"ഇ വി യു പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/ശുചിത്വമുള്ള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 75: | വരി 75: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= ലേഖനം}} |
13:52, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വമുള്ള നാട് സുന്ദര നാട്
പ്രാചീനകാലം മുതൽ തന്നെ ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ ശ്രദ്ധാലുക്കളും കർക്കശക്കാരും ആയിരുന്നു എന്ന് പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമായിരുന്നു എന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവ്വികർ. ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിക്കെന്നപോലെ സമൂഹത്തിനും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുന്നിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിന്നിലാണ്. നമ്മുടെ നാട് അളവറ്റ വികസനം ഏറ്റുവാങ്ങുമ്പോഴും അതിന്റെ പിന്നിൽ നാട് മലിനമാകുന്നത് നാം അറിയുന്നില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ? വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന നമ്മൾ മലയാളികൾ പോലും പരിസര ശുചിത്വത്തിലും, പൊതുശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പിക്കാത്തത് ? ഇത് നമ്മുടെ ബോധ നിലവാരത്തിന്റേയും കാഴ്ചപ്പാടിന്റേയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്തു വക്കിൽ ഇടുന്ന, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് എറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കു ജലം രഹസ്യമായി പൊതു ഓടയിലേക്ക് ഒഴുകുന്ന മലയാളി തന്റെ കപട സാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത് ? മാലിന്യ കൂമ്പാരങ്ങളും, ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും, വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പരിഹസിക്കുന്നു. ശുചിത്വം എന്നാൽ... വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ഒരു വ്യക്തിയെ സംബന്ധിച്ച് പ്രധാനമാണ് ശുചിത്വവും. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം തുടങ്ങിയവയാണ് വിഭാഗങ്ങൾ. ശുചിത്വമില്ലായ്മ വീടുകൾ, ഹോട്ടലുകൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങി എല്ലായിടത്തും നമ്മുടെ ശുചിത്വമില്ലായ്മ കാണാനാകും. എന്നാൽ നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ശുചിത്വമില്ലായ്മയ്ക്ക് കാരണങ്ങൾ 1. വ്യക്തി ശുചിത്വമുണ്ടായാൽ ശുചിത്വമായി എന്ന തെറ്റിധാരണ 2. ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം തിരിച്ചറിയാതിരിക്കുക 3. സ്വാർത്ഥ ചിന്ത - ഞാനും എന്റെ വീടും വൃത്തിയായാൽ മതി എന്ന ധാരണ 4. പ്രകൃതി സൗഹൃദമല്ലാത്ത മാറിയ ജീവിത സാഹചര്യം. 5. മലിന്യ സംസ്കരണ - പരിപാലന സംവിധാനങ്ങളുടെ അപര്യാപ്തത. തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിരവധി പ്രശ്നങ്ങൾ ശുചിത്വമില്ലായ്മയ്ക്ക് കാരണമാകുന്നുണ്ട്. കൂടാതെ ആധുനീക മനുഷ്യന്റെ താനാണ് എല്ലാം എന്ന ഭാവവും ഇവയ്ക്ക് കാരണമാകുന്നു. മാലിന്യ സംസ്കരണം ജൈവം , അജൈവം എന്നിങ്ങനെ മാലിന്യങ്ങൾ രണ്ടു തരം. അജൈവ മാലിന്യങ്ങളെ 4 വിഭാഗങ്ങളായി തിരിക്കാം. 1. പുനരുപയോഗ സാദ്ധ്യത ഉള്ളവ 2. പുനചംക്രമണ സാദ്ധ്യത ഉള്ളവ 3. ആപൽകരങ്ങളായവ 4. നിർഗുണങ്ങളായവ കുഴികമ്പോസ്റ്റിംഗ് പ്രാചീന മലിന്യ സംസ്കരണ രീതി. ഈച്ച, കൊതുക് മുതലായവയെ അകറ്റാനായി ഉപയോഗിക്കുന്നു. കൂടാതെ, മോസ്പിറ്റ് കമ്പോസ്റ്റിംഗ് മൺകല കമ്പോസ്റ്റിംഗ് ജൈവ സംഭരണഭരണി പൈപ്പ് കമ്പോസ്റ്റിംഗ് മണ്ണിര കമ്പോസ്റ്റിംഗ് പോർട്ടബിൾ ഗാർഹിക ബയോബിൻസ് മിനി ബയോ പെഡസ്റ്റൽ കമ്പോസ്റ്റിംഗ് മാലിന്യം രാജ്യത്തിന്റെ വിപത്ത് എന്ന ചിന്ത. 1. ജലം, വായു, മണ്ണ് തുടങ്ങിയവ വരും തലമുറക്കുകൂടി വേണ്ടതാണെന്ന ചിന്തയോടെ മലിനമാക്കാതെ ഉപയോഗിക്കുക. 2 പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴിവതും ഒഴിവാക്കുക. 3. സംസ്കരിക്കാൻ പറ്റുന്നവ അങ്ങനെയും, വളമാക്കാൻ പറ്റുന്നവ അങ്ങനെയും ഉപയോഗിക്കുക. 4 പൊതു ശുചിത്വ - മലിന്യ പരിപാലന സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കുക. 5. വ്യവസായശാലകളിലെ മാലിന്യ നിയന്ത്രണം 6. നഗരങ്ങളിലും പൊതു സ്ഥലങ്ങളിലും അഴുക്കു വെള്ളം കെട്ടികിടക്കുന്നുണ്ടൊ എന്ന പരിശോധന തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാനാവണം. രണ്ടു പ്രളയങ്ങൾ, നിപ്പ, ഇപ്പോൾ കൊറോണയും...... ഇനിയെങ്കിലും നമ്മുടെ ചെയ്തികളെ നാം തിരിച്ചറിയണം. ശുചിത്വമുള്ള നാടാണ്..... സുന്ദര നാട്
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം. ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം. ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം. ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം. ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം