"പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 26: വരി 26:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

04:37, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത എന്നത്തേക്കാളും ആവശ്യമായിരിക്കുന്ന കാലമാണിത്. പരിസ്ഥിതി എന്നു പറയുന്നത് മനുഷ്യനും ജന്തുജാലങ്ങളും സസ്യങ്ങളും ചേർന്നതാണ്‌. പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷമായ പ്രവർത്തനങ്ങൾ എല്ലാവരുടെയും നിലനിൽപ്പിന് തന്നെ ദോഷകരമാകുന്നു പരിസ്ഥിതിയുമായുള്ള പരസ്പര ബന്ധങ്ങൾ തന്നെ ഇന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്. ജീവൻ്റെ നിലനിൽപ്പിന് ആവശ്യമായ വായു പോലെ തന്നെയാണ് ജലവും. പക്ഷെ ഇപ്പോൾ നാം മാലിന്യവും ചപ്പും ചവറും എല്ലാം വലിച്ചെറിയുന്നത് നദികളിലും കായലുകളിലും മറ്റും ആണ്. അതു കൊണ്ട് തന്നെ ജലത്തിൻ്റെ ബുദ്ധിമുട്ട് നമ്മൾ കുറേ അനുഭവിക്കുന്നു . മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് മറ്റൊരു കാരണമാണ്. അത് നശിപ്പിക്കുന്നതിലൂടെ നമുക്ക് ചൂട് കുടുകയും പക്ഷികൾ പോലെയുള്ള പ്രകൃതിയിൽ ജീവിക്കുന്നവർക്ക് അവയുടെ വാസസ്ഥലം നഷ്ടമാകുകയാണ്. മരങ്ങൾ വെച്ചു പിടിപ്പിച്ചും ജലസ്രോതസ്സുകൾ സംരക്ഷിച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. അങ്ങനെ സംരക്ഷിക്കുമ്പോൾ നാം നമ്മുടെ ജീവിതം തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

നവനികൃഷ്ണ.ബി.ഭട്ട്
4 ബി പി എസ് ​എം ഗവ. എൽ പി എസ് പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം