"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*പ്രകൃതി നമ്മുടെ ജീവൻ *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/പ്രകൃതി നമ്മുടെ ജീവൻ | പ്രകൃതി നമ്മുടെ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 33: | വരി 33: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ടി പി ജി എം യു പി സ്കൂൾ കണ്ണംകോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ടി പി ജി എം യു പി സ്കൂൾ കണ്ണംകോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 14557 | ||
| ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
വരി 40: | വരി 40: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification | name=Panoormt| തരം= കഥ}} |
21:27, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി നമ്മുടെ ജീവൻ
ഒരിടത്തൊരിടത് ഒരു കൊച്ചുഗ്ഗ്രാമം ഉണ്ടായിരുന്നു. അധികം മരങ്ങളോ ചെടികളോ പച്ചപ്പോ ഇല്ലാത്ത ഒരു ഗ്രാമം. കണ്ടാൽ ഒരു മരുഭൂമി ആണേന്നേ തോന്നുകയുള്ളൂ. മരുപ്രദേശങ്ങളിലെ മരുപ്പച്ചകൾ പോലെ കുടിക്കാനും കുളിക്കാനും അവരുടെ സകല ആവശ്യങ്ങൾക്കും അവർ ആശ്രയിച്ചത് അയല്സംസ്ഥാന അതിർത്തിയിലൂടെ ഒഴുകി വരുന്ന ഒരു നദിയെ ആണ്. മഴക്കാലത്തായാലും വേനല്ക്കാലത്തായാലും ഈ ഗ്രാമവാസികൾക്ക് ജലം ഒരു പ്രശ്നം ആയിരുന്നില്ല. ഒരു നീർത്തുള്ളി പോലും വറ്റാത്ത ആ നദിയിൽ ഒഴുകി വരുന്ന തെളിനീർ അവർക്ക് ജീവനുതുല്യം ആയിരുന്നു. അന്ന്യ സംസ്ഥാനത്തെ ജലം, ഭക്ഷണം, ചെരുപ്പ് മറ്റു അവശ്യസാധനങ്ങൾ... അവർക്ക് സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നത് നെയ്‌ത്ത് മാത്രമായിരുന്നു. പക്ഷെ ഒരിക്കൽ നെയ്ത്തിനു വേണ്ട നൂല് ഉല്പാദിപ്പിക്കാൻ അവർക്ക് കഴിയാതെ വന്നു. കച്ചവടത്തിനായി അയല്സംസ്ഥാനക്കാർ എത്തിയപ്പോൾ അവർ തരുന്നതിനു പകരം കൊടുക്കാൻ കൈത്തരി വസ്ത്രങ്ങളുടെ ഒരു കെട്ടു പോലും കയ്യിൽ ഇല്ലായിരുന്നു. അതോടെ അവരുമായുള്ള ഇടപാട് അവിടെ തീർന്നു. നദിയിൽ അണകെട്ടി വെള്ളം വരുന്നതും അവർ തടഞ്ഞു. പിന്നീട് എന്ത് ചെയ്യണം എന്ന് അറിയാതെ ഗ്രാമവാസികൾ ഒത്തുകൂടി. പലരും പല ആശയങ്ങൾ ഉന്നയിച്ചു. അവസാനം ഗ്രാമത്തലവൻ ഒരു തീരുമാനം എടുത്തു. തങ്ങളുടെ ഗ്രാമത്തിൽ നിന്ന് മറ്റൊരു ദേശത്തേക്ക് മാറാം എന്ന്. അന്ന് രാത്രി അവർ ജനിച്ചു വളർന്ന ഗ്രാമത്തെ വിട്ടുപോകുന്നതിൽ എല്ലാവരും സങ്കടത്തോടെ ഇരിക്കുകയായിരുന്നു. അങ്ങനെ അവർ ഓരോന്നു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ഇരുട്ടിന്റെ മറയിൽ ഒരു വെളിച്ചത്തോടു കൂടി ഒരുവൾ കടന്ന്ന്നു. നീണ്ട വാലറ്റം ഉള്ള ഉടുപ്പ്, വലിയ തൂവൽച്ചിറകുകൾ, മുട്ടോളം നീണ്ടു കിടക്കുന്ന ചുരുണ്ട മുടി, താമരയിലപോലെ നീണ്ട കണ്ണുകൾ, നീലനിറമുള്ള കൃഷ്ണമണികൾ, കവിളിൽ സ്നേഹത്തിന്റെ ജ്വലനം... കരുതലിന്റെ പുഞ്ചിരിയോടെ അവൾ കുറച്ചു വിത്തുകൾ ഗ്രാമത്തലവന്റെ കയ്യിൽ കൊടുത്ത് മൃദു സ്വരത്തിൽ പറഞ്ഞു, "നിങ്ങൾ നിങ്ങളുടെ നാട് വിട്ട് എവിടെയും പോകണ്ട. ഈ വിത്തുകൾക്ക് നിങ്ങളെ രക്ഷിക്കാൻ കഴിയും. ഇത് നിങ്ങൾ ഇവിടെ നാട്ടോളൂ... " ഇത് പറഞ്ഞ് അവൾ ദൂരേക്ക് മറഞ്ഞു. "ഹ്മ്! ഒരു ഗ്രാമത്തിനും നമ്മെ രക്ഷിക്കാൻ കഴിഞ്ഞില്ല പിന്നെ അല്ലേ ഈ വിത്തുകൾക്ക്... " ഇതും പറഞ്ഞ് ഗ്രാമത്തലവൻ വിത്തുകൾ വലിച്ചെറിഞ്ഞു. പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ അവർ കാണുന്നത് നിറയെ കായകൾ ഉള്ള തഴച്ചു വളർന്ന മരങ്ങളാണ്. ഗ്രാമത്തലവൻ അത്ഭുതത്തോടെ ആ മരങ്ങളെ നോക്കി. ഗ്രാമം മുഴുവൻ സന്തോഷത്തോടെ ആ മാലാഖയെ വിളിച്ചു... അവൾ വന്നു. ഗ്രാമത്തലവൻ അവളോട് പറഞ്ഞു, "നന്ദിയുണ്ട് കുമാരീ.. നന്ദിയുണ്ട്.. ഇനി പറയൂ താങ്കൾ ആരാണ്..? " അവൾ പറഞ്ഞു, "ഞാൻ നിങ്ങൾ കരുതുന്നത് പോലെ ഒരു മാലാഖയാവാം.. ദേവദയാകാം.. നിങ്ങളുടെ പൂർവികർ ചെയ്ത ഓരോ കുറ്റകൃത്യങ്ങൾക്കും ഉള്ള ഫലം അനുഭവിക്കുന്നത് നിങ്ങളാണ്. അവർ ചെയ്തത് തീർത്താൽ തീരാത്ത തെറ്റാണ്. മുഴുവനായി പച്ചപിടിച്ച ഈ ഗ്രാമത്തിലെ മരങ്ങൾ വെട്ടി നശിപ്പിച്ച് നമ്മുടെ ഭൂമിയെ മരുഭൂമി ആക്കിയത് അവരാണ്. നിങ്ങൾ അങ്ങനെ ആവരുത്. പ്രകൃതിയിൽ പൊട്ടിമുളക്കുന്ന ഓരോ പുൽനാമ്പും നമ്മുടെ ജീവന്റെ തുടുപ്പുകളാണ്. മരങ്ങളും ചെടികളും നാം നട്ടുപിടിപ്പിക്കണം, കൃഷി ചെയ്യണം. എന്നാൽ മാത്രമേ നിങ്ങൾക്ക് വേണ്ട ഭക്ഷണം ലഭിക്കൂ.. പച്ചപ്പുണ്ടെന്നാൽ മാത്രമേ മഴയുണ്ടാകൂ.. മഴയുണ്ടെങ്കിലേ ജലം ഉണ്ടാകൂ.. " ഇത് പറഞ്ഞ് മാലാഖ അപ്രത്യക്ഷമായി. അന്ന് ദൂരേക്ക് മറഞ്ഞ ആ മാലാഖയെ പിന്നെ അവർ കണ്ടിട്ടില്ല. ഗ്രാമത്തെ രക്ഷിച്ച ആ മാലാഖയെ അവർ ആരാധിച്ചു. തലമുറികളായി അവരുടെ കൃഷിയും ആരാധനയും കൈമാറിവന്നു.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ