"ഗവ. എച്ച് എസ് എസ് ആനപ്പാറ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 56: വരി 56:
| സ്കൂൾ= ജി.എച്ച്.എസ്.എസ്.ആനപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്.എസ്.ആനപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15060
| സ്കൂൾ കോഡ്= 15060
| ഉപജില്ല=സ‍ുൽത്താൻ ബത്തേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=സുൽത്താൻ ബത്തേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്  
| ജില്ല= വയനാട്  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

10:08, 3 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

മൂവുലകാകെയടക്കി ഭരിക്കാൻ,
മുമ്പൻ ഞാനേ 'മാനവനായ്'
നൂറു പതിറ്റാണ്ടെനിക്കുമെന്റെ,
പാരിനുമധിപൻ "ഞാൻ"മാത്രം!

വെട്ടിയറുത്തും, മാറുപിളർന്നും,
തീ തുപ്പിച്ചും, ജനനിയെ നീ,
പച്ച ഞരമ്പിലെ ഇത്തിരിരക്തവു_
മൂറ്റിയെടുത്തൂ കലിയോടെ.

പിറന്ന മണ്ണിനെ മറയാക്കി
പടുത്തുയർത്തി മാളികകൾ.
പാതവരമ്പും കൈത്തോടും,
പഴങ്കഥയിലെ പാട്ടായി.

കാലം തോറ്റു കൊടുത്തില്ല,
കലികാലം വരവായ് പടക്കൂട്ടാൻ.
ഇത്തിരി ദാഹജലത്തിനുപോലും,
തെളിനീരില്ലാ, തേങ്ങലുകൾ!

നീലിമ മറയും നീലാകാശവും,
കാളിയ വിഷമായ് അലകടലും,
കാദരമിഴിയായ് കാട്ടാറും,
കാലം തെറ്റിയ വർഷഋതു!

കാലക്കാറ്റിൽ കലിതുള്ളി,
കാഹളമൂതി ,മാരിമഴ,
പ്രളയജലപ്പെരുവയറാലമ്മ_
പലതും വെട്ടിയകത്താക്കി.

ഇത്തിരി പ്രാണനു വേണ്ടി നാം,
കരഞ്ഞു കൈ നീട്ടിയ നാളുകൾ,
ഒരൊറ്റ ജാതിയിലൊരുമതമായ്
ഓങ്കാരപ്പൊരുൾ തേടീ നാം!

അന്നു പഠിച്ചൊരു പ്രകൃതീപാഠം
പ്രപഞ്ചകോടിയിലുണരട്ടെ,
പ്രപഞ്ചമെന്നൊരു പാരാവാരാ
പ്രഹേളികയിൽ നാം അണു മാത്രം!

മാനവകുലമൊരു മതമായി,
സകലചരാചര പരമായി,
പാരസ്പര്യപ്പൊരുളായി,
പാരിലൊരണുവായ് മാറീടാം.

ശോണിമ വാസൻ
10 C ജി.എച്ച്.എസ്.എസ്.ആനപ്പാറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത