"സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 44: വരി 44:
| സ്കൂൾ കോഡ്= 23234
| സ്കൂൾ കോഡ്= 23234
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Subhashthrissur|തരം =കവിത}}

14:16, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


ലോകമെമ്പാടും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
ലോകമാകെ ജീവിതം തകർത്തു കൊണ്ടു നീങ്ങവേ
ഒന്നുചേർന്നു നിൽക്കുവാൻ നേരമായി കൂട്ടരേ
നോക്കുവിൻ ജനങ്ങളെ ലോകത്തിനാകെയും
ഒന്നു ചേർന്നു തീർത്തിടുന്നു കരുതലും കരുണയും
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ....
നാട്ടിലാകെ ഭീതി പടർത്തിയ വസൂരിയെ
കുത്തിവയ്പ്പിലൂടെ തകർത്തു ലോകം
കേമത്തരം കാട്ടി മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അൽപ്പം ശ്വാസത്തിനായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങ് നിന്നീടുമ്പോൾ
വിരസത ഒട്ടുമേ പിടി കൂടാതെ അവൻ
വിലസുന്നു ലോകത്തിൽ ഭീഷണിയായി
പേരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധം എന്ന മാർഗ്ഗത്തിലൂടെ
ഒന്നിച്ചു മുന്നേറാം ഇനിയുള്ള നാളുകൾ
ഈ ലോക നന്മക്കു വേണ്ടി
ഒഴിവാക്കിടാം സ്നേഹഹസ്തദാനം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങ ൾ
പാലിച്ചിടാം നമുക്കെല്ലാർക്കുമൊന്നിച്ച്
കണ്ണുപൊട്ടിക്കാം നമുക്കീദുരന്തത്തി
നലയടികളിൽ നിന്ന് മുക്തി നേടാം
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടങ്ങ് കാത്തിരിക്കാം
 

മെറിൽ മേരി
3 A സെന്റ് സെബാസ്ററ്യൻസ് എൽ പി എസ്‌ കുറ്റിക്കാട്
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത