"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 13: വരി 13:
== തനതുകലാരൂപങ്ങള്‍ ==
== തനതുകലാരൂപങ്ങള്‍ ==
തിരുവാതിര, മാര്‍ഗ്ഗംകളി, പരിചമുട്ട് കളി എന്നിവയാണ് ഈപ്രദേശത്തിന്റെ തനത് കലാരൂപങ്ങള്‍
തിരുവാതിര, മാര്‍ഗ്ഗംകളി, പരിചമുട്ട് കളി എന്നിവയാണ് ഈപ്രദേശത്തിന്റെ തനത് കലാരൂപങ്ങള്‍
[[ചിത്രം:100_2323.jpg]]
[[ചിത്രം:thiru.jpg]]


== ജനസംഖ്യ ==
== ജനസംഖ്യ ==
വേളംകോട് പ്രദേശത്ത് ആകെയുള്ള ജനസംഖ്യ  1657  ആണ്. 333 വീടുകളാണുള്ളത്. പട്ടിക വര്‍ഗ്ഗത്തില്‍ പ്പെട്ട 8 കുടുബങ്ങളുണ്ട്.
വേളംകോട് പ്രദേശത്ത് ആകെയുള്ള ജനസംഖ്യ  1657  ആണ്. 333 വീടുകളാണുള്ളത്. പട്ടിക വര്‍ഗ്ഗത്തില്‍ പ്പെട്ട 8 കുടുബങ്ങളുണ്ട്.

17:57, 8 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

അറിവ് ആനന്ദമാണ് . ആശ്രയമാണ്.അന്നവും ആയുധവുമാണ്. അയല്‍ക്കാരന്റെയും , അവനവന്റെയും അറിവും ആരോഗ്യവുമാണ് സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നത്. സത്യവും സമൃദ്ധിയും സമാധാനവും ലക്‍്യമാക്കുന്ന അറിവ് നിറയാനും പകരാനുമുള്ളതാണ്. അതിനാല്‍ ​ "എന്റെ നാടിനെ" അറിയാനുള്ള - അറിയിക്കാനുള്ള ഒരു ശ്രമമാണ് ഈ പ്രവര്‍ത്തനത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചരിവില്‍ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്ക്കുന്ന മലയോര മേഘലയുടെ ഒരു ഭാഗമാണ് വേളംകോട് ഗ്രാമം . കോഴിക്കോട് ജില്ലയിലെ പൗരാണികരുടെ പ്രൗഢിയുറങ്ങുന്ന താമരശ്ശേരി പട്ടണത്തില്‍ നിന്നും 15 കി.മീ അകലെയായി സ്ഥിതി ചെയ്യുന്ന വേളംകോട് ഗ്രാമത്തിന്റെ ചരിത്ര സ്മരണകളെ രണ്ടു ഭാഗമായി തിരിയ്ക്കാം. ടിപ്പു സുല്‍ത്താന്‍ പഴശ്ശിരാജ എന്നിവരുടെ പടയോട്ടം മൂലം ഉണ്ടായ അന്തരീക്ഷം മുതല്‍ നാല്പതൂകളില്‍ ആരംഭിച്ച കുടിയേറ്റവും പിന്നീടുണ്ടായ സാംസാക്കാരികാഭിവൃദ്ധിയുമടക്കം വേളംകോടിനുണ്ടായമാറ്റങ്ങളും സെന്‍റ് ജോര്‍ജ് ഹൈസ്ക്കൂളിന്റെ ചരിത്രം പ്രതിപാതിക്കുന്നു.

മലബാര്‍ കുടിയേറ്റം

മണ്ണിലേടത്ത് കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച പശ്ചിമഘട്ടത്തിന്റെ മലകളോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്തു നിന്ന് ഓടയും മുളയും മുറിച്ചു മാറ്റുന്നതിനുള്ള ഓടച്ചാര്‍ത്തവകാശം ഉണ്ണിമാച്ചല്‍,അഹമ്മദ് ഹാജി എന്നിവര്‍ എഴുതി വാങ്ങി.ഈ അവകാശത്തിന്റെ മറവില്‍ വിലപിടിപ്പുള്ള മരങ്ങളും മറ്റും വെട്ടി മാറ്റിയ 5000 ഏക്കര്‍ സ്ഥലമാണ് കുടിയേറ്റക്കാര്‍ സ്വന്തമാക്കിയത്. മലമ്പനിയുടെയും വസൂരിയുടെയും വെല്ലുവിളികളെയും പട്ടിണി മരണങ്ങളെയും എല്ലാം നേരിട്ട് ഈ മലയോര പ്രദേശങ്ങളെ തേനും പാലും ഒഴുകുന്ന കാനാന്‍ ദേശമാക്കി മാറ്റിയത് കുടിയേറ്റക്കാരാണ്

ആദ്യകാലകുടിയേറ്റക്കാര്‍

ചെമ്പാട്ട് ചെറിയാന്‍ മകന്‍ പൗലോസ് ,കോറാട്ടുകുടി പൗലോസ്,കോറാട്ടുകുടി പൈലി,കല്‍പ്പള്ളിതൊടുകയില്‍ കാതിരിഹാജി എന്നിവരാണ്.എര്‍ണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരുടെ കഠിനാധ്വാനം ഈ നാടിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് കാരണമായി.

തൊഴില്‍ മേഘലകള്‍

ഈപ്രദേശം ഒരുകാര്‍ഷിക മേഖലയാണ് . കൃഷിക്കനുയോജ്യമായ ഭൂപ്രകൃതിയും കാലാവസ്ഥയും ഈ നാടിന്‍റ അനുഗ്രഹമാണ്. നെല്ല്, കപ്പ, തെങ്ങ്, കമുക്, എന്നിവയാണ് ആദ്യകാലങ്ങളില്‍ കൃഷിചെയ്യ്തിരുന്നു. പിന്നീട് റബ്ബര്‍ തോട്ടങ്ങളും വ്യാപകമായി.

സ്ഥാപനങ്ങള്‍

ഈ പ്രദേശത്ത് ഒരു പോസ്റ്റോഫീസ്, ഒരു പൊതുഗ്രന്ഥശാല ഒരു ഇംഗ്ളിഷ് മീഡിയം എ ല്‍.പി. സ്ക്കൂൂള്‍ നാല് ആരാധനാലയങ്ങള്‍ എന്നിവയുണ്ട്. ഈ പ്രദേശത്തിന്‍റെ തിലകക്കുറിയായി വിലസുന്ന സെന്റ്.ജോര്‍ജ് ഹൈസ്ക്കൂളാണ് ഈ പ്രദേശത്തെ പ്രധാന സ്ഥാപനം.

തനതുകലാരൂപങ്ങള്‍

തിരുവാതിര, മാര്‍ഗ്ഗംകളി, പരിചമുട്ട് കളി എന്നിവയാണ് ഈപ്രദേശത്തിന്റെ തനത് കലാരൂപങ്ങള്‍

ജനസംഖ്യ

വേളംകോട് പ്രദേശത്ത് ആകെയുള്ള ജനസംഖ്യ 1657 ആണ്. 333 വീടുകളാണുള്ളത്. പട്ടിക വര്‍ഗ്ഗത്തില്‍ പ്പെട്ട 8 കുടുബങ്ങളുണ്ട്.