"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ തിരിച്ചടിക്കുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചടിക്കുന്ന പ്രകൃതി

പ്രകൃതി ഈശ്വരനാണ്. അതുകൊണ്ട് തന്നേ അവയെ ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളത് നാം ഓരോരുത്തരുടെയും കർത്തവ്യം ആണ്. അതുകൊണ്ട് തന്നേ ആയിരിക്കണം ആദിമ മനുഷ്യർ പ്രകൃതിയെ ദൈവമായികണ്ട് ആരാധിച്ചിരുന്നത്. ആൽ മരത്തെയും ആൽതറയേയും കുളങ്ങളെയും കാവുകളെയും ഈശ്വരനായി കണ്ട് അവയെ ഉപദ്രവിക്കാതെയും നശിപ്പിക്കാതെയും സംരക്ഷിച്ചിരുന്ന ഒരു പാരമ്പര്യം ഉണ്ടായിരുന്നു നമുക്ക്. എന്നു മുതൽ മനഷ്യർ പ്രകൃതിയെ മറന്നു തുടങ്ങിയോ അന്നു മുതൽ മനുഷ്യന്റെ നാശത്തിന്റെ വിത്തുകൾ പാകി തുടങ്ങിയിരിക്കുന്നു. പ്രളയമായും വരൾച്ചയും നമുക്ക് മുന്നിൽ പ്രകൃതി ഉഗ്രരൂപി ആയി ആടിതിമിർക്കുന്നത് ഇതിന്റെ തുടക്കം ആണ്. വനങ്ങൾ നശിപ്പിച്ചു കോൺക്രീറ്റ് മരങ്ങൾ നാട്ടു പിടിപ്പിച്ചപ്പോഴും, വയലുകൾ നികത്തി കൂറ്റൻ പാലങ്ങൾ പണിതപ്പോഴും, കുളങ്ങളും കാവുകളും മലകളും കുന്നുകളും ഇടിച്ചു നിരത്തിയപ്പോഴും നാം അറിയാതെപോയ ഒരു സത്യം ഉണ്ട്. നാം ഇല്ലാതെ ആക്കുന്നത് നമ്മെ തന്നെ ആണ്. നിപ്പയും പ്രളയവും ഇതാ ഇപ്പോൾ കൊറോണ വരെ എത്തിനിൽക്കുന്ന മഹാമാരികളെല്ലാം പരിസ്ഥിതിയെ നാം മറന്നു പോയതിന്റെ അടയാളങ്ങൾ ആണ്. നാം നമ്മെ മറന്നു കളിക്കുന്നു എന്നതിന്റെ മുൻകരുതൽ ആണ്. ലക്ഷക്കണക്കിനു മനുഷ്യജീവനുകൾ കാർന്നു തിന്നാൻ കഴിയുന്ന കൊറോണ ഇനി എത്ര ജീവനുകൾ കൊന്നുതിന്നും എന്ന് അറിയാതെ പകച്ചു നിൽക്കുന്ന സമൂഹത്തിന് മുന്നിൽ ഒരൊറ്റ ഓർമപ്പെടുത്തൽ മാത്രം. ഇനി എങ്കിലും പ്രക്രതിയെ നശിപ്പിക്കാതിരിക്കു..... പരിസ്ഥിതിയെ സംരെക്ഷിക്കു. വീണ്ടും നമുക്ക് വയലുകളിൽ പണിയാം. സ്വർണ്ണം വിളയിക്കാം. ദിവസങ്ങൾ ആയുള്ള ലോക്ക് ഡൌൺ നമ്മെ ഓർമപ്പെടുത്തുന്നു, കൃഷി തന്നെ ആശ്രയം. പരിസ്ഥിതി തന്നെ ദൈവം പ്രകൃതി തന്നെ ദേവാലയം.

ഡെല്ലാ രാജേഷ്
6 B വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം