"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (44558pottayilkada എന്ന ഉപയോക്താവ് സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താൾ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
ലോകത്തിലാദ്യമായി കൊറോണ വൈറസിനെ കണ്ടെത്തിയത് 1937 ലാണ് . ഇന്നലെ എന്നാൽ 2019 ൽ ലോകത്തിലാദ്യമായി ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ നിന്നാണ് . ഈ വൈറസ് ലോകമെമ്പാടും ഒരു മഹാമാരിയായി മാറി .ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് ചൈനയിലെ ഡോക്ടറായ ലീവൻ ലിയാങ് ആണ് . എന്നാൽ അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല . ഈ വൈ റസ് അദ്ദേഹത്തിന്റെ ജീവനെ കവർന്നെടുത്തു . ഈ രോഗകാരിക്ക് ആദ്യം നൽകിയ പേര് "നോവൽ കൊറോണ " എന്നാണ് .2019 ഡിസംബർ ആണ് ഈ രോഗകാരിയായ വൈറസ് ,കൊറോണ വൈറസ് എന്ന് കണ്ടത്തിയത് .പിന്നീട് ലോകാരോഗ്യ സംഘടന ഇതിനെ 'കോവിഡ് 19 'എന്ന് പേര് നൽകി. കൊറോണ വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കപ്പേരാണ് 'കോവിഡ് 19 .കൊറോണ എന്ന വാക്കിനർത്ഥം "കിരീടം "എന്നാണ് . ചൈനയ്ക്ക് പുറമെ ലോകത്തിലാദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത് ഫ്രാൻസിലാണ്. ചൈനയ്ക്ക് പുറമെ കൊറോണ റിപ്പോർട്ട് ചെയ്തത ആദ്യ ഏഷ്യൻ രാജ്യം ഫിലിപ്പെെൻസാണ് . ഇന്ത്യയിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം കേരളമാണ് . കേരളത്തിൽ തൃശൂർ ജില്ലയിലാണ് ,രണ്ടാമത് കാസർകോഡ് ജില്ലയിലും ഈ രോഗം സ്ഥിരീകരിച്ചു . അമേരിക്ക, ബ്രിട്ടൺ , ഇറ്റലി , ജപ്പാൻ,എന്ന രാജ്യങ്ങളിലും സൗദിഅറേബ്യ , യു എ ഇ , എന്നീ ഗൾഫ് രാജ്യങ്ങളിലും ഈ മഹാമാരി പടർന്നു പിടിക്കുകയും ധാരാളം ആളുകളുടെ ജീവൻ അപഹരിക്കുകയും ചെയ്തു ജനുവരി മാർച്ച് മാസങ്ങളിൽ പടർന്നുപിടിച്ച ഈ മാഹാമാരി കാരണം ഞങ്ങളുടെ സ്കൂളിനെ നേരത്തെ അവധി പ്രഖ്യാപിച്ചു . ഇത് കേട്ടപ്പോൾ ആദ്യം സന്തോഷം തോന്നിയെങ്കിലും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ക്ലാസ് റൂമിലെ ക്ലാസ്സുകളും കൂട്ടുകാരുമൊത്ത് കളിച്ചു നടന്നതും ഓർത്തപ്പോൾ വലിയൊരു നഷ്ടബോധം മനസ്സിൽ കടന്നുകൂടി . ഈ രോഗം എത്രയുംവേഗം ലോകത്തിൽ നിന്നും തുടച്ചു നീക്കി എല്ലാ ആളുകളും അവരുടെ പഴയ ജീവിതത്തിലേക്ക് നയിക്കുവാനും പുതിയ അധ്യയനം വേഗം എത്താനും ഞാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം