"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/എന്റെ ഇഷ്ടസ്ഥലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Girinansi എന്ന ഉപയോക്താവ് എസ്.എസ്.പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/എന്റെ ഇഷ്ടസ്ഥലം എന്ന താൾ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/എന്റെ ഇഷ്ടസ്ഥലം എന്നാക്കി മാറ്റിയിരിക്കുന്നു: എച്ച് എസ് എസ് ആയി) |
(വ്യത്യാസം ഇല്ല)
|
12:17, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം
എന്റെ ഇഷ്ടസ്ഥലം
ഞാൻ ഗായത്രി.കായലോര പ്രദേശമായ വക്കത്തതാണ് എന്റെ വീട്. അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും അമ്മമ്മയും ഞാനും ആണ് വീട്ടിൽ താമസിക്കുന്നത്.എല്ലാ വർഷവും വേനൽ അവധിക്ക് ഞങ്ങൾ യാത്ര പോകാറുണ്ട്.ഗോവ വരെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം അച്ഛൻ ഞങ്ങളെ കൊണ്ടുപോയി.ഈ വർഷം ആ യാത്ര മുടങ്ങി.ഈ സ്ഥലങ്ങളെക്കാൾ എനിക്ക് കൂടുതൽ ഇഷ്ടം അപ്പൂപ്പന്റെ തറവാടാണ്.കല്ലറ നിന്നും നാലു കിലോമീറ്റർ ഉള്ളിലായി കാട്ടുമ്പുറം എന്ന സ്ഥലത്താണ് അപ്പൂപ്പന്റെ വീട്.തട്ട് തട്ടായി തിരിച്ചു റബ്ബർ മരങ്ങൾ വളർന്നു നിൽക്കുന്നു.ഇതിനിടയിൽ തെങ്ങ്,അടയ്ക്കാമരം, കുരുമുളക്,മാവ്,പറങ്കിമാവ്,പുളി തുടങ്ങി മരങ്ങളും ഉണ്ട്.ഏറ്റവും മുകളിലെ തട്ടിൽ ആയിരവല്ലി ക്ഷേത്രം ഉണ്ട്.വലിയൊരു പാറ,അതിന്റെ മധ്യത്തിൽ വേറൊരു പാറ, അതിനു മുകളിൽ കുടപോലൊരു പാറ.നമ്മൾ സോഷ്യൽ സയൻസിൽ പഠിച്ച കുടക്കല്ലു പോലെ.അതുകൊണ്ടാണ് ആ സ്ഥലത്തിന് കുടപ്പാറ എന്ന പേര് വന്നത്.ഏകദേശം മധ്യഭാഗത്തെ തട്ടിലാണ് വീട്.വീടിന്റെ മൂന്ന് ഭാഗത്ത് കുന്നുകളാണ്.അതിൽ നിന്നും എപ്പോഴും നീരുറവയായി വെള്ളം വന്നുകൊണ്ടിരിക്കും.ആ വെള്ളം ഒഴുകിപോകാനായി വീടിന്റെ മൂന്ന് വശവും ചെറിയ തോടുണ്ട്.ആ വെള്ളം കുളങ്ങൾ കുഴിച്ച് അതിൽ ശേഖരിക്കുന്നു.വെള്ളം താഴെ തട്ടിലുള്ള വാഴയ്ക്കും മറ്റ് ചേന, ചേമ്പ്, പച്ചക്കറികൾ എന്നിവയുള്ള കൃഷിയിടങ്ങളിൽ അടയ്ക്കാമരം കീറി അതിലൂടെ ഒഴുക്കി വിടും.തോട്ടത്തിന്റെ താഴെ അതിർത്തിയിൽ ആറാണ്.വാമനപുരം നദിയിൽ ഒഴുകിയെത്തുന്ന ആറ്.നിറയെ പാറയും,അതിന്റെ മുകളിലൂടെയുള്ള ചെറു വെള്ളച്ചാട്ടങ്ങളും വളരെ മനോഹരമാണ്.അവധി വരുമ്പോൾ ഞങ്ങൾ മുത്തച്ഛന്റെ വീട്ടിൽ പോകും. രാവിലെ തണുത്തുറഞ്ഞ വെള്ളത്തിൽ കുളിച്ച് ക്ഷേത്രത്തിൽ തൊഴുത് വരുമ്പോൾ പ്രത്യേക ഉന്മേഷം വരും.വൈകുന്നേരം ആറ്റിലെ കുളി എന്നും മനസ്സിന് സന്തോഷം തരും ലോക്ക്ഡൗൺ കഴിഞ്ഞിട്ട് വേണം അവിടെ പോകാൻ.എന്നും ഉന്മേഷവും സന്തോഷവും നൽകുന്ന ഓർമ്മകൾ ആണിവ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം