"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കുട്ടമ്മാവനും കട്ടുറുമ്പും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടമ്മാവനും കട്ടുറുമ്പും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കഥ}}

11:27, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുട്ടമ്മാവനും കട്ടുറുമ്പും

കുട്ടമ്മാവനും കട്ടുറുമ്പും വലിയ കൂട്ടുകാരാണ്. എന്നും രാവിലെ എഴുന്നേറ്റാൽ കുട്ടമ്മാവൻ ആദ്യം അന്വേഷിക്കുന്നത് കട്ടുറുമ്പിനെയാണ്. അന്നേരം കട്ടുറുമ്പ് കൂട്ടരോടൊത്ത് തനിക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ എല്ലാം ശേഖരിക്കുന്ന തിരക്കിലായിരിക്കും. കട്ടുറുമ്പിന് പണി ഒഴിഞ്ഞ നേരമില്ല. ഒരു ദിവസം രാവിലെ എഴുന്നേറ്റ് കുട്ടമ്മാവൻ ആ കാഴ്ച കണ്ടു. കട്ടുറുമ്പിന് ദേഹമാസകലം പരിക്കുപറ്റി അവശനായി കിടക്കുന്നു. അയ്യോ കട്ടൂ നിനക്ക് എന്തുപറ്റി ?ആരാണ് നിന്നോടിത് ചെയ്തത് . കുട്ടമ്മാവന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. കുട്ടമ്മാവനോട് അവശതയോടയാണെങ്കിലും കട്ടു തനിക്ക് പറ്റിയത് എന്താണെന്ന് പറയാൻ തുടങ്ങി. എനിക്ക് നന്നായിട്ട് വിശക്കുന്നുണ്ടായിരുന്നു. ഞാനും എന്റെ കൂട്ടുകാരും നടന്നുനടന്ന് ചെന്നത് ഒരു വീടിന്റെ മുന്നിൽ ആയിരുന്നു. ഞങ്ങൾ വീടിന്റെ അകത്ത് കയറി. അവിടെ ഒരു മേശയിൽ ജിലേബി കണ്ടു. ഞാനും കൂട്ടുകാരും ജിലേബി കഴിക്കാൻ തുടങ്ങിയപ്പോൾ അവിടെയുള്ള വികൃതിയായ കുട്ടി ചവിട്ടാൻ വന്നു. അപ്പോൾ എന്റെ കൂട്ടുകാർ എന്നെ തനിച്ചാക്കി പോയി. ആ കുട്ടി എന്നെ ചവിട്ടി പുറത്തേക്കെറിഞ്ഞു. ഞാൻ പയ്യെപ്പയ്യെ നടന്നാ എത്തിയത്. എനിക്ക് തീരെ വയ്യ കുട്ടമ്മാവാ എന്നെ ഒന്ന് സഹായിക്കാമോ. തീർച്ചയായും നീ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അല്ലേ. ഞാൻ അല്ലാതെ പിന്നെ ആരാണ് നിന്നെ രക്ഷിക്കുന്നത്. കുട്ടമ്മാവൻ കട്ടുറുമ്പിനെ വീട്ടിലെത്തിച്ചു .കുട്ടമ്മാവന്റെ കയ്യിൽ ഉള്ള ഭക്ഷണ സാധനങ്ങൾ കട്ടുവിന് നൽകി. അപ്പോൾ കട്ടു പറഞ്ഞു, ഇപ്പോൾ മനസ്സിലായി യഥാർത്ഥ സുഹൃത്ത് കുട്ടമ്മാവനാണെന്ന്.

ഗൗരി പ്രസാദ്
3 എ ഗവ.ന്യൂ.എൽ.പി.സ്കൂൾ പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ