"എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/കൊറോണയും അവധിക്കാലവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}
{{Verification|name=Mtdinesan|തരം=കഥ}}

10:02, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയും അവധിക്കാലവും.

അപ്പുവും വിക്കുവും കൂട്ടുകാരായിരുന്നു. കൊറോണ എന്ന വൈറസകാരണം സ്കൂൾ നേരത്തെ അടച്ച തിനാൽ അവർ ഒന്നിച്ചു കളിക്കാൻ തുടങ്ങി.പക്ഷേ കൊറോണ തങ്ങളുടെ ജില്ലയിലുംവേഗ ത്തിൽ പടരുന്നുണ്ടെന്ന് അവർ അറി‍ഞ്ഞു.പിന്നീട് ആരും വീടിന് പുറത്തിറങ്ങാതായി.നല്ല കുട്ടിയായ അപ്പു വീട്ടുകാർ പറഞ്ഞതനുസരിച്ച് പുറത്തേക്ക് ഇറങ്ങിയതേയില്ല. എന്നാൽ വികൃതിയായ വിക്കു അമ്മ പറഞ്ഞതു കേൾക്കാതെ മിഠായി വാങ്ങാൻ ഇടയ്ക്കിടെ കടയിൽപോകും. ഇതുകണ്ട അപ്പു അവനോട് വീട്ടിലിരിക്കാൻ പറഞ്ഞു.പക്ഷേ വിക്കു അവനെ കളിയാക്കി ചിരിച്ചു.അന്ന് വൈകുന്നേരം റോഡിലിറങ്ങിയ വിക്കുവിനെ പോലീസ് പിടിച്ചു.അവനെ വിരട്ടിയോടിച്ചു. പിന്നീട് അവൻ പേടിച്ച് പുറത്തിറങ്ങിയതേയില്ല.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ വിക്കുവിന് പനിയും ചുമയും വന്നു.അമ്മ അവനെ ആവിപിടിപ്പിച്ചും ചുക്കുകാപ്പി കൊടുത്തും അസുഖം മാറ്റാൻ ശ്രമിച്ചു. പക്ഷേ അവന് അസുഖം കൂടുകയാണ് ചെയ്തത്. അപ്പോഴാണ് അവൻ സ്ഥിരമായി പോകാറുള്ള കടയിലെ ചേട്ടൻ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിൽ നിരീക്ഷണത്തിലാണ് എന്ന വിവരം വിക്കുവിന്റെ അമ്മ അറിഞ്ഞത്. പേടിച്ചുപോയ അമ്മ വിക്കുവിനേയും കൊണ്ട് ആശുപത്രിയിലേക്ക് പോയി.ആശുപത്രിയിലെത്തിയതും അവർ വിക്കുവിന്റെ രക്തം പരിശോധനയ്ക്ക് അയക്കുകയും വിക്കുവിനേയും അമ്മയേയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇതറിഞ്ഞ അപ്പുവിന് സങ്കടംസഹിക്കാൻ കഴിഞ്ഞില്ല.അവൻ തന്റെ കൂട്ടുകാരന് ആപത്തൊന്നും വരുത്തല്ലേ എന്ന് ഈശ്വരനോട് പ്രാർത്ഥിച്ചു.

സായന്ത് സജീവൻ
2 B എസ്.വി.എ.യു.പി.സ്കൂൾ,പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ