"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്) |
(വ്യത്യാസം ഇല്ല)
|
20:52, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു. .സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ • ക്ലബ്ബ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് • ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം • ജൂലായ് 11 ജനസംഖ്യാ ദിനാചരണം-പോസ്റ്റർ രചന • ചരിത്ര സ്മാരക യാത്ര (മാമാങ്ക സ്മാരകങ്ങൾ) • ഹിരോഷിമ ദിനം -യുദ്ധവിരുദ്ധ റാലി • പ്ലക്കാർഡു നിർമ്മാണം. • ശാസ്ത്രമേള സ്കൂൾ തല മത്സരം • നവംബർ 1 കേരളപ്പിറവി ദിനം-" ജില്ലകളിലൂടെ " പതിപ്പ് നിർമ്മാണം • സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി ക്ലബ്ബ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. UP വിഭാഗത്തിലെ ഓരോ ക്ലാസിൽ നിന്നും സാമൂഹ്യ ശാസ്ത്രത്തിൽ താൽപര്യമുള്ള 4 പേരെ വീതം തെരഞ്ഞെടുത്തു. ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനംലോക ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പോസ്റ്റർ തയ്യാറാക്കി. ജൂലായ് 11 ജനസംഖ്യാ ദിനാചരണം-പോസ്റ്റർ രചന ജൂലായ് 11 ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം 12/ 7 /19 ന് സ്കൂളിൽ വെച്ച് നടത്തി. മത്സരത്തിൽ ഷെഹ് മ, കൃഷ്ണ മീര, നിരജ്ഞന എന്നിവർ 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2019ജി.എം.യു.പി സ്കൂൾ ബിപി അങ്ങാടിയിലെ ഈ വർഷത്തെ പാർലമെൻറ് ഇലക്ഷൻ 2019 ജൂലായ് 17ന് നടന്നു. പൂർണ്ണമായും സോഫ്റ്റ് വെയറിന്റെ സഹായത്താലാണ് തെരഞ്ഞടുപ്പ് നടത്തിയത്.5 മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികൾ ചേർന്നാണ് സ്കൂൾ ലീഡറേയും, വനിതാ പ്രതിനിധിയേയും തെരഞ്ഞെടുത്തത്.തികച്ചും ജനാധിപത്യ രീതിയിലുള്ള ഇലക്ഷൻ പ്രക്രിയയിലൂടെയാണ് പാർലമെന്റ് ഇലക്ഷൻ നടന്നത്. വോട്ടർമാർ വോട്ടേഴ്സ് ലിസ്റ്റിൽ ഒപ്പ് ചാർത്തിയും കൈ വിരലിൽ മഷി പുരട്ടിയും ഐടി സ്കൂൾ തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് വോട്ട് രേയപ്പെടുത്തിയത്.മൊബൈൽ ഫോൺ വോട്ടിങ്ങ് മെഷിനായും , ലാപ്ടോപ്പ് കൺട്രോൾ യൂണിറ്റായും പ്രവർത്തിപ്പിച്ചാണ് വോട്ടിങ്ങ് നടന്നത്. സ്ഥാനാർത്ഥികളുടെ പേര് രേഖപ്പെടുത്തിയ ഡിസ്പ്ലേയിൽ വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തി. സ്കൂൾ ലീഡറായി മുഹമ്മദ് അഫീഫിനെയും വനിതാ പ്രതിനിധിയായി മാജിദ യെയും തെരഞ്ഞെടുത്തു.27/9/19 ന് അസംബ്ലിയിൽ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.സ്കൂൾ ലീഡറായ മുഹമ്മദ് അഫീഫിന് ഹെഡ്മാസ്റ്റർ സത്യവാചകം ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി ലീഡറായ അതുൽ കൃഷ്ണയും, വനിതാ പ്രതിനിധിയായ മാജിദയും സത്യപ്രതിജ്ഞ ചെയ്തു. തികച്ചും ഇലക്ട്രോണിക് രീതിയിൽ നടത്തിയ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് പുതിയൊരു അനുഭവമായി മാറി. തെരഞ്ഞെടുപ്പിന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നേതൃത്വം നൽകി. മാമാങ്ക സ്മാരകങ്ങൾ കാണാൻ വിദ്യാർത്ഥികൾജി.എം.യു.പി സ്കൂൾ ബി.പി അങ്ങാടിയിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ ചരിത്ര സ്മാരക യാത്രയുടെ ഭാഗമായി തിരുന്നാവായിലെ മാമാങ്ക ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ചു. സാമൂഹ്യ ശാസ്ത്ര പാഠ ഭാഗത്തെ ജില്ലയിലെ ചരിത്ര സ്മാരകങ്ങളെ അറിയുക എന്ന പoന പ്രവർത്തനത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. തിരുന്നാവായ കൊടക്കലിലെ മണി കിണർ, മരുന്നറ, നിലപാട് തറ, താഴത്തറയിലെ കളരി തുടങ്ങിയ സ്മാരകങ്ങൾ സന്ദർശിച്ചു. മാമാങ്ക ഉത്സവത്തിന്റെ ഐതിഹ്യത്തെ കുറിച്ചും, മണിക്കിണറിനെയും, മരുന്നറയെ കുറിച്ചും വിശദമായി ഗൈഡ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കുട്ടികൾക്ക് പുത്തൻ അനുഭവമായിരുന്നു ഈ സ്മാരക യാത്ര.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ ,അധ്യാപികമാർ, എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. ഹിരോഷിമ ദിനം ആഗസ്റ്റ് 6യുദ്ധവിരുദ്ധ റാലി ജപ്പാനിൽ അണുബോംബ് വർഷിച്ചതിന്റെ 74 )oവാർഷികം ജി.എം.യു.പി സ്കൂൾ ബി.പി.അങ്ങാടിയിൽ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഉണ്ടാക്കിയ പ്ലക്കാർഡുകളുമായി സ്കൂളിൽ നിന്ന് ആരംഭിച്ച ശാന്തിയാത്ര യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ബി.പി അങ്ങാടി ജങ്ഷൻ ചുറ്റി സ്കൂളിൽ സമാപിച്ചു. തുടർന്ന് ഹിരോഷിമ ദിനത്തെക്കുറിച്ചും യുദ്ധത്തിന്റെ കെടുതികളെ ക്കുറിച്ചും പ്രധാനധ്യാപകൻ വിശദീകരിച്ചു.വിദ്യാർഥികൾ തയ്യാറാക്കിയ പ്ലക്കാർഡുകളുടെ പ്രദർശനവും നടത്തി. ശാസ്ത്രമേള സ്കൂൾതല മത്സരംശാസ്ത്രമേളയുമായി ബന്ധപ്പെട്ട സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിനുള്ള സ്കൂൾ തല തെരഞ്ഞെടുപ്പ് 23/ 9 /19 ന് നടന്നു. 7 Aയ്യിലെ മുഹമ്മദ് ഇൻസാഫിനെ തെരഞ്ഞെടുത്തു.സാമൂഹ്യ ശാസ്ത്ര പ്രസംഗ മത്സരത്തിന് 7 Bയിലെ തെരഞ്ഞെടുത്തു. നവംബർ 1 കേരളപ്പിറവിദിനംകേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ " ജില്ലകളിലൂടെ " പതിപ്പ് നിർമ്മാണം 1 മുതൽ 7വരെ ക്ലാസ്സുകളിൽ നടത്തി. ക്ലാസ് പതിപ്പ് ക്രോഡീകരിച്ച് സ്കൂൾ പതിപ്പാക്കി മാറ്റി. സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി (STEPS)സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി സ്കൂൾ തല തെരഞ്ഞെടുപ്പ് 2019 നവംബർ 13 ന് നടന്നു. ആറാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതിഭയെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയാണ് STEPS. ജനറൽ വിഭാഗത്തിൽ 2 കുട്ടികളെയും (ആൺl പെൺ) sc വിഭാഗത്തിൽ ഒരു കുട്ടിയേയും ഉപജില്ലയിലേക്ക് തെരഞ്ഞെടുത്തു. |