"ഡയറ്റ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പാഠം ജീവന്റെ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ പാഠം ജീവന്റെ പാഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

23:27, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ പാഠം ജീവന്റെ പാഠം

2020 ആരംഭത്തോടുകൂടി ലോകത്തിൽ covid19 എന്ന (കൊറോണ) വൈറസ്ബാധ മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയായും ലോകസമ്പദ്ഘടനയ്ക്ക് ഭീഷണിയും സർവ്വനാശത്തിനും കരണമായിക്കൊണ്ടിരിക്കുന്നു. ഇത്‌ എല്ലാ മനുഷ്യരെയും പുതിയൊരു ജീവിതരീതിയെ അവലംബിക്കാൻ കാരണമാക്കുന്നു.

നമ്മുടെ ഈ കൊച്ചുകേരളത്തിൽ മണ്ണും വായുവും ജലവും മലിനമാക്കിയതിന്റെ ഫലമായി പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും നിപ, ഡെങ്കി, ചികുൻഗുനിയ തുടങ്ങിയ രോഗങ്ങൾ ബാധിക്കുകയും അത് തടയാനായി നമ്മുടെ ഗവണ്മെന്റിന്റെ കീഴിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ഫലപ്രദമായി രോഗപ്രതിരോധം നടത്തുകയും ചെയ്തിരുന്നു.

ഇപ്പോൾ മനുഷ്യരാശിയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഇന്ത്യാഗവണ്മെന്റ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും അത് എല്ലാ സംസ്ഥാനങ്ങളും ഫലപ്രദമായി നടപ്പാക്കുകയും ചെയ്തിരിക്കുന്നു. ഈ വൈറസിനെ നിയന്ത്രിക്കാനായി ആരോഗ്യവകുപ്പ് പുറത്തിറക്കീട്ടുള്ള മാർഗനിർദ്ദേശങ്ങൾ സാമൂഹിക അകലം പാലിക്കുക, സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, മാസ്ക് ധരിക്കുക, കൂട്ടംകൂടി നിൽക്കാതിരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക തുടങ്ങിയ ഒട്ടേറെ നിർദ്ദേശങ്ങൾ കർശനമായി നമ്മൾ അനുസരിക്കുകയും ഈ വൈറസിനെ പ്രതിരോധിക്കേണ്ടതാണ്. ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന പോലീസ്, ഡോക്ടർമാർ, നേഴ്‌സുമാർ തുടങ്ങിയ ആരോഗ്യപ്രവർത്തകർക്ക് നമ്മൾ ഐക്യദാർഢ്യം പ്രകടിപ്പിക്കണം. ലോകരാഷ്ട്രങ്ങൾ ഈ വൈറസ് പ്രതിരോധത്തിൽ പതറിക്കൊണ്ടിരിക്കുന്ന സമയത്ത് കേരളം ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ഇതിൽ നമ്മൾക്ക് അഭിമാനിക്കാം.

കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ സംസ്ഥാനത്തുണ്ടായ മഹാപ്രളയംമൂലം ഉണ്ടായ വൻ നാശനഷ്ടങ്ങളിൽനിന്നും കേരളത്തെ പുനർനിർമ്മിച്ചുകൊണ്ടിരിക്കെയാണ് ഇപ്പോൾ covid19 എന്ന മഹാമാരി നമ്മുടെ ജീവിതത്തിനെ താറുമാറാക്കി കൊണ്ടിരിക്കുന്നത്. ഇതിൽനിന്ന് കരകയറാൻ നാം ഓരോരുത്തരും പ്രകൃതിയെ ചൂഷണം ചെയ്യാതെയും മനുഷ്യന്റെ നിലനിൽപ്പിനാവശ്യമായ ജലം, അന്തരീക്ഷം, ഭൂമി എന്നിവയെ മലിനമാക്കാതെയും കേരളത്തിന്‌ അനുയോജ്യമായ വൃക്ഷങ്ങളെ സംരക്ഷിക്കുകയും കൃഷിസ്ഥലങ്ങൾ ഉപയോഗപ്പെടുത്തുകയും, നമ്മുടെ മുൻകാലജീവിതരീതിയെ മാറ്റി പ്രകൃതിയെ സ്നേഹിക്കുകയും, പരിപാലിക്കുകയും, സംരക്ഷിക്കുകയും ചെയ്ത് അടുത്ത തലമുറയ്ക്ക് വാസയോഗ്യമായ ഭൂമിയാക്കി മാറ്റുന്നതിന് നാം ഓരോരുത്തരും കഠിനമായി പരിശ്രമിക്കേണ്ടതാണ്.

ആര്യ. പി
7D ഡയറ്റ് സ്‌കൂൾ ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം