ങളാണ്. എന്നാൽ ഇപ്പോഴത്തെ കാലം അഥവാ ന്യൂ ജനറേഷൻ കാലം പുരാതന കാലത്തിന്റെ മുഴുവൻ കാര്യങ്ങളിലും നേർവിപരീതം . നമ്മക്ക് പ്ലാസ്റ്റിക്കുകളുടേയും, മലിന ജലങ്ങളുടേയു, ഇ- വേയ്സ്റ്റ് ന്റെയും ഇടയിൽ അഹങ്കാരത്തോടു കൂടി ജീവിക്കാതെ ജീവിച്ച് കൊണ്ടിരിക്കുന്ന ഒരു കാലം .... ഇന്നത്തെ കാലത്ത് എവിടേക്ക് നോക്കിയാലും മലിനം. ശുചിത്വമില്ലായ്മ .... വിദ്യഭ്യാസം നേടിയിട്ടും വിവരമില്ലായ്മ പ്രകടിപ്പിക്കുന്ന ഒരു കൂട്ടം ജനത... എന്റെ വീടും പരിസരവും വ്യത്തി യാക്കുന്നതിന് വേണ്ടി അയൽവാസിയുടെ സ്ഥലമോ, പൊതുവഴിയോ കണ്ടെത്തുന്ന, പാല് കുടിക്കുന്ന പൂച്ചയുടെ ബുദ്ധി പോലുമില്ലാത്ത ഞാനും എന്റെ സമൂഹവും.... അത് കൊണ്ട് തന്നെ ഇന്നത്തെ കാലത്ത് ജീവിക്കുന്ന നമ്മുക്ക് മാലിന്യങ്ങൾക്കിടയിൽ വസിക്കേണ്ടിവരുന്നത്. പുരാതന കാലത്ത് പൂർവ്വികൻമാർ അവർക്ക് ജീവിക്കാൻ വേണ്ടി വിദ്യഭ്യാസം നേടുന്നതിന് ക്രമേണ ക്രമേണ വിദ്യാലയങ്ങൾ നാടാകെ സ്ഥാപിച്ചപ്പോൾ ഇന്ന് നമ്മൾ അവരെ പോലെതന്നെ ജീവിക്കാൻ വിദ്യഭ്യാസത്തിന് പകരം മെഡിക്കൽ സ്ഥാപനങ്ങൾ നിർമിച്ച് കൊണ്ടിരിക്കുന്നു. കാരണം ശുചിത്വമില്ലായ്മ, അവസാനം സഹികെട്ട് ശുചിത്വം നേടിയെടുക്കുന്നതിന് വേണ്ടി നമ്മൾ പ്രാചീന കാലത്തിലെ വ്യവസ്ഥിതിയിലേക്ക് തിരിച്ച് പോകുന്നു. ഇത് പൂർവികർക്കുളള അംഗീകാരമെന്നത് പറയാതെ വയ്യ. ഇതിൽ നിന്നും നമുക്ക് മുക്തി വേണം. മലിന ജലം, മലിന വസ്തു എന്നിവയിൽ നിന്നും നമുക്ക് എന്നന്നേക്കുമായി രക്ഷ വേണം അതാണ് ശുചിത്വം .... ശുചിത്വമില്ലാതെ വിദ്യഭ്യാസം നേടിയത് കൊണ്ട് എന്ത് പ്രയോജനം. വിദ്യഭ്യാസം കൊണ്ട് നമുക്ക് ആദ്യം കൈവരിക്കേണ്ടത് തന്നെയാണ് ശുചിത്വം. എന്തായാലും നമ്മുക്കും നമ്മുക്ക് ശേഷം വരുന്നവർക്കും ഇവിടെ ആരോഗ്യത്തോടെ ജീവിച്ചേ മതിയാകൂ. അതിനുള്ള ചെറിയ തുടക്കമാക്കട്ടെ ഇതൊന്നും .... ശുചിത്യത്തിലേക്കുള്ള ഒരു കാൽ വെപ്പാകട്ടെ ഇത്തരം കഥാ- കവിത- ഉപന്യാസ രചനകൾ എന്ന് ആശംസിച്ച് കൊണ്ടും ഞാൻ ഉപസംഹരിക്കുന്നു.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം