"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ "കൊറൊണ*. പിന്നെ..അമ്മയും.."" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= "കൊറൊണ*. പിന്നെ..അമ്മയും..".     ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 55: വരി 55:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

22:15, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

"കൊറൊണ*. പിന്നെ..അമ്മയും..".     

_================
കരിനിഴൽ പെയ്തൊരു മഹാവിപത്തിൻ..
ദിനരാത്രങ്ങൾ കടന്നു പോകെ..
മനുജകുലത്തിൻ ക്രൂരത താങ്ങാ-
തമ്മക്കണ്ണീരുരുകിയൊലിക്കെ...
വിശ്വം വിഷമയമായ് തീർന്നീടവേ..
വിനാശകാലം നടമാടി.
വിധിയുടെ കണ്ണിൽ കെട്ടൊരു കാലം..
വിനയായ് തീർന്നുമഹാമാരി...
കൊറോണ... കൊറോണ...

മണ്ണിന്റെ മായാത്ത സൗരഭം കാക്കുവാ-
നാകാതെ പോയൊരു തലമുറ നാമിന്ന്.
കണ്ണീരൊഴിഞ്ഞിടാൻ മോഹിച്ചു നിൽക്കുന്നു.
തനിച്ചു തപിച്ചു പതിച്ചൊരിരുളിൽ..
പുരണ്ടു പകച്ചു നിൽപ്പൂ നാം...
ചെയ്തൊരു പാതകമെല്ലാം പേറി..
ശ്വാസം കിട്ടാതലയുന്നു..
മാറുപിളർന്നോരമ്മ ചങ്കിൽ...
ഒരിറ്റു ജീവൻ പരതുന്നു..
വിധിയുടെ വിളയാട്ടങ്ങൾ പലതും...
കടന്നുപോയെന്നാലും നാം..
പഠിക്കുകില്ല മാറുകയില്ല
നാളെ മറക്കും മനുജകുലം...
അകന്നുനിൽക്കുക വിപത്തകറ്റുക
വിനാശകാലമകന്നീടാൻ...
മറന്നിടല്ലേ നമ്മുടെ പ്രകൃതിയെ
മറന്നിടല്ലെയൊരുനാളും
കൊറോണ നമ്മിൽ പകർന്ന പാഠം നാമ്പുകൾ നാമ്പുകൾ പകരട്ടെ..
വായുവേ, പ്രകൃതിയെ സംരക്ഷിക്കാൻ..
ഇനിയും നമ്മൾ മടിച്ചിടല്ലേ...
കൊറോണയെന്നൊരു കാലം കഴിയും
ഏടുകൾ കൊഴിയും പുസ്തകമാകും..


ഓർക്കാം....ഓർക്കാം...
കൊറോണ.... കൊറോണ...

Bhadra
8A1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത