"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/മലയാളികകളും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മലയാളികളും ശുചിത്വവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Subhashthrissur|തരം=ലേഖനം}} |
21:03, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മലയാളികളും ശുചിത്വവും
നാം എല്ലാവരും പണ്ടു മുതൽക്കു തന്നെ ശുചിത്വത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ്. നല്ല ആരോഗ്യം ഉണ്ടാകാൻ നല്ല ഭക്ഷണം കഴിക്കണം അതുപോലെ തന്നെ പ്രാധാന്യമുണ്ട് നമ്മൾ പാലിയ്ക്കുന്ന ശുചിത്വത്തിനും. ശുചിത്വം നമ്മൾ മാത്രം പാലിച്ചാൽ പോരാ,സമൂഹവും ശുചിത്വത്തിന്റെ ചിട്ടകൾ പാലിയ്ക്കണം. അതിന് നമ്മളോരുത്തരും ബാധ്യസ്ഥരാണ്. ഇന്ന് ശുചിത്വത്തിന്റെ ആവശ്യകതയെക്കുറിച്ചറിയാൻ ധാരാളം വഴികളുണ്ട്. മലയാളികൾ സ്വന്തം ശുചിത്വത്തിന് പ്രാധാന്യം കൊടുക്കുന്നവരാണെങ്കിലും നാടിന്റെ ശുചിത്വത്തിൽ ശ്രദ്ധാലുക്കളല്ല എന്നാണ് തോന്നുന്നത്. സമൂഹ ശുചിത്വം കൂടി ഉണ്ടെങ്കിലേ എല്ലാവരുടേയും ആരോഗ്യം മെച്ചപ്പെടുത്താനാവൂ. ഉണരുമ്പോൾ തന്നെ പല്ലുതേയ്ക്കുക, മലമൂത്രവിസർജ്ജനം നടത്തുക, കുളിക്കുക തുടങ്ങിയവയെല്ലാം നമ്മുടെ പ്രാഥമിക ശുചിത്വശീലങ്ങളാണ്. ഭക്ഷണം കഴിയ്ക്കുന്നതിന് മുമ്പ്, ശൗചാലയത്തിൽ പോയതിനുശേഷം, ജോലികൾ ചെയ്തതിനുശേഷം ഒക്കെ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. പുറത്തുപോയി വന്നാൽ കൈകാലുകളും മുഖവും നന്നായി കഴുകണം. പണ്ടു മുതക്കേ നമ്മുടെ അമ്മൂമ്മമാർ പറഞ്ഞു തന്നിട്ടുള്ള ശീലങ്ങളാണിവ. എന്നാൽ കൊറോണ ബാധ പിടിപെട്ടപ്പോഴാണ് അതിന്റെ പ്രാധാന്യം നാം മനസിലാക്കുന്നത്. ഭാരതീയർ കൈകൾ കൂപ്പി നമസ്തേ പറയുമ്പോൾ വിദേശികൾ കൈകൾ കൊടുത്തും കെട്ടിപിടിച്ചും ഒക്കെയാണ് മറ്റുള്ളവരെ സ്വാഗതം ചെയ്യാറ്. കൊറോണ ബാധ പടർന്നപ്പോഴാണ് നമ്മൾ ഭാരതീയരുടെ ശീലങ്ങളുടെ മഹത്വം ലോകമറിഞ്ഞത്. കഴിയ്ക്കുന്ന ഭക്ഷണത്തെപ്പറ്റി പറയേണ്ടതില്ലല്ലോ. പുറത്തു നിന്നും കഴിവതും ആഹാരം ഒഴിവാക്കുക, കുടിവെള്ളം കയ്യിൽ കരുതുക, ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുക എന്നിവയെല്ലാം നല്ല ആരോഗ്യത്തിന് ആവശ്യമാണ്. പരിസരശുചിത്വമാണ് ഇനി അറിയേണ്ടത്. വീട് നന്നായാൽ മാത്രം പോരാ, നാടും നന്നാകണം. അതിനായി മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, മലിന ജലം കെട്ടി നിൽക്കാതെ വൃത്തിയാക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും മലമൂത്രവിസർജ്ജനം നടത്തുന്നതും നിർബന്ധമായും നിർത്തലാക്കുക തുടങ്ങിയവ. ഇതിനായി നിയമങ്ങൾ നടപ്പാ ക്കുക. മലിന്യസംസ്ക്കരണ പ്ലാന്റുകൾ നിർമ്മിക്കുക. മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ ശിക്ഷ നടപ്പാക്കുക. ഇതെല്ലാം സമൂഹ ശുചിത്വത്തിന് സഹായിയ്ക്കും. ഇന്ന് ഈ ലോകം മുഴുവൻ കൊറോണ വൈറസിന്റെ മഹാമാരിയിൽ ഭയപ്പെടുമ്പോൾ ഒന്ന് ആലോചിക്കണം , നാം ഉണ്ടെങ്കിലല്ല പ്രകൃതിയുള്ളത്, പ്രകൃതിയുണ്ടെങ്കിലേ നമ്മളുള്ളൂ. അതുകൊണ്ട് പ്രകൃതിയെ മലിനമാക്കിയാൽ നശിക്കുന്നത് നമ്മൾ തന്നെയാണ്. അതിനായി നമുക്ക് നമ്മെയും നാടിനെയും വീടിനെയും ഈ ലോകത്തേയും വൃത്തിയോടെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം