"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ നാടിനെ രക്ഷിച്ച യുവാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= നാടിനെ രക്ഷിച്ച യുവാവ് | | തലക്കെട്ട്= നാടിനെ രക്ഷിച്ച യുവാവ് | ||
| color= | | color= 2 | ||
}} | }} | ||
യാഥവ പുരത്തെ രാജാവായിരുന്നു സോമദാസൻ. ആ നാട്ടിലെ ജനങ്ങൾക്കെല്ലാം രാജാവിനെ ഇഷ്ടമായിരുന്നു. രാജാവ് മാസം തോറും വേഷ പ്രഛന്നനായി നാടുകാണാനിറങ്ങും. അവിടത്തെ ജനങ്ങളുടെ ക്ഷേമങ്ങൾ അന്വേഷിക്കും. ആ നാട്ടിലെ ചെറിയൊരു ഗ്രാമമാണ് കുന്ദപുരം ഗ്രാമം. ആ നാട്ടിലെ ജനങ്ങൾ മൃഗങ്ങളോടും പക്ഷികളോടും അടുത്തിടപഴകിയാണ് ജീവിച്ചത്. | യാഥവ പുരത്തെ രാജാവായിരുന്നു സോമദാസൻ. ആ നാട്ടിലെ ജനങ്ങൾക്കെല്ലാം രാജാവിനെ ഇഷ്ടമായിരുന്നു. രാജാവ് മാസം തോറും വേഷ പ്രഛന്നനായി നാടുകാണാനിറങ്ങും. അവിടത്തെ ജനങ്ങളുടെ ക്ഷേമങ്ങൾ അന്വേഷിക്കും. ആ നാട്ടിലെ ചെറിയൊരു ഗ്രാമമാണ് കുന്ദപുരം ഗ്രാമം. ആ നാട്ടിലെ ജനങ്ങൾ മൃഗങ്ങളോടും പക്ഷികളോടും അടുത്തിടപഴകിയാണ് ജീവിച്ചത്. |
12:24, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നാടിനെ രക്ഷിച്ച യുവാവ്
യാഥവ പുരത്തെ രാജാവായിരുന്നു സോമദാസൻ. ആ നാട്ടിലെ ജനങ്ങൾക്കെല്ലാം രാജാവിനെ ഇഷ്ടമായിരുന്നു. രാജാവ് മാസം തോറും വേഷ പ്രഛന്നനായി നാടുകാണാനിറങ്ങും. അവിടത്തെ ജനങ്ങളുടെ ക്ഷേമങ്ങൾ അന്വേഷിക്കും. ആ നാട്ടിലെ ചെറിയൊരു ഗ്രാമമാണ് കുന്ദപുരം ഗ്രാമം. ആ നാട്ടിലെ ജനങ്ങൾ മൃഗങ്ങളോടും പക്ഷികളോടും അടുത്തിടപഴകിയാണ് ജീവിച്ചത്. അങ്ങനെയിരിക്കെ ആ ഗ്രാമത്തിൽ ഒരു മഹാ മാരി പിടി പെട്ടു. ഒരു മരുന്നിനും രോഗത്തെ തുരത്താൻ കഴിഞ്ഞില്ല. അവിടത്തെ ജനങ്ങൾ രാജാവിനെ മുഖം കാണിക്കാനെത്തി. പ്രഭോ ഞങ്ങളുടെ നാട്ടിൽ ഒരു മഹാമാരി പിടിപെട്ടിരിക്കുന്നു. അങ്ങ് എന്തെങ്കിലും ചെയ്യണം. ഇതു കേട്ട രാജാവ് കുറച്ചു സമയം ആലോചിച്ചു. എന്നിട്ട് അവിടത്തെ ജനങ്ങളോടായി പറഞ്ഞു. ഈ രോഗത്തിനുള്ള മരുന്ന് കണ്ടെത്തുന്ന ആൾക്ക് ആയിരം പൊൻപണം സമ്മാനം. ഈ വിവരം എല്ലാവരേയും അറിയിക്കൂ. രാജാവ് ഭടൻമാരോട് ഉത്തരവിട്ടു. ഈ വാർത്തയറിഞ്ഞ സുശീലൻ എന്ന യുവാവ് ആ ഗ്രാമത്തിലെത്തി, കാര്യങ്ങൾ അന്വേഷിച്ചു. ആ ഗ്രാമത്തിലെ ജനങ്ങൾക്ക് വൃത്തി വളരെ കുറവാണെന്ന് സുശീലന് ആ സന്ദർശനത്തിലൂടെ മനസിലായി. യുവാവ് രാജാവിന്റെ അടുക്കൽ എത്തി അവിടെ കണ്ട കാഴ്ച കൾ രാജാവിനോട് വിവരിച്ചു. പ്രഭോ അവിടത്തെ ആളുകളുടെ ശരീരം വൃത്തിയാക്കി വേണം ആഹാരം കഴിക്കാനെന്നും നല്ല ശുചിത്വം പാലിച്ചാലേ അസുഖം മാറുള്ളുവെന്നും രാജാവിനോടായി യുവാവ് പറഞ്ഞു. രാജാവ് ഈ വിവരം അവിടത്തെ ജനങ്ങളെ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം ആ മഹാമാരിയിൽ നിന്ന് കുന്ദപുരം ഗ്രാമം മുക്തമായി. ഇതറിഞ്ഞ രാജാവിന് സന്തോഷമാകുകയും നാടിനെ രക്ഷിച്ച സുശീലന് ആയിരം പൊൻപണം സമ്മാനം നൽകുകയും ചെയ്തു.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ