"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ വൃത്തിയുള്ള കൈകളിലാണ് കരുത്തുള്ളത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തിയുള്ള കൈകളിലാണ് കരുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

04:38, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തിയുള്ള കൈകളിലാണ് കരുത്തുള്ളത്

കേരളം ഒരു മഹാപ്രളയം അനുഭവിച്ചിട്ട് നാളുകളേറെ ആയിട്ടില്ല. പ്രളയത്തിൽ അനേകം ജനങ്ങൾ മരിച്ചു ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായി എന്നാൽ കേരളജനത തോറ്റു കൊടുക്കുന്ന കൂട്ടത്തിൽ അല്ലെന്ന് ആ പ്രളയ സമയത്ത് നമ്മൾ മനസ്സിലാക്കി. ആത്മ ധൈര്യവും കരുത്തും കൊണ്ട് നാം ആ പ്രളയത്തെ വിജയകരമായി അതിജീവിച്ചു. ഇന്ന് ഇതാ കൊറോണ എന്ന മഹാമാരിയും നമ്മെ വലഞ്ഞിരിക്കുന്നു. ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി മരിച്ചു വീഴുന്നത്. കോവിഡ് 19 എന്ന വൈറസിനെ പ്രതിരോധത്തിലൂടെ മാത്രമേ നമുക്കു അധിജീവിക്കാൻ സാധിക്കു. കൊറോണ വൈറസിനെതിരെ ഉള്ള വാക്സിൻ കണ്ടു പിടിക്കുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. വൈറസിനെ നമ്മളിൽ നിന്ന് അകറ്റി നിർത്താൻ നാം പാലിക്കേണ്ട ചില നിർദ്ദേശങ്ങൾ ഉണ്ട് - അനാവശ്യമായ യാത്രകൾ ഒഴിവാക്കുക, കൈകൾ വൃത്തിയായി സോപ്പോ ഹാൻ വാഷ്, ആൽക്കഹോൾ നിർമ്മിതമായ സാനിടൈസെർ ഉപയോഗിച്ച് 20 സെക്കൻഡ് ഉടനീളം കൈകൾ വൃത്തിയാക്കുക, ഹസ്തദാനവും ആലിംഗനവും ഒഴിവാക്കുക, ആളുകളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക, മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കുക, കണ്ണും മൂക്കും മുഖവും നിരന്തരമായി തൊടാതെ ഇരിക്കുക, രോഗ ലക്ഷണം ഉള്ള സ്ഥലത്തുനിന്നു വന്നവർ 14 ദിവസം ഏകാന്ത വാസത്തിൽ കഴിയുക. ഈ നിർദേശങ്ങൾ നിർബന്ധമായും പാലിക്കുക. ഓർക്കുക രോഗപ്രതിരോധം തന്നെയാണ് ഇതിന് മരുന്ന്. 2018ലെ നിപ്പ വൈറസിനെ നമ്മൾ അതിജീവിച്ച് പോലെ ഇതിനെയും നമ്മൾ അതിജീവിക്കും. ശുചിത്വ ത്തിലൂടെയും ലോകആരോഗ്യ സംഘടനകളുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടും നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം.

ആര്യനന്ദ അനിൽ
9 D എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം