"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew| തരം=  കഥ  }}

14:23, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്
          ഏഴാം ക്ലാസ്സിലെ ക്ലാസ്സ്‌ലീഡറായിരുന്നു അശോകൻ . അവന്റെ അധ്യാപകൻ വിദ്യാർഥികൾ മുടങ്ങാതെ പ്രാർഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്കു കർശനമായ ശിക്ഷ നൽകുമെന്നും പറഞ്ഞിരുന്നു.

        അന്ന് ഒരു  കുട്ടി മാത്രം വന്നില്ല . ആരാണെന്നു പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണെന്നു മനസ്സിലായി. അ ശോകൻ മുരളിയോട് കാരണം തിരക്കി. അവൻ മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസ്സിലേക്ക് കയറിയതും ഒരേ സമയത്തായിരുന്നു.അധ്യാപകൻ അശോകിനോട്  ചോദിച്ചു "ഇന്ന് ആരൊക്കെയാണ് പ്രാർഥനയിൽ പങ്കെടുക്കാതിരുന്നത് " അശോകൻ മറുപടി പറഞ്ഞു  "ഇന്ന് ഒരാൾ ഒഴികെ എല്ലാവരും പ്രാർഥനയ്ക് വന്നു " മുരളിയാണ് വരാതിരുന്നതെന്ന്  അശോക് പറഞ്ഞപ്പോൾ അധ്യാപകൻ മുരളിയോട് ചോദിച്ചു "എന്താ മുരളീ ഇത് സത്യമാണോ ?" മുരളി പറഞ്ഞു "സത്യമാണ് സാർ .ഞാൻ പ്രാർഥനയ്ക്ക് പങ്കെടുത്തില്ല ."
          അധ്യാപകൻ എന്താണാവോ പറയാൻ പോകുന്നത്  എന്ന ജിജ്ഞാസയിൽ ക്ലാസ്സ്‌റൂം ശാന്തമായി കാണപ്പെട്ടു . അവനെ നോക്കി വിദ്യാർഥികൾ എല്ലാവരും ഇന്ന് മുരളിക്ക് എന്തായാലും ശിക്ഷ കിട്ടും എന്ന് ചിന്തിച്ചുകൊണ്ട് പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു .കാരണം അവർക്ക് മുരളിയെ അത്ര ഇഷ്ടമായിരുന്നില്ല.  മുരളി നന്നായി പഠിക്കുന്ന വിദ്യാർഥിയാണ് . അവന്റെ കൈയക്ഷരം വളരെ മനോഹരമാണ് .അധ്യാപകൻ കൊടുക്കുന്ന ഹോംവർക്ക് അന്നന്ന് തന്നെ പൂർത്തിയാക്കുകയും ചെയ്യുമായിരുന്നു . 
      അധ്യാപകൻ പറഞ്ഞു "നോക്കൂ മുരളീ ആര് തെറ്റ് ചെയ്താലും അതിന്റെ ശിക്ഷ അനുഭവിച്ചേ മതിയാകൂ അതിനു മുൻപ് നീ എന്താ പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്ന്  പറയൂ ."  മുരളി പറഞ്ഞു "പതിവുപോലെ പ്രാർഥനയിൽ പങ്കെടുക്കാനായി വന്നതാണ് . അപ്പോഴാണ് ക്ലാസ്സ്‌റൂം വളരെ വൃത്തികേടായി കിടക്കുന്നതു കണ്ടത്. കീറിയ കടലാസ്സ് കഷണങ്ങളും പൊടിയും പിടിച്ച ക്ലാസ് ആകെ അലംകോലമായിരുന്നു. മാത്രമല്ല,  ശുചിയാക്കേണ്ട കുട്ടികൾ അത് ചെയ്യാതെയാണ് പ്രാർഥനയ്ക്ക് പോയതെന്നു മനസ്സിലായി .എന്നാൽ ഞാനെങ്കിലും ഇത് ചെയ്യാം എന്ന് തോന്നി . കഴിഞ്ഞപ്പോഴേക്കും പ്രാർഥന തുടങ്ങി. അവർക്കു പകരം നീ എന്തിനാ ഇത് ചെയ്തതെന്ന് സാർ ചോദിക്കുമായിരിക്കും . നല്ലത് ആർക്കു വേണമെങ്കിലും ചെയ്യാമല്ലോ സാർ. മാത്രവുമല്ല , ശൂചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സാർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ. വൃത്തിഹീനമായ സ്ഥലത്തിരുന്നു  പഠിച്ചാൽ എങ്ങനെയാണു സാർ അറിവ് വരിക ?  ഞാനീ ചെയ്തത് തെറ്റാണെങ്കിൽ സാർ തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ് ." ഇത് കേട്ട അധ്യാപകൻ പറഞ്ഞു "വളരെ നല്ലത്. നിന്നെ പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായിട്ടും നമ്മുടെ സ്കൂൾ ശുചിയായിത്തീരും. നീ എന്റെ വിദ്യാർഥിയായതിൽ ഞാനഭിമാനിക്കുന്നു. നിന്നെ ഞാൻ ശിക്ഷിക്കുന്നില്ല  " 
           അധ്യാപകൻ മുരളിയെ അഭിമാനത്തോടെ നോക്കി . എന്നിട്ട് പറഞ്ഞു " കുട്ടികളെ,  കണ്ടില്ലേ മുരളിയുടെ സംസ്കാരം. നിങ്ങളും ഇത് മാതൃകയാക്കേണ്ടതാണ്" "
അഷ്ടമി ആർ
10A എസ്.എൻ.ഡി.പി.എച്ച്.എസ്. ഇടപ്പരിയാരം
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ