"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ചെറിയൊരു പിഴയും വലിയൊരു ദുഃഖവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=ചെറിയൊരു പിഴയും വലിയൊരു ദുഃഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= യദുകൃഷ്ണ പി. | ||
| ക്ലാസ്സ്= 7C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 7C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ. എച്ച്. എസ്. എസ്. ചിറ്റാരിപ്പറമ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=14023 | | സ്കൂൾ കോഡ്=14023 | ||
| ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= കഥ}} |
23:52, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചെറിയൊരു പിഴയും വലിയൊരു ദുഃഖവും
അത്താഴം കഴിക്കാനായി മേശപ്പുറത്ത് എത്തിയപ്പോഴാണ് രാമുവിന് നേരിയ തോതിൽ ശ്വാസതടസ്സം അനുഭവപ്പെട്ടത്.എടി.... ലതെ... ഒരു ഗ്ലാസ് പച്ചവെള്ളം ഇങ്ങെടുത്തെ.. അച്ഛാ പച്ചവെള്ളം കുടിക്കരുത് തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. അടുത്തിരുന്ന മോൾ പിറുപിറുക്കാൻ തുടങ്ങി. നീ മിണ്ടതിരുന്നെ ഒരു ടീച്ചർ വന്നിരിക്കുന്നു. അച്ഛൻ മോളെ നോക്കി കണ്ണുരുട്ടി. വെള്ളം കുടിച്ചുകൊണ്ടിരിക്കെ രമുവിന് ചുമക്കാൻ തുടങ്ങി. ഒന്ന് പതിയെ കുടിച്ചൂടെ... ഭാര്യ ലത നിറുകയിൽ പതിയെ തട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു അതിനിടെ അച്ഛൻ വീണ്ടും ചുമച്ചു. അപ്പോഴും ആ ഒമ്പത് വയസ്സുകരിയായ മകൾ പറയുന്നുണ്ടായിരുന്നു അച്ഛാ ചുമക്കുമ്പോൾ മുഖം തൂവാല കൊണ്ടോ തുണി കൊണ്ടോ മറയ്ക്കാൻ ടീച്ചർ സ്കൂളിൽ നിന്നും പറഞ്ഞിട്ടുണ്ട് ദേ.. നീ മിണ്ടാതെ ഇരുന്ന് കഴിച്ചിട്ട് എന്നിട്ട് പോയേ..പക്ഷെ അന്ന് നേരം വെളുപ്പിച്ചതെങ്ങനെയെന്നു രമുവിന് മാത്രമേ അറിയൂ. പിറ്റേന്ന് രാവിലെ രമുവും ഭാര്യയും ഡോക്ടറെ കാണാൻ പോയി. ചികിത്സ നല്കിക്കൊണ്ടിരിക്കെയാണ് അദ്ദേഹം ഗൾഫിൽ നിന്നും വന്നിട്ട് പതിനാല് ദിവസം തികച്ചയിട്ടില്ലെന്ന വിവരം ഡോക്ടർ അറിഞ്ഞത്. ഡോക്ടർ അദ്ദേഹത്തെയും ഭാര്യയെയും മകളേയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ദിവസങ്ങൾ കഴിയുംതോറും ഭാര്യയിലും മകളിലും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു .അതേ മാരകമായ കൊറോണ വൈറസ് ആ കുടുംബത്തെ പിടികൂടി.മാലാഖമാർ എന്നു നമ്മൾ പറയുന്ന മാലാഖമാരുടെ രപ്പകളില്ലാത്ത പ്രയാണം കൊണ്ട് രമുവിനെയും ലതയെയും രക്ഷിക്കാൻ അവർക്കുകഴിഞ്ഞു പക്ഷെ ആ മകൾ... പതിയെ മരണത്തിന് കീഴടങ്ങി.വലിച്ചു മുറുകിയ ആ വെള്ള കെട്ടിനുനേരെ നോക്കി ആ അച്ഛൻ ആർത്തു കരഞ്ഞു . അന്ന് ഞാൻ തൂവാല ഉപയോഗിച്ചിരുന്നെങ്കിൽ....... മറ്റുള്ളവരുമായുള്ള സമ്പർക്കം കുറച്ചു ഇതിനെ പ്രതിരോധിച്ചിരുന്നുവെങ്കിൽ ഇന്നും എന്റെ പൊന്ന് മോൾ എന്റെ ഒപ്പം...മിഴിനീരോടെ ആ വെള്ള പൊതിക്കെട്ട് നോക്കിനിൽക്കാൻ മാത്രമേ ആ അച്ഛന് കഴിഞ്ഞുള്ളു.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ