"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണവും നമ്മളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണവും നമ്മളും <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
{{BoxBottom1
{{BoxBottom1
| പേര്=  Dev Vinod
| പേര്=  Dev Vinod
| ക്ലാസ്സ്= VII D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= V I I D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:13, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി സംരക്ഷണവും നമ്മളും
 മുന്നറിയിപ്പുകളെ അവഗണിച്ച്, പ്രകൃതിയെ ദ്രോഹിച്ച്‌, ദ്രോഹിച്ച്‌  ഒടുവിലിതാ പ്രകൃതി നമ്മെ പരിപൂർണ്ണ   ലോക്ക് ഡൗൺ ഇൽ ആക്കിയിരിക്കുന്നു.  പണത്തിനോ,പദവിക്കോ,രാഷ്ട്രീയത്തിനോ   എത്തിപ്പിടിക്കാനാവാത്ത ഇടത്താണ് പ്രകൃതി ഇപ്പോൾ  നമ്മെ  പൂട്ടിയിട്ടിരിക്കുന്നതു.ലോകത്തിലെ വമ്പന്മാർ ആണെന്ന് അഭിമാനിക്കുന്നവർ പോലും ഇപ്പോൾ നിസ്സഹായരായി നോക്കി നിൽക്കുകയാണ്.
       
       ജീവിവർഗ്ഗങ്ങളുടെ നിലനിൽപ്പിന്  അനുയോജ്യമായ രീതിയിലാണ് ഈ ഭൂമിയുടെയും,  അന്തരീക്ഷത്തിന്റെയും ഘടന രൂപപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ ജീവജാലങ്ങൾ ആയ നമ്മൾ മനുഷ്യർ പ്രവർത്തിച്ചാൽ കുറച്ചൊക്കെ  ആണെങ്കിൽ പ്രകൃതി അത് പരിഹരിച്ച് മുന്നോട്ടു പോവും. എന്നാൽ പ്രകൃതിക്കും

താങ്ങുന്നതിന് ഒരു പരിധി ഉണ്ടല്ലോ. ആ പരിധി ലംഘിക്കപ്പെടുന്നു. ഇത് ഭൂമിയെ വാസയോഗ്യമല്ലാതാക്കും എന്ന് വിവരമുള്ളവർ കാലങ്ങളായി മുറവിളി കൂട്ടിയിട്ടും നാം ചെവിക്കൊണ്ടില്ല

       തുടക്കത്തിൽ, അതായത്  മനുഷ്യന്റെ

ഇപ്പോഴത്തെ അവസ്ഥ ആകുന്നതിന് മുൻപുള്ള കാലഘട്ടത്തിൽ പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒന്നിച്ച് ഒരേ കുടക്കീഴിൽ ആണ് കഴിഞ്ഞിരുന്നത്. എന്നാൽ പുരോഗതിയുടെ അല്ലെങ്കിൽ പരിഷ്കാരത്തിന്റെ പേരിൽ, നമുക്ക് അഭയം തന്ന ഭൂമിയെ,സ്നേഹിച്ച സഹജീവികളെ, താരാട്ടിയ കാറ്റിനെ, ജീവജലം ഏകിയ ജലാശയങ്ങളെ നാം ദ്രോഹിച്ചു. സ്നേഹത്തിൽ നാം സ്വാർത്ഥത ചാലിച്ചെടുത്തു. അപ്പോൾ നമ്മൾ എല്ലാത്തിനും പൂർണ്ണമായി പ്രകൃതിയെ ആണ് ആശ്രയിച്ചിരുന്നത് എന്നാൽ പണ്ട് നമ്മൾ ആശ്രയിച്ചിരുന്നുവെങ്കിലും അപ്പോൾ പ്രകൃതിക്ക് ദോഷമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് നമ്മൾ നേരെ തിരിച്ചാണ് ചെയ്യുന്നത് പ്രകൃതിക്ക് വളരെ ദോഷം ചെയ്യുന്ന രീതിയിലാണ് നാം ഭൂമിയെ ചൂഷണം ചെയ്യുന്നത്. നമ്മുടെ ഭൂമി മാതാവ് സസ്യങ്ങളാൽ പച്ചപ്പട്ട് പുതച്ചു കിടക്കുകയാണ്. ആ പച്ച പട്ടായ മരങ്ങളാണ് നാം വീട് ഉണ്ടാക്കുവാനും, അലങ്കാരത്തിനും, അതിനുപരി നമ്മുടെ അഹങ്കാരത്തിനും ഉപയോഗിക്കുന്നത്. ഇതിൽ ഒരു ലോക രാഷ്ട്രവും മോശമല്ല.

         കുന്നുകളും, മലകളും, വയലുകളും ജലാശയങ്ങളും നിറഞ്ഞതാണ് നമ്മുടെ ഭൂമി. അതിലൊന്ന് നശിച്ചാൽ ഈ ആവാസ വ്യവസ്ഥയ്ക്ക് തന്നെ മാറ്റം വരും  ഇത് എല്ലാവർക്കും അറിയാം. എന്നാൽ ഇന്ന് മനുഷ്യൻ ചെയ്യുന്നത് എന്താണ് എന്ന്  നമുക്ക് ഇങ്ങനെ ചിന്തിക്കാം. ഈ പറഞ്ഞതിൽ ഒന്ന് മാത്രം പോയാൽ അല്ലേ ആവാസ വ്യവസ്ഥക്ക് മാറ്റം വരൂ. ഉദാഹരണത്തിന് കുന്ന് മാത്രം നശിപ്പിച്ചാൽ അല്ലേ  പ്രശ്നമുള്ളൂ നമുക്ക്   കുന്നും, മലയും, വയലും എല്ലാം നികത്തിയാൽ ഈ പ്രശ്നമൊന്നും ഇല്ലല്ലോ.അതും പറഞ്ഞ് ഈ കുന്നും, മലയും, വയലും  നികത്തി നിരപ്പാക്കി, മുകളിൽ ആകാശം തൊട്ടു നിൽക്കുന്ന മാളികയും, ഫ്ളാറ്റുകളും കെട്ടിപൊക്കുകയാണ്. അതിൽ, പൂക്കൾ കാണാത്ത, കിളിപ്പാട്ട് കേൾക്കാത്ത, ഞാറ്റടിയും, ആറ്റിറമ്പും കാണാത്ത ഒരു കൂട്ടം ജീവികൾ. അവർ വീണ്ടും വീണ്ടും ഭൂമിദേവിയുടെ മൂക്കും, മാറിടവും അരിഞ്ഞു വീഴ്ത്തുന്നു. എന്തായാലും ചില്ലറ  വേദനയൊന്നും അല്ല ഇവ ഭൂമിക്ക് സമ്മാനിക്കുന്നുണ്ടാവുക. ഭൂമിയുടെ ഈ വേദനയാകാം വരൾച്ചയായും,  പ്രളയമായും, കൊറോണയായും, നിപയായും, എബോളയായും മറ്റും നാം തിരിച്ചു നേടുന്നത്. അതിനാൽ തീർച്ചയായും നമ്മൾ  ഇതെല്ലാം അനുഭവിക്കാൻ ബാധ്യസ്ഥരാണ്.
   
           ഇതു  മാത്രമല്ല പുഴയിലെ മണൽ നമ്മൾ ഓരോ തരി എടുക്കുമ്പോഴും, ഓരോ തുള്ളി കിണർ വെള്ളമാണ് കുറയുന്നത്. കാരണം പുഴയിലെ മണൽവാരൽ കൊണ്ട് പുഴയുടെ ആഴം കൂടും  അപ്പോൾ പുഴയുടെ തീരം ഇടിയും പിന്നെ  അതിന്റെ

വ്യാപ്തി വർദ്ധിക്കുമ്പോൾ ജലനിരപ്പ് താഴും. അതിനാൽ കിണറ്റിലെ വെള്ളവും താഴും.ഇതുമാത്രമല്ല കടൽത്തീരത്തെ മണലും നമ്മൾ വാരുന്നു. അതു വാരുമ്പോൾ കടലും കേറി,കേറി, കരയെ കടലെടുക്കും. അതും നമുക്ക് ദോഷമാണ്. 'every action has an equal and opposite reaction' എന്ന ഐസക് ന്യൂട്ടന്റെ സിദ്ധാന്തമാണ് ഇവിടെ പ്രാവർത്തികം ആവുന്നത്,

           കാട്ടിലെ ജീവികളെ പിടിച്ചുകൊണ്ടുവന്ന് വിൽക്കുന്ന ചൈനയിലെ വുഹാൻ നഗരത്തിലെ  ഒരു മാർക്കറ്റാണ്  ഈ ലോകം മുഴുവൻ ലോക്ക് ഡൗണിൽ ആക്കിയ  കൊറോണയുടെ ഉത്ഭവം. അത് വെറും മാർക്കറ്റ് അല്ല വന്യജീവികളെ  കൊന്നു  അവയുടെ മാംസം വിൽക്കുന്ന മാർക്കറ്റാണ്. ഇങ്ങനെ നോക്കുമ്പോൾ മനുഷ്യനിൽ നിന്ന്  മനുഷ്യനിലേക്ക്  പെട്ടെന്ന് പകരുന്ന ഈ വൈറസിന്റെയും ഉത്ഭവത്തിന് കാരണം നമ്മൾ മനുഷ്യരാണ്. ഇനി  ഈ ഭൂമി യുടെയും മറ്റ് ജീവജാലങ്ങളുടെയും നിലനിൽപ്പിന് മനുഷ്യൻ ഒരു ബാധ്യതയാണെന്ന് കണ്ടാൽ പ്രകൃതി മനുഷ്യരാശിയെ തന്നെ ഉന്മൂലനം ചെയ്യാൻ വരെ മുതിരുമോ എന്ന് നമുക്ക് ശങ്കിക്കാം.
       കഴിഞ്ഞ 2 വർഷങ്ങളായി  കേരളത്തെ നടുക്കിയ പ്രളയം അതി ഗുരുതരമായിരുന്നു. ഇതും മനുഷ്യ സൃഷ്ടി ആണെന്ന് നമുക്ക് നന്നായി അറിയാം.കുന്നിടിച്ചും,

വയൽ നികത്തിയും നാം രൂപം മാറ്റിയ സ്ഥലങ്ങളെല്ലാം തന്നെ ഉരുൾപൊട്ടി നശിച്ചു പോയിരിക്കുന്നു. മാത്രമല്ല കരിങ്കല്ലും ചെങ്കല്ലും നാം ഖനനം ചെയ്യുന്നു ഈ പാറകൾ എല്ലാം നമ്മുടെ ഭൂമിയുടെ ജലസംഭരണ കേന്ദ്രങ്ങൾ ആണ്. ഇത് ഖനനം ചെയ്യുന്നത് പ്രകൃതിക്ക് വൻ ആഘാതം ഏൽപ്പിക്കുന്നുണ്ട്. ചുടു കൂടുന്നതിനും,വരൾച്ചയ്ക്കും ഇതും ഇട ആക്കിയിട്ടുണ്ട്.

          ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം ആഗോളതാപനം ഉയർത്താൻ കാരണമായി. എ.സി, ഫ്രിഡ്ജ് മുതലായ   ഇലക്ട്രോണിക് ഉപകരണങ്ങൾ  ഉപയോഗിക്കുമ്പോൾ പുറത്തുവരുന്ന 'കാർബൺ മോണോക്സൈഡ്'  പോലുള്ള വാതകങ്ങൾ   കൊണ്ട് ഓസോൺ പാളിക്ക് ദ്വാരങ്ങൾ വീഴാൻ തുടങ്ങിയ കാലഘട്ടമാണിത്. ഇതും ആഗോളതാപനം കൂട്ടാൻ ഇടയാക്കും. ഉത്തര  ധ്രുവത്തിലെ യും,ദക്ഷിണ ധ്രുവത്തിലെയും മഞ്ഞുരുകി കടലിലെ വെള്ളം കൂടും.താഴ്ന്നു കിടക്കുന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ  ആവുന്നത്  ആവാം ഇനി നമ്മെ കാത്തിരിക്കുന്ന ദുരന്തം.     
       ഈ പ്രശ്നങ്ങളൊന്നും നമ്മുടെ തലമുറയുടെ സൃഷ്ടിയല്ല. എങ്കിലും ഇതെല്ലാം അനുഭവിക്കാൻ ഇനി വിധിക്കപ്പെട്ടവർ നമ്മളാണ്. അതുകൊണ്ട് ഈ പ്രശ്നം ഇനിയും ഗുരുതരം ആവാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് ലോകനേതാക്കൾ ഒരുമിച്ച് അണിനിരന്ന ഒരു വേദിയിൽ  തെല്ലും കൂസാതെ നേതാക്കളെ തുറിച്ചു നോക്കി പറയാനുള്ളത്  സധൈര്യം പറഞ്ഞ 'ഗ്രെറ്റ തുൻബർഗ്' നമ്മുടെ തലമുറയിൽപെട്ട കുട്ടിയാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം. അവൾ കാണിച്ച

ധൈര്യത്തെ കൂട്ടുപിടിച്ചു പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ നമുക്കും കഴിയട്ടെ.





Dev Vinod
V I I D ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം