"എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/പ്രതീക്ഷ|പ്രതീക്ഷ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രതീക്ഷ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രതീക്ഷ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 81: വരി 81:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=കവിത}}

19:29, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ

കാത്തിരിക്കുക നാം മനസ്സിൽ
പ്രതീക്ഷതൻ വിത്തുകൾ നട്ടു
മുളക്കും വരെ

ഇരുട്ടിനെ കീറി മുറിച്ച് ഉദിക്കുന്നസൂര്യൻ ആധി, വ്യാധി
സകലനൊമ്പരങ്ങളും
പെറുക്കിയെടുക്കും എന്ന് പ്രതീക്ഷിക്കാം

അന്ത്യമില്ല ഈ ദുരന്തത്തിന് എന്ന് ചിന്തിച്ചവർ
അറിയുന്നു ഒരുമയോടെ ചെറുത്തു നിൽക്കണം
എന്നതാണ് ഇതിനൊരു പ്രതിവിധി എന്ന്
കോരി എറിയുന്നു രാവിന്റെ
അന്ധകാരത്തിലേക്ക് വിശ്രമമില്ലാതെ
സ്ഥിരോത്സാഹിയായി

ഒരു ജീവൻ അല്ല ഒരായിരം ജീവനല്ല
ഇതിൻ പിടിയിൽ അകപെടുക
എന്ന് മനസ്സിലാക്കുകനാം

പ്രളയത്തെ ഒരുമിച്ച് നേരിട്ട നമുക്ക്
ഈ പ്രതിസന്ധി നേരിടാൻ ഒരു പ്രയാസവുമില്ല
എന്നും നമുക്കറിയാം പ്രതീക്ഷയോടെ മുന്നേറുക
നാം ഒരു പ്രതീക്ഷ ഉദിക്കും വരെ

സൂര്യൻഅണ്ഡകടാഹങ്ങളിൽ
കറങ്ങി സകല നൊമ്പരങ്ങളെയും ദീന -
വ്യാധികളെയും കോരി കളയുന്ന പ്രക്രിയ തുടർന്നു
കൊണ്ടിരിക്കുന്നു സർവ്വ പ്രതീക്ഷനൽകിയും
ഒത്തിരി ക്ഷമയോടെ കാത്തിരിക്കാം നമുക്ക്
ആധി -വ്യാധികൾ ഒക്കെയും കഴുകി തുടച്ചു മാറ്റത്തിൻ
പട്ടുവിരിച്ചു ഉദയം വരുമൊരു നല്ല നാളെക്കായി

കാത്തിരിക്കുക നാം മനസ്സിൽ
പ്രതീക്ഷതൻ വിത്തുകൾ നട്ടു
മുളക്കും വരെ
ഇരുട്ടിനെ കീറി മുറിച്ച് ഉദിക്കുന്നസൂര്യൻ
ആധി, വ്യാധി
സകലനൊമ്പരങ്ങളും
പെറുക്കിയെടുക്കും എന്ന് പ്രതീക്ഷിക്കാം

അന്ത്യമില്ല ഈ ദുരന്തത്തിന് എന്ന് ചിന്തിച്ചവർ
അറിയുന്നു ഒരുമയോടെ ചെറുത്തു നിൽക്കണം
എന്നതാണ് ഇതിനൊരു പ്രതിവിധി എന്ന്
കോരി എറിയുന്നു രാവിന്റെ
അന്ധകാരത്തിലേക്ക് വിശ്രമമില്ലാതെ
സ്ഥിരോത്സാഹിയായി

ഒരു ജീവൻ അല്ല ഒരായിരം ജീവനല്ല
ഇതിൻ പിടിയിൽ അകപെടുക
എന്ന് മനസ്സിലാക്കുകനാം
പ്രളയത്തെ ഒരുമിച്ച് നേരിട്ട നമുക്ക്
ഈ പ്രതിസന്ധി നേരിടാൻ ഒരു പ്രയാസവുമില്ല
എന്നും നമുക്കറിയാം പ്രതീക്ഷയോടെ മുന്നേറുക

നാം ഒരു പ്രതീക്ഷ ഉദിക്കും വരെ
സൂര്യൻഅണ്ഡകടാഹങ്ങളിൽ
കറങ്ങി സകല നൊമ്പരങ്ങളെയും ദീന -
വ്യാധികളെയും കോരി കളയുന്ന പ്രക്രിയ തുടർന്നു
കൊണ്ടിരിക്കുന്നു സർവ്വ പ്രതീക്ഷനൽകിയും
ഒത്തിരി ക്ഷമയോടെ കാത്തിരിക്കാം നമുക്ക്
ആധി -വ്യാധികൾ ഒക്കെയും കഴുകി തുടച്ചു മാറ്റത്തിൻ
പട്ടുവിരിച്ചു ഉദയം വരുമൊരു നല്ല നാളെക്കായി

വിസ്മയ ജോർജ്
സെന്റ ജോർജ് എച്ച് എസ് എസ് മുതലക്കുടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത